നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ പുഴുക്കുത്ത്

Xanthomonas axonopodis pv. citri

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളില്‍ തെളിഞ്ഞ മഞ്ഞ വളയങ്ങളാല്‍ ചുറ്റപ്പെട്ട തുരുമ്പിച്ച തവിട്ടു നിറമുള്ള അരിമ്പാറ പോലെയുള്ള പുഴുക്കുത്തുകള്‍.
  • പിന്നീട് ഇളം തവിട്ടു നിറത്തിലോ ചാര നിറത്തിലോ എണ്ണമയമുള്ള മധ്യഭാഗത്തോടെ വെള്ളത്തില്‍ കുതിര്‍ന്ന തവിട്ടു അരികുകളുള്ള വടുക്കള്‍ രൂപപ്പെടുന്നു.
  • കായകളിലും ചില്ലകളിലും സമാനമായ ലക്ഷണങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

മരങ്ങള്‍ വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ആക്രമിക്കപ്പെട്ട് അവയുടെ ലക്ഷണങ്ങള്‍ ഇളകളിലോ കായകളിലോ ചില്ലകളിലോ പ്രത്യക്ഷപ്പെട്ടേക്കാം. പുതുതായി അണുബാധയുണ്ടായ ഇലകളുടെ ഇരുവശങ്ങളിലും ചെറിയ അല്പം ഉയര്‍ന്ന മൃദുവായ വടുക്കള്‍ വളരുന്നു. അവ മുതിരവേ, ഈ പുള്ളികള്‍ തുരുമ്പിച്ച തവിട്ടു നിറമുള്ള അരിമ്പാറ പോലെയുള്ള കുഴികളായി സവിശേഷമായ തെളിഞ്ഞ മഞ്ഞ വലയങ്ങലോടെ പ്രത്യക്ഷപ്പെടുന്നു. ഇവ ക്രമേണ പൊട്ടിത്തെറിച്ച്, അവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ പുറത്തു വന്ന് ഇളം തവിട്ടു നിറത്തിലോ ചാര നിറത്തിലോ എണ്ണമയമുള്ള മദ്ധ്യഭാഗത്തോടെ വെള്ളത്തില്‍ കുതിര്‍ന്ന തവിട്ടു അരികുകളോടെ വടുക്കള്‍ രൂപപ്പെടുന്നു. പലപ്പോഴും ഇവയുടെ മദ്ധ്യഭാഗം അടര്‍ന്നു വീണ്, വെടിയേറ്റ പോലെയുള്ള സുഷിരം അവശേഷിപ്പിക്കുന്നു. സമാനമായ ലക്ഷണങ്ങള്‍ കായകളിലും തളിരുകളിലും ഉണ്ടാകുന്നു, അവിടെ അവ ഒരുവിധം വലിയ വ്യാപ്തിയിലും പൊറ്റമൂടിയ പോലെയോ കോര്‍ക്കിന്റെ ആകൃതിയിലോ ആയിരിക്കും. ഇലപൊഴിയലും കായകള്‍ മൂപ്പെത്താതെ അടര്‍ന്നു വീഴലും ഉറപ്പാണ്, ചില്ലകള്‍ കോശങ്ങളാല്‍ ചുറ്റപ്പെട്ടു നശിക്കുന്നു. പാകമെത്തുന്ന കായകള്‍ വിപണന യോഗ്യമായിരിക്കില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

സാന്തോമൊനസ് ആക്സോനോപൊഡിസ് പിവി. സിട്രി യ്ക്കെതിരെ മറ്റിതര ചികിത്സ നിലവിലുള്ളതായി അറിയില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. നിര്‍ഭാഗ്യവശാല്‍ ഒരിക്കല്‍ നാരകവര്‍ഗ്ഗങ്ങളിലെ പുഴുക്കുത്ത് കണ്ടെത്തിയാല്‍ അതിനെതിരെ ഫലപ്രദമായ നിയന്ത്രണമില്ല. മരത്തിന്റെ അടര്‍ന്നു വീണ ഭാഗങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുക മുതലായ പ്രതിരോധ നടപടികള്‍ തോട്ടത്തില്‍ ഈ രോഗത്തിന്റെ പ്രഭാവം കുറയ്ക്കാന്‍ ആവശ്യമാണ്‌. സിട്രസ് സൈലിഡ്സിന്റെ നിയന്ത്രണവും കേടുപാടുകള്‍ കുറയ്ക്കാനൊരു മാര്‍ഗ്ഗമാണ്. കോപ്പര്‍ അടിസ്ഥാന കുമിള്‍ നാശിനികള്‍ രോഗബാധയ്ക്കെതിരെ ഒരു തടസമായി നില്‍ക്കും, പക്ഷേ അവ നിലവിലുള്ള രോഗബാധയ്ക്ക് ചികിത്സയല്ല.

അതിന് എന്താണ് കാരണം

നാരക വര്‍ഗ്ഗങ്ങളിലെയും ബന്ധപ്പെട്ടവയിലെയും വാണിജ്യ ഇനങ്ങളെ ബാധിക്കുന്ന ഗുരുതരവും ഉയര്‍ന്ന രീതിയില്‍ പടര്‍ന്ന് പിടിക്കുന്നതുമായ ഒരു രോഗമാണ് നാരകവര്‍ഗ്ഗങ്ങളിലെ പുഴുക്കുത്ത്. കായകള്‍, ഇലകള്‍, തണ്ടുകള്‍ എന്നിവയിലെ വടുക്കളില്‍ 10 മാസത്തോളം അതിജീവിക്കാന്‍ കഴിയുന്ന സാന്തോമൊനസ് സിട്രി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. പരിക്കുകളിലൂടെയോ ഇലകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ ചെടിയുടെ കോശങ്ങളില്‍ പ്രവേശിക്കുന്ന അവ അവിടെ പെരുകുന്നു. ഇലകളിലും മറ്റു കോശങ്ങളിലും രൂപപ്പെടുന്ന ബാക്ടീരിയ നിറഞ്ഞ പുഴുക്കുത്തുകള്‍ നനയുമ്പോള്‍ പുറത്തു വന്ന് മഴവെള്ളം അല്ലെങ്കില്‍ മുകളിലൂടെയുള്ള ജലസേചനത്തിലൂടെ കുറച്ചു ദൂരം വ്യാപിക്കും. ഈ രോഗത്തെ അനുകൂലിക്കുന്ന വ്യവസ്ഥകള്‍ ഉയര്‍ന്ന ആര്‍ദ്രത, ചൂട് (20 മുതല്‍ 30 °C), കാറ്റോട് കൂടിയ മഴയുള്ള കാലാവസ്ഥ എന്നിവയാണ്. സിട്രസ് സൈലിഡ്സ് മരങ്ങള്‍ക്കിടയിലും തോട്ടങ്ങള്‍ക്കിടയിലും ഇല തുരപ്പന്മാര്‍, പക്ഷികള്‍ എന്നിവ പോലെ തന്നെ അണുബാധയുള്ള പണിയായുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയിലൂടെയും സംക്രമിക്കും. ഇത് കൂടാതെ രോഗം ബാധിച്ച ചെടികളും നേഴ്സറിയിലെ മരങ്ങള്‍ അല്ലെങ്കില്‍ പ്രജനന വസ്തുക്കള്‍ പോലെയുള്ള ചെടിയുടെ ഭാഗങ്ങളും പ്രശ്നക്കാരാണ്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ മേഖലയിലെ നിവാരണോപായ ചട്ടങ്ങള്‍ പരിശോധിക്കുക.
  • രോഗത്തോട്‌ പ്രതിരോധമുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • സാധ്യമെങ്കില്‍ അംഗീകൃത സ്രോതസില്‍ നിന്നും ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍ മാത്രം വാങ്ങുക.
  • രോഗലക്ഷണങ്ങള്‍ക്കായി മരങ്ങള്‍ നിരീക്ഷിക്കുക.
  • വരണ്ട കാലാവസ്ഥയില്‍ രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ കോതിമാറ്റുക.
  • പണിയായുധങ്ങളും ഉപകരണങ്ങളും രോഗവ്യാപനം തടയുന്നതിനായി അണുവിമുക്തമാക്കുക.
  • ഇലച്ചാര്‍ത്തുകള്‍ നനഞ്ഞിരിക്കുമ്പോള്‍ കൃഷിയിടത്തില്‍ പണിയെടുക്കരുത്.
  • വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവ നന്നായി വൃത്തിയാക്കണം.
  • സമീപത്തെ ആരോഗ്യമുള്ള മരങ്ങളിലേക്ക് രോഗബാധ തടയുന്നതിനായി ഗുരുതരമായി രോഗം ബാധിച്ച മരങ്ങള്‍ നശിപ്പിക്കണം.
  • അടര്‍ന്നു വീണ ഇലകള്‍, കായകള്‍, കൊമ്പുകള്‍ എന്നിവ നീക്കം ചെയ്ത്‌ നശിപ്പിക്കണം.
  • കൃഷിയിടങ്ങള്‍ക്കിടയില്‍ പെരുപ്പം ഒഴിവാക്കാന്‍ കാറ്റു മറകള്‍ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക