നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ സ്റ്റബോണ്‍ രോഗം

Spiroplasma citri

ബാക്ടീരിയ

ചുരുക്കത്തിൽ

  • വളര്‍ച്ചാ മുരടിപ്പ്, മുകളിലേക്കുയര്‍ന്ന നേര്‍ത്ത ഇലച്ചാര്‍ത്തുകള്‍, തൂവലുപോലെയുള്ള ഇലകളും തണ്ടിലെ ചെറിയ ഇടമുട്ടുകളും കുറ്റിച്ചെടി പോലെയുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നു.
  • ക്രമരഹിതമായ പൂവിടല്‍ മൂലം കായകളുടെ അസ്വാഭാവികമായ വളര്‍ച്ചയും വലിപ്പവും പാകതയും ഉണ്ടാകുന്നു.
  • പോഷക അഭാവങ്ങളുടെ (സിങ്ക്)പോലെയുള്ള ചില ബഹുവര്‍ണ്ണ പുള്ളിക്കുത്തുകളും ഇലകള്‍ ദൃശ്യമാക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

രോഗഗൌരവം, പരിസ്ഥിതി, മരത്തിന്റെ പ്രായം, വര്‍ഷത്തിലെ സമയം എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചൂടുള്ള വേനല്‍ മാസങ്ങളില്‍ ഇവ സാധാരണ കൂടുതല്‍ ദൃശ്യമാകും പക്ഷേ രോഗം ബാധിച്ച മരങ്ങള്‍ വര്‍ഷങ്ങളോളം ശ്രദ്ധയില്‍പ്പെടാതെ പോകും. സവിശേഷമായ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നത്: വളര്‍ച്ചാ മുരടിപ്പ്, മുകളിലേക്കുയര്‍ന്ന നേര്‍ത്ത ഇലച്ചാര്‍ത്തുകള്‍, തൂവലുപോലെയുള്ള ഇലകളും തണ്ടിലെ ചെറിയ ഇടമുട്ടുകളും കുറ്റിച്ചെടി പോലെയുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നു. ഇളം മരങ്ങള്‍ ചെറുതായും പുനരുത്പാദന ശേഷിയില്ലാതെയും നിലകൊള്ളുമ്പോള്‍ പാകമെത്തിയ ചെടികള്‍ ഒരേയൊരു ശിഖരത്തില്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാക്കൂ. ക്രമരഹിതമായ പൂവിടല്‍ മൂലം കായകള്‍ക്ക് അസ്വാഭാവികമായ വളര്‍ച്ചയും വലിപ്പവും പാകതയും ഉണ്ടാകുന്നു. പോഷക അഭാവങ്ങളുടെ (സിങ്ക്)പോലെയുള്ള ചില ബഹുവര്‍ണ്ണ പുള്ളിക്കുത്തുകളും ഇലകള്‍ ദൃശ്യമാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നേ ദിവസം വരെ എസ്.സിറ്റിയുടെ വ്യാപനത്തിനും അനന്തര ഫലങ്ങള്‍ക്കുമെതിരെ ജൈവശാസ്ത്ര നിയന്ത്രണങ്ങള്‍ ലഭ്യമായിട്ടില്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിവുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. നാരകവര്‍ഗ്ഗങ്ങളിലെ സ്റ്റബോണ്‍ രോഗത്തിനു രാസ നിയന്ത്രണ രീതി ലഭ്യമല്ല. രോഗാണുവാഹികള്‍ക്കെതിരെയുള്ള കീടനാശിനി പ്രയോഗം ഫലപ്രദമല്ല, കാരണം എസ്. സിട്രി ഒരു തോട്ടത്തില്‍ എത്തിയാല്‍ ദ്രുതഗതിയില്‍ സംക്രമിക്കും.

അതിന് എന്താണ് കാരണം

മരങ്ങളുടെ കോശങ്ങളില്‍ (ഫ്ലോം) താമസമാക്കി മധുര വിതരണം തടസപ്പെടുത്തുന്ന സ്പൈറോപ്ലാസ്മ സിട്രി എന്ന ജീവാണു ആണ് ലക്ഷണങ്ങള്‍ക്ക് ഹേതുവാകുന്നത്. ചിരസ്ഥായിയായ രീതിയില്‍ വിവിധയിനം ഇലച്ചാടികളിലൂടെയാണ് ഇത് സംക്രമിക്കുന്നത്. ഈ ജീവാണു രോഗാണുവാഹികളില്‍ പെരുകുന്നെങ്കിലും കീടം ഇതിനെ സന്തതിപരമ്പരകളിലേക്ക് പകര്‍ത്തുന്നില്ല. രോഗാണുവിന്റെ സംക്രമണം പ്രധാനമായും പ്രാഥമികമാണ്, അതായത് ഇലച്ചാടിയില്‍ നിന്ന് നാരകവര്‍ഗ്ഗത്തിലേക്ക്. ദ്വിതീത തലത്തിലുള്ള സംക്രമണം (മരത്തില്‍ നിന്ന് മരത്തിലേക്ക്) രോഗം ബാധിച്ച ചെടിയിലെ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവയില്‍ പരിമിതപ്പെട്ടിരിക്കുന്നു. ഊഷ്മളമായ ഉള്‍ഭാഗ മേഖലകള്‍ ഈ സ്റ്റബോണ്‍ രോഗത്തിന് അനുകൂലമാണ്, അവിടെ ഇവ പ്രാഥമികമായി മധുര നാരങ്ങ, മുസംബി, ടാംഗറിന്‍ മരങ്ങള്‍ എന്നിവയിലാണ് ബാധിക്കുന്നത്. ഓരോ ഇനം നാരകവര്‍ഗ്ഗം ആശ്രയിച്ചും ലക്ഷണങ്ങളുടെ കാഠിന്യം വ്യത്യാസപ്പെട്ടിരിക്കും. വളരെക്കാലമായ തോട്ടങ്ങളെക്കാള്‍ അധിക കാലമാകാത്ത തോട്ടങ്ങളില്‍ ഈ രോഗം കൂടുതല്‍ പ്രശ്നമാകും. ഇത് നിര്‍ണ്ണയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ലക്ഷണങ്ങള്‍ ദുര്‍ഗ്രഹമോ മറ്റു ക്രമക്കേടുകളുടെ സാന്നിധ്യമോ ഉള്ളപ്പോഴുള്ള രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍.


പ്രതിരോധ നടപടികൾ

  • ചെടിയോ ഗ്രാഫ്റ്റ് വസ്തുവോ സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്ന് ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങള്‍ക്കായി തോട്ടം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം.
  • രോഗം ബാധിച്ച ചെടികളും പ്രത്യുത്പാദനം നടത്താത്ത ചെടികളും പുന:സ്ഥാപിക്കണം.
  • ഇലച്ചാടികളെ ആകര്‍ഷിക്കുന്ന ആതിഥ്യമേകാത്ത ചെടികളെ കെണിച്ചെടികളായി തോട്ടങ്ങളുടെ പരിസരത്ത് നടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക