Pseudomonas savastanoi pv. savastanoi
ബാക്ടീരിയ
വസന്തകാലത്തും വേനൽക്കാലത്തും കമ്പുകളിലും, ശാഖകളിലും, തടിയിലും, വേരുകളിലും മുഴകൾ കാണപ്പെടുന്നതാണ് ഈ രോഗത്തിൻ്റെ ദൃശ്യമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ശാഖകളിൽ അവ സാധാരണയായി വികസിക്കുന്നു എന്നാൽ ഇലകളുടെ മുട്ടുകളിലും അല്ലെങ്കിൽ ഫലങ്ങളുടെ ഞെട്ടുകളിലും വല്ലപ്പോഴും രൂപപ്പെടുന്നു. പുറംതൊലിയിലെ ഈ വൈരൂപ്യങ്ങൾ പല സെന്റിമീറ്ററുകൾ വരെ വലുതായേക്കാം മാത്രമല്ല ഇവ ചിലപ്പോൾ ഇലകളിലും മുകുളങ്ങളിലും വളരുന്നു. കലകളിലേക്കുള്ള പോഷകങ്ങളുടേയും വെള്ളത്തിൻ്റെയും വിതരണം ഈ മുഴകൾ തടസപ്പെടുത്തുന്നതിനാൽ തണ്ടുകൾ അഗ്രഭാഗത്തുനിന്നും ഉണങ്ങിപോകുന്നത് സാധാരണമാണ്. പൊതുവേ, ബാധിക്കപ്പെട്ട വൃക്ഷങ്ങൾ ഊര്‍ജ്ജസ്വലത കുറഞ്ഞ് വളർച്ച മുരടിച്ച് കാണപ്പെടുന്നു. മുഴകൾ വളരുമ്പോൾ, അവ കമ്പുകളെ വലയം ചെയ്യുകയും ബാധിക്കപ്പെട്ട കമ്പുകളെ നശിപ്പിക്കുകയും ചെയ്യുന്നു, ഇത് ഫലങ്ങളുടെ വലിപ്പവും ഗുണനിലവാരവും കുറയുന്നതിനോ അല്ലെങ്കിൽ പുതുതായി നട്ടുവളർത്തിയ തോട്ടങ്ങളിലെ മരത്തിൻ്റെ നാശത്തിനോ കാരണമാകുന്നു.
പ്രതിവർഷം രണ്ടുപ്രാവശ്യം (ശരത്ക്കാലത്തും, വസന്തകാലത്തും) ജൈവ, കോപ്പർ-അധിഷ്ഠിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ, മരങ്ങളിൽ മുഴകൾ ഉണ്ടാകാനുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കുന്നു. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കോപ്പർ അടങ്ങിയ ബാക്റ്റീരിയനാശിനികൾ (ഉദാഹരണത്തിന് ബോർഡോ മിശ്രിതം) ഉപയോഗിച്ച് ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടായ മുറിവുകൾ പരിചരിക്കണം. കോപ്പർ സൾഫേറ്റ് അടങ്ങിയിരിക്കുന്ന ചില ഉത്പന്നങ്ങളും അംഗീകൃത ജൈവകൃഷിയിൽ അനുവദനീയമാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ രോഗാണുവിനെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രതിവർഷം രണ്ടുപ്രാവശ്യം (ശരത്ക്കാലത്തും, വസന്തകാലത്തും) കോപ്പർ-അധിഷ്ഠിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള (മാൻകോസെബിനൊപ്പം) പ്രതിരോധ ബാക്റ്റീരിയനാശിനി പ്രയോഗങ്ങൾ, തോട്ടങ്ങളിൽ ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കുന്നു. അണുബാധയേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ കോപ്പർ അടങ്ങിയ ബാക്റ്റീരിയനാശിനി ഉപയോഗിച്ച് പരിചരിക്കണം. യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുത്ത മരങ്ങൾ വിളവെടുപ്പിനു ശേഷം പരിചരിക്കണം.
സ്യൂഡോണമാസ് സവസ്റ്റനോയ് ഇനത്തിൽപ്പെട്ട ഒരു തരത്തിലുള്ള ബാക്ടീരിയയാണ് രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നത്. ഒലീവ് മരങ്ങളുടെ ഇലകളെക്കാളും പുറംതൊലിയിലാണ് ഈ രോഗാണു ജീവിക്കുന്നത്. ബാധിപ്പിൻ്റെ തീവ്രത ഇനങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും, എന്നാൽ സാധാരണയായി ഇളം ഒലീവ് മരങ്ങളാണ് പഴയ മരങ്ങളെക്കാൾ കൂടുതൽ എളുപ്പത്തിൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. ബാക്റ്റീരിയ മുഴകളിൽ അതിജീവിക്കുകയും, മഴ പെയ്യുമ്പോൾ രോഗം പരത്തുന്ന ബാക്റ്റീരിയൽ സ്രവത്തിൻ്റെ ഭാഗമായി വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. വർഷത്തിൽ എല്ലാകാലത്തും മഴവെള്ളത്തിലൂടെയോ യാന്ത്രികമായോ ഇത് ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ഇലകളിലെ പരിക്കുകൾ, മരത്തൊലിയിലെ വിള്ളലുകൾ, ചില്ലകൾ വെട്ടി ഒതുക്കുമ്പോൾ അല്ലെങ്കിൽ വിളവെടുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ എന്നിവ അവ വ്യാപിക്കുന്നതിന് സഹായിക്കുന്നു. ശൈത്യകാലത്ത് മരവിപ്പ് മൂലമുള്ള കേടുപാടുകൾ പ്രത്യേകിച്ച് പ്രശ്നമാണ്, കാരണം ആ സമയത്ത് സാധാരണയായി മഴയുള്ള ദിവസങ്ങളും ഒരുമിച്ച് വന്നേക്കാം, ഇത് ഒരു പകർച്ചവ്യാധിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ബാധിക്കപ്പെട്ടതിനു ശേഷം 10 ദിവസങ്ങൾ മുതൽ ഏതാനും മാസങ്ങൾക്കുള്ളിൽ മുഴകൾ പ്രത്യക്ഷപ്പെടും, ഒന്നുകിൽ ഒറ്റയായി അല്ലെങ്കിൽ നിരവധി.