Agrobacterium
ബാക്ടീരിയ
മുന്തിരിവള്ളിയുടെ താഴത്തെ തടികളിൽ മുഴകൾ രൂപം കൊള്ളുന്നതാണ് ഈ രോഗത്തിൻ്റെ സാധാരണ ലക്ഷണം. തടിയിലോ മണ്ണിനുമുകളിലുള്ള ഭാഗങ്ങൾക്കോ (അങ്ങനെ ഈ രോഗത്തിൻ്റെ പൊതുവായ പേര്) പുറമേ, ഈ വീക്കങ്ങൾ ഒട്ടുചെടിയുടെ ഒട്ടിക്കുന്ന സ്ഥലത്തിന് ചുറ്റുമോ അല്ലെങ്കിൽ വേരുകളിലോ വികസിച്ചേക്കാം. തുടക്കത്തിൽ, വേനൽ കാലത്തെ ആദ്യകാലങ്ങളിൽ, താപനില 20°C -നും അതിന് മുകളിലും ഉള്ള സമയത്ത്, ചെറുതും, തഴമ്പ് പോലെയുള്ളതുമായ മുഴകൾ പ്രത്യക്ഷപ്പെടുന്നു. ഈ തഴമ്പുകൾ വളരെ വേഗത്തിൽ വികസിക്കുകയും, ഇളം നിറമുള്ളതും, ഒരു വിധം വലിയ അളവുകളിൽ എത്താൻ കഴിയുന്ന ഏറെക്കുറെ ഗോളാകാരത്തിലുള്ള മുഴകൾ രൂപപ്പെടുകയും ചെയ്യുന്നു. അവ പക്വമാകുന്നതോടെ, അവ വരണ്ടുണങ്ങി ഇരുണ്ട നിറത്തിലേക്ക് മാറി കോശനാശം സംഭവിക്കുന്നു. മുഴ വളരാൻ തുടങ്ങുമ്പോൾ, അവ ബാധിക്കപ്പെട്ട മരത്തിൻ്റെ വള്ളികൾ അല്ലെങ്കിൽ ശാഖകൾ ചുറ്റികെട്ടുകയും വെള്ളത്തിൻ്റെയും, പോഷകത്തിൻ്റെയും സംവഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് വളർച്ചയെ തടസ്സപ്പെടുത്തുകയും, ഇളം മുന്തിരിവള്ളികളുടെയോ വൃക്ഷങ്ങളുടെയോ വാടലിന് കാരണമാകുകയോ ചെയ്യാം.
വിരുദ്ധ ബാക്റ്റീരിയ ആയ അഗ്രോബാക്ടീരിയം റേഡിയോബാക്ടറിൻ്റെ വകഭേദം കെ-84 അനേകം വിളകളിൽ ക്രൗൺ ഗാൾ നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണ്. നിർഭാഗ്യവശാൽ, ഈ രീതി മുന്തിരിയിൽ പ്രവർത്തിക്കില്ല. ബാക്ടീരിയൻ എ വിറ്റിസ്ൻ്റെ വകഭേദം ആയ F2/5 ഉപയോഗിച്ചുള്ള ബദൽ രീതി വിജയസാധ്യതയുള്ള ഫലം നൽകുന്നുണ്ട്, എങ്കിലും അത് വാണിജ്യപരമായി ലഭ്യമായിട്ടില്ല.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ക്രൗൺ ഗാളിനെതിരെ നിലവിൽ ലഭ്യമായ രാസ പരിചരണങ്ങൾ (ബാക്ടീറിസൈഡ്സ്, ആൻറിബയോട്ടിക്കുകൾ) ഫലപ്രദമല്ല, കാരണം അവ ലക്ഷണങ്ങളെ മാത്രം ചികിൽസിക്കുകയും ബാക്ടീരിയൽ അണുബാധയെ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ചെടികളുടെ പരിക്കുകൾ തടയുന്നതിനും മികച്ച കൃഷിയിടം തിരഞ്ഞെടുക്കുന്നതിനും ശ്രദ്ധ നൽകുന്നതിലൂടെ രോഗ നിയന്ത്രണം നേടാം.
ക്രൗൺ ഗാൾ മുന്തിരിവള്ളികളെയും, പീച്ച് മരങ്ങൾ ഉൾപ്പെടെ, സാമ്പത്തിക പ്രാധാന്യമുള്ള മറ്റ് കുറേയേറെ വിളകളേയും ബാധിക്കുന്ന ഒരു രോഗമാണ്. നിലത്തുള്ള ചെടി അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ മണ്ണിൽ കുഴിച്ചിട്ട ചെടി അവശിഷ്ടങ്ങളിലോ വർഷങ്ങളോളം നിലനിൽക്കാൻ കഴിയുന്ന അഗ്രോബാക്റ്റീരിയം വിറ്റിസ് എന്ന ബാക്ടീരിയയാണ് ഇതിനു കാരണം. ഇവ രോഗാണു സ്രോതസായി മാറുകയും പുതിയ മരത്തെ രോഗബാധിതമാക്കാൻ കാരണമാകുകയും ചെയ്യുന്നു. ചെടികളിൽ ഏതെങ്കിലും മുറിവുള്ള സ്ഥലം പകർച്ചരോഗാണുവിന് സാധ്യതയുള്ള പ്രവേശന മാർഗ്ഗമാണ്, ഇത് മുഴകൾ രൂപംകൊള്ളാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത് പ്രതികൂല കാലാവസ്ഥ (മരവിപ്പിക്കുക, ആലിപ്പഴം) കാരണം ഉണ്ടാകുന്ന പരിക്കുകൾ ആകാം, വേരുകളുടെ യാന്ത്രികമായ ഘർഷണം, അല്ലെങ്കിൽ കൃഷിയിടത്തിലെ പണികൾക്കിടയിൽ (ചില്ലകൾ വെട്ടിയൊതുക്കുക, ഒട്ടിച്ച് ഗ്രാഫ്‌റ്റു ചെയ്യുക, തളിരുകൾ നീക്കം ചെയ്യൽ ) ഉണ്ടാകുന്ന പരീക്കുകൾ എന്നിവയും ആകാം. ഈ ബാക്റ്റീരിയക്ക് രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ വർഷങ്ങളോളം ജീവിക്കുന്ന മരത്തടിയിലും ചെടിയുടെ കോശജാലങ്ങളിലും വളരാൻ സാധിക്കും. ഇങ്ങനെ, പ്രത്യക്ഷമായി ആരോഗ്യകരമായ നടീൽ വസ്തുക്കളുടെ ഗതാഗതത്തിലൂടെ പ്രദേശങ്ങൾ തമ്മിൽ രോഗം പകരുന്നത് സംഭവിക്കാം. രോഗത്തിൻറെ ഏറ്റവും മോശമായ ഫലങ്ങൾ ഒഴിവാക്കാൻ ഉചിതമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. ഉദാഹരണമായി, ശീതകാലത്ത് മരവിപ്പിക്കുന്ന പരിക്കുകൾ സാധാരണമായ സ്ഥലങ്ങളിൽ, ക്രൗൺ ഗാൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്.