കരിമ്പ്

കരിമ്പിലെ പുതു നാമ്പുകളുടെ മുരടിപ്പ് രോഗം

Leifsonia xyli

ബാക്ടീരിയ

ചുരുക്കത്തിൽ

  • പൊട്ടിമുളയ്ക്കുന്ന നാമ്പുകളുടെ വളര്‍ച്ച മുരടിക്കുന്നു.
  • ചെറിയ ഇടമുട്ടുകള്‍ക്കൊപ്പം കനം കുറഞ്ഞ തണ്ടുകള്‍, വിളറിയ മഞ്ഞ നിറമുള്ള ഇലകള്‍.
  • ആന്തരിക ഭാഗത്തെ നിറം മാറ്റവും കാണ്ഡത്തിലെ ക്ഷതങ്ങളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

മുളപൊട്ടി കിളിര്‍ക്കുന്ന ചെടികളിലാണ് കൂടുതലും കാണുന്നത്. ആദ്യമായി, ചെടി മുരടിപ്പ് അല്ലാതെ മറ്റു ലക്ഷണങ്ങള്‍ ദൃശ്യമല്ല. മുട്ടുകളുടെ ഭാഗത്ത്‌ ആന്തരിക കോശങ്ങളില്‍ സൂചിമൊട്ടുകളോട് സാദൃശ്യമുള്ള, ബാക്ടീരിയയുടെ ഓറഞ്ച് നിറമുള്ള കുത്തുകള്‍ ദൃശ്യമാകുന്നു. പിന്നീട് വളര്‍ച്ച മുരടിപ്പ്, ചെറിയ ഇടമുട്ടുകള്‍ക്കൊപ്പം കനം കുറഞ്ഞ തണ്ടുകള്‍, വിളറിയ മഞ്ഞ ഇലകള്‍, തണ്ടുകള്‍ മുകളിലേക്ക് പോകും തോറും ചെറുതായി കൂർത്തുവരുന്നു എന്നിവയാണ് രോഗലക്ഷണങ്ങൾ. കാലാവസ്ഥയും ഇനവും അനുസരിച്ച് മുട്ടുകള്‍ മഞ്ഞ മുതല്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറം വരെയാകുന്നു. നിറം മാറ്റം ഇടമുട്ടുകള്‍ വരെ നീളുന്നില്ല. രോഗം ബാധിക്കപെടാമെന്നു കൂടുതൽ സംശയിക്കുന്ന ചില ഇനങ്ങളിൽ വെള്ളത്തിൻ്റെ ഞെരുക്കം മൂലം ചെടി വാടിപോകുന്നതും ഇലകളുടെ അഗ്രഭാഗവും അരികുകളും മൃതപ്പെടുന്നതും കാണാം. വിളവു കുറവും മറ്റൊരു ലക്ഷണമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

നടാനുള്ള കരിമ്പ് പരിചരിക്കുന്നതിന് 1-5 ദിവസം മുമ്പ് മുറിച്ചു ചൂട് വെള്ളത്തില്‍ (50 °C-ല്‍) 10 മിനിറ്റ് മുൻ പരിചരണം നൽകുക. അടുത്ത ദിവസം 50 °C -ല്‍ 2-3 വരെ മണിക്കൂര്‍ പരിചരിക്കുക. മുളപൊട്ടല്‍ നിരക്ക് ഇതുമൂലം കുറഞ്ഞേക്കാം എന്നത് ശ്രദ്ധിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അമോണിയം സള്‍ഫേറ്റിന്റെ പ്രയോഗം രോഗത്തിൻ്റെ സാരമായ കുറവിലും കരിമ്പിൻ്റെ വിളവിലും പഞ്ചസാരയുടെ ഉത്പാദന വര്‍ദ്ധനയിലും എത്താറുണ്ട്. ഒരു ആന്റിബയോട്ടിക് ചൂടുവെള്ളത്തിനൊപ്പം 52 °C -ൽ 30 മിനിറ്റ് പരിചരിക്കുന്നതും ഈ രോഗത്തെ ഭാഗികമായി അമർച്ച ചെയ്‌ത്‌ വിളവു വര്‍ദ്ധിപ്പിക്കും.

അതിന് എന്താണ് കാരണം

ചെടിയുടെ അവശിഷ്ടങ്ങളിളോ മണ്ണിലോ ഈ ബാക്ടീരിയയ്ക്ക് നിരവധി മാസങ്ങള്‍ അതിജീവിക്കാന്‍ കഴിയും, ചെടിയില്‍ ഇവ പ്രവേശിക്കുന്നത് അതിലുള്ള പരിക്കുകളിലൂടെ മാത്രമാണ്. മുറിവുകളിലൂടെ ഇവ അനായാസം യാന്ത്രികമായി സംക്രമിക്കും.


പ്രതിരോധ നടപടികൾ

  • ഈ രോഗം പകരുന്നത് തടയാന്‍ ആരോഗ്യമുള്ള ചെടികള്‍ നടുക.
  • ചെടികള്‍ക്ക് പരിക്ക് പറ്റാത്ത വിധം സൂക്ഷ്മതയോടെ അവ കൈകാര്യം ചെയ്യുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക