നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ നാനാവര്‍ണ്ണ നിറംമാറ്റം

Xylella fastidiosa subsp. pauca

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെ മുകള്‍ ഭാഗത്തെ സിരകള്‍ക്കിടയിലുള്ള ഭാഗത്തെ മഞ്ഞപ്പ്.
  • ഇലയുടെ അടിഭാഗത്തെ വിളറിയ ഭാഗങ്ങള്‍ക്ക് പിന്നിലായി ചെറിയ അല്‍പ്പം ഉയര്‍ന്ന വടുക്കള്‍.
  • മരങ്ങള്‍ക്ക് വളര്‍ച്ചാ മുരടിപ്പ്, ബാധിച്ച ചില്ലകളില്‍ ഇലപൊഴിയലും കായകള്‍ക്ക് വലിപ്പക്കുറവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

നാരകവര്‍ഗ്ഗങ്ങളിലെ നാനാവര്‍ണ്ണ നിറംമാറ്റ രോഗബാധ ലക്ഷണങ്ങള്‍ സിങ്ക് അഭാവം മൂലമുള്ള ലക്ഷണങ്ങള്‍ക്ക് സമാനമാണ്. മുതിര്‍ന്നു വരുന്ന ഇലകളുടെ ഉപരിതലത്തില്‍ സിരകള്‍ക്കിടയിലായി വിളര്‍ച്ച ഉണ്ടാകുന്നു. ഇലയുടെ അടിഭാഗത്തെ വിളറിയ കോശങ്ങള്‍ക്ക് പിന്നിലായി ചെറിയ അല്‍പ്പം ഉയര്‍ന്ന വടുക്കള്‍. ഈ പ്രാരംഭ ലക്ഷണങ്ങള്‍ ഒരു കൊമ്പില്‍ മാത്രമായി ഒതുങ്ങി നിന്നേക്കാം. ഈ വിളറിയ ഭാഗങ്ങള്‍ ക്രമേണ ഇലയുടെ അരികിലേക്ക് വളര്‍ന്നേക്കാം, ഇലയുടെ അടിഭാഗത്തെ വടുക്കള്‍ ഇരുണ്ട തവിട്ടു നിറമോ മൃതമോ ആയിത്തീരുന്നു. രോഗം ബാധിച്ച ചെടികള്‍ ഓജസ് കുറവ് ദൃശ്യമാക്കി മുരടിച്ചു കാണപ്പെട്ടേക്കാം, പക്ഷേ സാധാരണ അവ നശിക്കാറില്ല. സാധാരണ ഇളം ഇലകളോടെ അഗ്രഭാഗത്തെ തളിരുകളിലാണ് ഇലപൊഴിയല്‍ ആരംഭിക്കുന്നത്. ശിഖരങ്ങളിലെ ഇലകള്‍ പൊഴിയുന്നത് മൂലം കായകള്‍ സൂര്യാഘാതം പോലെയുള്ള കേടുപാടുകളോ നിറം മാറ്റമോ പ്രദര്‍ശിപ്പിച്ചേക്കാം. അവയ്ക്ക് കട്ടിയായ പുറം തൊലിയും കുറഞ്ഞ അളവിലുള്ള പഴച്ചാറും ആയിരിക്കും, കൂടാതെ അവയുടെ കാമ്പിനു അമ്ല രുചിയും ഉണ്ടായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഗോനറ്റസറസ് ജനുസിലെ ചില പരഭോജികളായ കടന്നലുകളെ വലിയ ഇലച്ചാടികളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. ഈ അതിസൂക്ഷ്മ കടന്നലുകളുടെ ലാര്‍വ അവയുടെ മുട്ടയ്കുള്ളില്‍ വളരുകയും വികസിച്ചു വരുന്ന ബീജാങ്കുരത്തെ നശിപ്പിക്കുകയും ചെയ്യുന്നു. പിണഞ്ഞ ചിറകുള്ള പരഭോജികള്‍(സ്ട്രെപ്സിപ്പ്റ്ററന്‍സ്) വലിയ ഇലച്ചാടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രാണികളെ ബാധിക്കുന്നു. വലിയ ഇലച്ചാടികളുടെ മറ്റു സ്വാഭാവിക ശത്രുക്കളില്‍ ഇരപിടിയന്‍ കീടങ്ങളായ മാന്റ്റിഡ്സ്, ചിലയിനം സ്വതന്ത്ര ചിലന്തികള്‍, മരയോന്തുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹൈര്‍സിട്ടുല ജനുസിലെ ചില കുമിളുകളും ഈ കീടങ്ങളെ ആക്രമിക്കുകയും തണുത്തതും നനഞ്ഞതുമായ അന്തരീക്ഷത്തില്‍ കൃഷിയിടത്തില്‍ അവയെ ജഡമാക്കുകയും ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. തോട്ടം നിരീക്ഷിച്ചോ ഒട്ടിപ്പിടിക്കുന്ന മഞ്ഞ കാര്‍ഡുകള്‍ തൂക്കിയിട്ടോ രോഗാണുവാഹികളുടെ പെരുപ്പം നിരീക്ഷിക്കാം. ഇമിഡക്ലോപ്രിഡ്, അസെറ്റമിപ്രിഡ് എന്നിവ അടങ്ങിയ അന്തര്‍വ്യാപന ശേഷിയുള്ളതും വിഷയസംബന്ധിയായതുമായ കീടനാശിനികള്‍ വലിയ ഇലച്ചാടികള്‍ക്കെതിരായി ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

നാരകവര്‍ഗ്ഗങ്ങളിലെ നാനാവര്‍ണ്ണ നിറംമാറ്റ രോഗത്തിനു കാരണം സൈലല ഫസ്റ്റിഡിയോസ എന്ന ബാക്ടീരിയയാണ്. മരങ്ങളുടെ കോശമയ നാളികളില്‍ (കാണ്ഡകോശകല എന്ന് വിളിക്കുന്നു) അധിവസിച്ച് മരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണിത്, അങ്ങനെ ഇലച്ചാര്‍ത്തുകളിലും വിത്തുകള്‍ ഉള്‍പ്പെടെ കായകളിലും പകരുന്നു. സിസ്സഡെലിഡൈ (വലിയ ഇലച്ചാടി ) കുടുംബത്തിലെ നിരവധി പ്രാണികള്‍ മരത്തില്‍ നിന്നും മരത്തിലേക്ക് നിരന്തരം ഇവയെ പകര്‍ത്തുന്നു. ഈ വലിയ ഇലച്ചാടികള്‍ ചെടിയുടെ കാണ്ഡകോശകലയില്‍ അടങ്ങിയിരിക്കുന്ന സത്ത് രണ്ടു മണിക്കൂര്‍ ഭക്ഷിക്കുമ്പോള്‍ ബാക്ടീരിയ ഇവയില്‍ പ്രവേശിക്കും. ഇവയുടെ ഉയര്‍ന്ന തോതിലുള്ള തീറ്റയും, ഈ രോഗത്താല്‍ ഇവയ്ക്ക് ക്ലേശിക്കേണ്ടി വരില്ല എന്നതും ഇവയെ തികഞ്ഞ രോഗാണുവാഹികളാക്കുന്നു. അണുബാധയുണ്ടായി ഒരു വര്‍ഷം വരെ കഴിഞ്ഞാണ് ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നതിനാല്‍ ഇത് തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും പ്രയാസം നേരിട്ടേക്കാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ രാജ്യത്തെ നിവാരണോപായ നടപടികള്‍ പരിശോധിക്കുക.
  • അംഗീകൃത സ്രോതസുകളില്‍ നിന്നും നടീല്‍ വസ്തുക്കള്‍ ലഭ്യമാകുന്നുവെന്നു ഉറപ്പു വരുത്തുക.
  • പതിവായി നാരകവര്‍ഗ്ഗ തോട്ടങ്ങള്‍ പരിശോധിച്ച് വലിയ ഇലച്ചാടികളുടെ സാന്നിദ്ധ്യമോ രോഗ ലക്ഷണമോ ഉണ്ടോ എന്ന് നോക്കുക.
  • ജീവനക്കാരും സന്ദര്‍ശകരും മികച്ച ശുചിത്വം പാലിക്കുന്നുവെന്നു ഉറപ്പു വരുത്തണം.
  • രോഗം ബാധിച്ച മരങ്ങള്‍ തോട്ടത്തില്‍ നിന്നും നീക്കം ചെയ്യണം.
  • തോട്ടത്തിലും ചുറ്റിലുമുള്ള വലിയ ഇലച്ചാടികള്‍ക്ക് ആതിഥ്യമേകുന്ന ഇതര വിളകള്‍ നീക്കം ചെയ്യണം.
  • മികച്ച ഒരു കള നിയന്ത്രണം നടപ്പിലാക്കണം.
  • ഒട്ടിപ്പിടിക്കുന്ന മഞ്ഞക്കെണികള്‍ ഉപയോഗിച്ച് കീടങ്ങളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക