നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളില്‍ ബാക്ടീരിയ മൂലമുള്ള പുള്ളികള്‍

Xanthomonas alfalfae subsp. citrumelonis

ബാക്ടീരിയ

ചുരുക്കത്തിൽ

  • മൂന്നിലകളുള്ള ഓറഞ്ചിനെയും അതിന്റെ സങ്കര വര്‍ഗ്ഗങ്ങളെയും പ്രാഥമികമായി ബാധിക്കുന്നു, ഉദാ: ചെറുനാരകം പോലെയുള്ളവ നേഴ്സറി അവസ്ഥയില്‍.
  • പരന്നതോ കുഴിഞ്ഞതോ ആയ തവിട്ടു നിറമുള്ള മൃതമായ മധ്യഭാഗത്തോട്‌ കൂടിയ ഉരുണ്ട വടുക്കള്‍, സാധാരണ ഇവ ഒരു " വെടിയേറ്റ പോലെയുള സുഷിരം" അവശേഷിപ്പിച്ച് അടര്‍ന്നു വീഴും.
  • ചിതറിയ മഞ്ഞ വളയങ്ങളോട് കൂടിയ വെള്ളം നിറഞ്ഞ അരികുകള്‍.
  • ഗുരുതരമായി ബാധിച്ച ഇലകള്‍ വിളറുകയോ ഉണങ്ങുകയോ ചെയ്ത് നേരത്തെ അടര്‍ന്നു വീണേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഈ രോഗം പ്രധാനമായും ബാധിക്കുന്നത് മൂന്നില ഓറഞ്ചിനെയും അതിന്റെ സങ്കരവര്‍ഗ്ഗങ്ങളെയുമാണ്‌, ഉദാ:ചെറുനാരകം പോലെയുള്ളവ നേഴ്സറി അവസ്ഥയില്‍. ഓറഞ്ചിന്റെ മറ്റിനങ്ങളിലെ പുഴുക്കുത്തുമായി വടുക്കള്‍ക്ക് വളരെ സാദൃശ്യമുണ്ട്, പക്ഷേ അവ പരന്നതോ കുഴിഞ്ഞതോ ആയിരിക്കും , ഉയര്‍ന്നവ ആയിരിക്കില്ല. ഇലകളില്‍, പരന്നതോ കുഴിഞ്ഞതോ ആയ തവിട്ടു നിറമുള്ള മൃതമായ മധ്യഭാഗത്തോട്‌ കൂടിയ ഉരുണ്ട വടുക്കള്‍, സാധാരണ ഇവ ഒരു " വെടിയേറ്റ പോലെയുള സുഷിരം" അവശേഷിപ്പിച്ച് അടര്‍ന്നോ പൊടിഞ്ഞോ വീഴും. ചിതറിയ മഞ്ഞ വളയങ്ങളോട് കൂടിയ വെള്ളം നിറഞ്ഞ അരികുകളാല്‍ ചുറ്റപ്പെട്ടിരിക്കും. കൂടുതല്‍ ആക്രമണം മൂലമുണ്ടായ വടുക്കള്‍ക്ക് നാരക വര്‍ഗങ്ങളിലെ പുഴുക്കുത്തിനേക്കാള്‍ കൂടുതല്‍ സ്പഷ്ടമായ വെള്ളം നിറഞ്ഞ അരികുകള്‍ ഉണ്ടായിരിക്കും. സമയം പോകെ അവ വലുതായി ഒരുമിച്ചു ചേര്‍ന്ന് മുനയുള്ളതോ ക്രമരഹിതമോ ആയ ഇളം തവിട്ടു നിറമുള്ള പാടുകളാകുന്നു. ഗുരുതരമായി ബാധിച്ച ഇലകള്‍ വിളറുകയോ ഉണങ്ങുകയോ ചെയ്ത് നേരത്തെ കൊഴിഞ്ഞു വീണേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, സാന്തോമൊനസ് ആല്‍ഫാല്‍ഫെ എതിരായി ഞങ്ങള്‍ക്ക് ജൈവശാസ്ത്രപരമായ ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. നാരകവര്‍ഗ്ഗങ്ങളിലെ ബാക്ടീരിയ മൂലമുള്ള പുള്ളിക്കുത്ത് നിയന്ത്രിക്കുന്നതിന് പൂര്‍ണ്ണമായും ഫലപ്രദമായ തളിപ്രയോഗങ്ങള്‍ ഇല്ല. രോഗബാധ കുറയ്ക്കുന്നതിന് പ്രതിരോധ നടപടികളുടെയും രാസ ചികിത്സകളുടെയും സംയോജനമാണ് ആവശ്യം. കോപ്പര്‍ അടിസ്ഥാന തളിമരുന്നുകള്‍ മാത്രമായോ ഒരു ആന്റിബയോട്ടിക്കിനോപ്പമോ അല്ലെങ്കില്‍ രാസവസ്തുവായ മന്‍കൊസേബിനോപ്പമോ ഉപയോഗിക്കുന്നത് മിതമായി ഫലപ്രദമാണ്. ഇലകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതും ബാക്ടീരിയ ഇതിനെതിരെ പ്രതിരോധം വളര്‍ത്തുന്നത് ഒഴിവാക്കുന്നതിനുമായി മാത്രകള്‍ ഉത്തരോത്തരം കുറച്ചുകൊണ്ട് വരണം.

അതിന് എന്താണ് കാരണം

സാന്തോമൊനസ് ആല്‍ഫാല്‍ഫെ ബാക്ടീരിയാണ് ഈ രോഗത്തിന് കാരണമാകുന്നത്. തങ്ങള്‍ താമസമാക്കുന്ന ചെടികളില്‍ ലക്ഷണങ്ങളുടെ കാഠിന്യം ഏറിയും കുറഞ്ഞുമിരിക്കുന്നതിനു കാരണമാകുന്നത് മൂന്നിനം ഉപവര്‍ഗ്ഗ ബാക്ടീരിയകള്‍ ആണ്. ഇവ കൃഷിയിടത്തില്‍ സ്വാഭാവികമായി വ്യാപിക്കുന്നത് കാറ്റോടു കൂടിയ മഴ, മഞ്ഞു പോഴിയല്‍, മുകളില്‍ നിന്നുള്ള ജലസേചനം എന്നിവയിലൂടെയാണ്. ഇത് കൂടാതെ ഇലച്ചാര്‍ത്തുകള്‍ നനഞ്ഞിരിക്കുന്ന സമയത്ത് കൃഷിപ്പണികള്‍ നടത്തുമ്പോള്‍ ഇവ യാന്ത്രികമായി മരത്തില്‍ നിന്നും മരത്തിലേക്കും പകരുന്നു. ഇലകളിലെ സ്വാഭാവിക സുഷിരങ്ങള്‍ അല്ലെങ്കില്‍ തായ്തണ്ടിലെ സുഷിരങ്ങളാണ് ബാക്ടീരിയയുടെ പ്രവേശനമാര്‍ഗ്ഗം. എന്തായാലും ഇളം ചെടികള്‍ തോട്ടത്തിലേക്ക് പറിച്ചു നടുമ്പോള്‍ ബാക്ടീരിയ നശിക്കുന്നു, ക്രമേണ ലക്ഷണങ്ങളും അപ്രത്യക്ഷമാകുന്നു. ചെറിയ മഴയും കനത്ത മഞ്ഞും കാറ്റുമുള്ള ഊഷ്മളമായ കാലാവസ്ഥ (14 മുതല്‍ 38 °C) രോഗത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഏറ്റവും പ്രേരകമാണ്. ഇതിനു വിപരീതമായി, കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമാണെങ്കില്‍ ബാക്ടീരിയയുടെ വളര്‍ച്ചയും രോഗബാധയും ബലഹീനപ്പെടുത്തുന്നു.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസില്‍ നിന്നും ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • രോഗത്തോടു കുറച്ചു പ്രതിരോധ ശക്തിയുള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • വായു സഞ്ചാരവും നീര്‍വാര്‍ച്ചയും കുറവുള്ള താഴ്ന്നതോ നിഴലുള്ളതോ ആയ പ്രദേശങ്ങള്‍ ഒഴിവാക്കുക.
  • മികച്ച വായുസഞ്ചാരത്തിനും ഓജസിനുമായി മരങ്ങളുടെ കമ്പുകള്‍ കോതിമാറ്റുക.
  • ഇളം ചെടികള്‍ നിറഞ്ഞ തോട്ടങ്ങളില്‍ മികച്ച ചേതന ഉറപ്പു വരുത്തുക.
  • കനത്ത കാറ്റില്‍ മണ്ണിന്‍ തരികള്‍ ഉയര്‍ന്നു പൊങ്ങി കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയാന്‍ സ്വാഭാവികമോ കൃത്രിമമോ ആയ കാറ്റ് സംരക്ഷിണികള്‍ ദ്രുതഗതിയില്‍ വളരുന്ന ചെടികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുക.
  • മഴ മൂലമോ മഞ്ഞ് മൂലമോ ഇലച്ചാര്‍ത്തുകള്‍ നനഞ്ഞിരിക്കുന്ന സമയം തോട്ടത്തില്‍ പണിയെടുക്കുകയോ കമ്പുകള്‍ കോതുകയോ ചെയ്യരുത്.
  • തായ്ത്തടിയില്‍ ലക്ഷണങ്ങള്‍ക്ക് ഏതാനും സെന്റിമീറ്റര്‍ താഴെ കോതിമാറ്റി രോഗം ബാധിച്ച തളിരുകള്‍ നീക്കം ചെയ്യുക.
  • ഇലകളെ കേടുവരുത്തുകയും രോഗബാധയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇലതുരപ്പന്‍ പോലെയുള്ള കീടങ്ങളെ നിയന്ത്രിക്കുക.
  • പണിയായുധങ്ങളും ഉപകരണങ്ങളും കൃഷിപ്പണികള്‍ക്ക് ശേഷം അണുവിമുക്തമാക്കുക.
  • താങ്കളുടെ രാജ്യത്തെ സാദ്ധ്യമായ നിവാരണോപായ ചട്ടങ്ങള്‍ പരിശോധിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക