നെല്ല്

ബാക്ടീരിയ മൂലമുള്ള ഇലപ്പുള്ളികള്‍

Xanthomonas oryzae pv. oryzicola

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളില്‍ ഇരുണ്ട പച്ച നിറം, പിന്നീട് തവിട്ടു നിറം മുതല്‍ മഞ്ഞച്ച നരച്ച നിറം വരെയാകുന്ന രേഖകള്‍ പോലെയുള്ള വടുക്കള്‍.
  • മുഴുവന്‍ ഇലകളും തവിട്ടു നിറമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

രോഗബാധയുടെ പ്രാരംഭ ഘട്ടത്തില്‍, ഇലകളില്‍ വെള്ളം നിറഞ്ഞ പുള്ളികളോട് കൂടിയ ഇരുണ്ട പച്ച നിറമുള്ള രേഖകള്‍ പ്രത്യക്ഷമാകും. ഈ വടുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും മഞ്ഞച്ച ഓറഞ്ച് മുതല്‍ തവിട്ടു നിറം വരെയാകുകയും ചെയ്യുന്നു. ബാക്ടീരിയല്‍ സ്രവങ്ങളുടെ കുന്തിരിക്ക നിറമുള്ള തുള്ളികളും വടുക്കളില്‍ ദൃശ്യമാകാം. പിന്നീട്, ബാക്ടീരിയല്‍ ഇലപ്പുള്ളിയുടെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ ഇല വാട്ടത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതായി തോന്നാം, പക്ഷേ ബാക്ടീരിയല്‍ ഇലപ്പുള്ളി മൂലമുള്ള ക്ഷതങ്ങള്‍ കൂടുതല്‍ വരിയായുള്ളവയും അരികുകള്‍ ഇല വാട്ടം ബാധിച്ച ഇലകളുടെ അരികുകള്‍ പോലെ അലകളായി ഇരിക്കുന്നവയും ആയിരിക്കില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കുക, സാന്തോമോനാസ് ഒറിസെ പിവി ഒറിസികോളയ്ക്ക് എതിരെയുള്ള ഏതെങ്കിലും ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ക്കറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സമഗ്ര സമീപനം പരിഗണിക്കുക. തീവ്രമായ രോഗബാധയുണ്ടെങ്കില്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ കോപ്പര്‍ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ ഉപയോഗിക്കുക. ആദ്യ ഘട്ടങ്ങളില്‍ കോപ്പര്‍ കുമിള്‍നാശിനികള്‍ ഉപയോഗിക്കരുത്. പുഷ്പിക്കുന്ന ഘട്ടത്തില്‍ വൈകി മാത്രം ഇവ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

ബാക്ടീരിയ ജലസേചന ജലത്തിലൂടെ വ്യാപിക്കും, മഴ, ഉയര്‍ന്ന ഈര്‍പ്പം, ഉയര്‍ന്ന ഊഷ്മാവ് എന്നിവയുമായും ഈ രോഗബാധ ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം തണുത്ത് വരണ്ട കാലാവസ്ഥയില്‍ വികാസം പ്രാപിക്കില്ല. ബാക്ടീരിയ ഇലകളിലും തണ്ടുകളിലുമുള്ള സുഷിരങ്ങളിലൂടെയും മുറിവുകളിലൂടെയും ഉള്ളില്‍ പ്രവേശിച്ച് പെരുകുന്നു. രാത്രിയിലെ ഈര്‍പ്പത്തിന്‍റെ അവസ്ഥകളെ ആശ്രയിച്ച്, ബാക്ടീരിയയുടെ സ്രവങ്ങള്‍ ഇലയുടെ പുറമേ രൂപം കൊള്ളുന്നു.


പ്രതിരോധ നടപടികൾ

  • ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള തൈകള്‍ നടുക.
  • കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയും രോഗാണുക്കള്‍ക്ക്‌ ആതിഥ്യമേകുന്ന കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം.
  • നെല്ലിന്റെ കുറ്റികള്‍, വൈക്കോല്‍, നെല്ലിന്‍റെ തളിര്‍പ്പ്, സ്വമേധയാ കിളിര്‍ത്തു വരുന്നവ എന്നിവ ആഴത്തില്‍ ഉഴുതു മറിക്കുക.
  • പോഷകങ്ങളുടെ അനുയോജ്യമായ പ്രയോഗം ഉറപ്പുവരുത്തുക, പ്രത്യേകിച്ചും നൈട്രജന്റെ.
  • കൃഷിയിടത്തിലും വിതനിലത്തിലും നീര്‍വാര്‍ച്ച അനുയോജ്യമാക്കുക.
  • മണ്ണിലെയും അവശിഷ്ടങ്ങളിലെയും ബാക്ടീരിയയെ നശിപ്പിക്കാന്‍ തരിശിടുന്ന കാലയളവില്‍ കൃഷിയിടം ഉണക്കി സൂക്ഷിക്കുക.
  • രോഗാണുവിനു വളരാന്‍ കഴിയാത്ത തണുപ്പു കാലത്ത് വിത്തുകള്‍ വിതയ്ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക