വാഴ

മോക്കോ രോഗം

Ralstonia solanacearum

ബാക്ടീരിയ

ചുരുക്കത്തിൽ

  • രോഗം ബാധിച്ച ചെടികള്‍ വാടാന്‍ തുടങ്ങുന്നു, പിന്നീട് കടപുഴകി വീഴുന്നു.
  • മുറിച്ചാല്‍ ഒരു തെളിഞ്ഞ വിളറിയ മഞ്ഞ മുതല്‍ തവിട്ടു നിറം വരെയുള്ള നിറം മാറ്റം കാണാം.
  • രോഗം ബാധിച്ച കായകള്‍ വൈരൂപ്യത്തോടെ വളരുകളും വരണ്ട അഴുകല്‍ മൂലം സത്ത് നശിച്ചു പോകുന്നതിനാല്‍ കായകള്‍ ചുരുങ്ങുകയും ചെയ്യുന്നു.
  • കായകള്‍ തുറന്നു നോക്കിയാല്‍ ബാക്ടീരിയയുടെ സ്രവം ദൃശ്യമാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

രോഗം ബാധിച്ച ചെടികളുടെ ഇളം ഇലകള്‍ വാടാന്‍ തുടങ്ങി പിന്നീട് നശിച്ചു വീഴുന്നു. ഇലത്തണ്ടുകള്‍ക്ക് ശക്തി നഷ്ടപ്പെടുന്നു, തത്ഫലമായി പച്ച ഇലകള്‍ ഒടിഞ്ഞു തൂങ്ങി ചെടിയുടെ ഓജസ് നഷ്ടപ്പെടുന്നു. രോഗം ഗുരുതരമാകവേ, മുതിര്‍ന്ന ഇലകളെയും ബാധിക്കുന്നു. മുറിച്ചു തുറന്നു കഴിഞ്ഞാല്‍ വാഴപ്പിണ്ടിയില്‍ ഒരു തെളിഞ്ഞ വിളറിയ മഞ്ഞ മുതല്‍ തവിട്ടു നിറം വരെയുള്ള നിറം മാറ്റം കാണാം. രോഗം ബാധിച്ച കായകള്‍ വൈരൂപ്യത്തോടെ വളരുകളും വരണ്ട അഴുകല്‍ മൂലം സത്ത് നശിച്ചു പോകുന്നതിനാല്‍ കായകള്‍ ചുരുങ്ങുകയും ചെയ്ത് ഇരുണ്ട തവിട്ടു നിറമുള്ള നിറം മാറ്റം കായകളുടെ കാമ്പിനുണ്ടാകുന്നു. കായകള്‍ തുറന്നാല്‍ ബാക്ടീരിയയുടെ സ്രവം ദൃശ്യമാകും. ചെടിയുടെ വിതരണ കോശങ്ങളില്‍ ബാക്ടീരിയ വളര്‍ന്ന് ചെടിയുടെ മുകള്‍ ഭാഗങ്ങളിലേക്ക് വെള്ളത്തിന്റെയും പോഷകങ്ങളുടെയും വിതരണം ക്ഷയിപ്പിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കൃഷിയിടത്തിനു ചുറ്റും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് രോഗത്തിന്‍റെ പുരോഗതി കുറയ്ക്കാന്‍ സഹായിക്കും. നടീലിനു മുമ്പായി 1% ബോര്‍ഡോ മിശ്രിതം, 0.4% കോപ്പര്‍ ഓക്സിക്ലോറൈഡ് അല്ലെങ്കില്‍ സ്ട്രെപ്റ്റോമൈസിന്‍ അല്ലെങ്കില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ (5 ഗ്രാം/10 ലിറ്റര്‍) പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് മണ്ണ് കുതിര്‍ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. മോക്കോ രോഗത്തിന് നേരിട്ടുള്ള രാസ ചികിത്സ ലഭ്യമല്ല.

അതിന് എന്താണ് കാരണം

റാല്‍സ്റ്റോണിയ സോലനസെരം ബാക്ടീരിയ മൂലം വാഴകള്‍ക്കുണ്ടാകുന്ന രോഗമാണ് മോക്കോ. ഇത് രോഗം ബാധിച്ച ചെടിയുടെ കോശങ്ങളിലോ രോഗം ബാധിക്കുന്ന മറ്റിനം ചെടികളിലോ ഒരു വര്‍ഷം വരെയും മണ്ണില്‍ പതിനെട്ടു മാസവും അതിജീവിക്കും. ഉയര്‍ന്ന ഊഷ്മാവും മണ്ണിലെ ഉയര്‍ന്ന ആര്‍ദ്രതയും പൊതുവേ ഈ രോഗത്തെ അനുകൂലിക്കുന്നു. ഒരു ചെടിയില്‍ നിന്നു മറ്റൊന്നിലേക്ക് അല്ലെങ്കില്‍ ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള രോഗാണുവിന്റെ സംക്രമണം പല മാര്‍ഗ്ഗങ്ങളിലൂടെ സംഭവിക്കാം. ചെടിയുടെ എല്ലാ ഭാഗങ്ങളും (വേര് മുതല്‍ കായകളുടെ തൊലി വരെ) രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഈ കാരണത്താല്‍ ഇല കോതലും ചെടികള്‍ക്ക് മുറിവുണ്ടാകുന്നതും ഒഴിവാക്കണം. രോഗം ബാധിച്ച മണ്ണിലൂടെ യാത്ര ചെയ്യുന്ന വാഹനത്തിന്‍റെ ടയറുകള്‍, പണിയായുധങ്ങള്‍, പാദരക്ഷ, മൃഗങ്ങള്‍, എന്നിവയും രോഗം പകര്‍ത്തുന്ന മറ്റു സ്രോതസുകളാണ്. പൂക്കളില്‍ നിന്ന് ഭക്ഷണം ശേഖരിക്കുന്ന പ്രാണികള്‍ അല്ലെങ്കില്‍ പക്ഷികള്‍ (തേനീച്ച, വണ്ട്, പഴ ഈച്ച), കൂടാതെ മറ്റ് ആതിഥേയ ജീവികളും രോഗം പരത്തും. ജലസേചനം അല്ലെങ്കില്‍ ജലപ്രവാഹങ്ങളും രോഗം പരത്തുന്നതിന് കാരണമാകും.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളില്‍ നിന്നുള്ള ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക.
  • രോഗ ലക്ഷണങ്ങള്‍ക്കായി കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിക്കുക.
  • ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുക.
  • തടമെടുത്തുള്ള ജലസേചനം ഒഴിവാക്കുകയും സാധ്യമെങ്കില്‍ രോഗവിമുക്തമായ ജലം ഉപയോഗിക്കുകയും ചെയ്യുക.
  • കൂടുതല്‍ വ്യാപനം തടയുന്നതിന് മുറിക്കാനുള്ള ഉപകരണങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങളുടെ ടയറുകള്‍ എന്നിവ രോഗമുക്തമാക്കുക.
  • കൃഷി തടത്തില്‍ 10 % പശുവിന്‍ ചാണക സ്ലറി പരത്തുക.
  • കൃഷിയിടങ്ങളിലെ കളകളും ഹെലിക്കോണിയ ഇനങ്ങളും നീക്കം ചെയ്യുക.
  • ശരിയായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക.
  • മണ്ണ് ഏറ്റവും കുറഞ്ഞത്‌ 6 മാസമെങ്കിലും തരിശിടുക.
  • 12 മാസങ്ങള്‍ മാറ്റകൃഷി നടത്തുക.
  • രോഗവ്യാപനം തടയാന്‍ പൂവിടുന്ന ഫ്രഞ്ച് ജമന്തി മള്‍ച്ച് ആയി ഉപയോഗിക്കുക.
  • കൃഷിപ്പണികള്‍ക്കിടയില്‍ ചെടികള്‍ക്ക് കേടുപാട് വരുത്താതെ സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക