നെല്ല്

ബാക്ടീരിയ മൂലം നെല്ലിനുണ്ടാകുന്ന വാട്ടം

Xanthomonas oryzae pv. oryzae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളിൽ ചാരനിറം കലർന്ന പച്ച വരകൾ.
  • ഇലകളുടെ മഞ്ഞപ്പും വാട്ടവും.
  • ഇലകളിൽ നിന്നും പാലുപോലെയുള്ള സ്രവങ്ങൾ ഇറ്റുവീഴുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

തൈകളില്‍ രോഗം ബാധിച്ച ഇലകള്‍ ആദ്യം മഞ്ഞ നിറം മുതല്‍ വൈക്കോല്‍ നിറം വരെയായി പിന്നീട് വാടി നശിക്കുന്നു. മുതിര്‍ന്ന ചെടികളില്‍ മുളപൊട്ടുന്ന കാലം മുതല്‍ പൂങ്കുല രൂപപ്പെടുന്ന കാലം വരെയാണ് ഈ രോഗം ബാധികുന്നത്. ഇളം പച്ച നിറം മുതല്‍ നരച്ച പച്ച വരെയുള്ള വെള്ളത്തില്‍ കുതിര്‍ന്ന വരകള്‍ ഇലകളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു. പിന്നീട്, ഇവ ഒരുമിച്ചു ചേര്‍ന്ന് മഞ്ഞ നിറമുള്ള വലിയ നിരപ്പല്ലാത്ത അരികുകകളോടെയുള്ള വടുക്കളാകുന്നു. ഇലകള്‍ മഞ്ഞച്ച് ക്രമേണ വാടി നശിക്കുന്നു. രോഗബാധയുടെ അന്തിമ ഘട്ടത്തില്‍ പാലു പോലെയുള്ള ബാക്ടീരിയല്‍ ഊറല്‍ ഇലകളില്‍ നിന്ന് ഇറ്റുവീഴുന്നത് താങ്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും. ഈ തുള്ളികള്‍ പിന്നീട് ഉണങ്ങി ഒരു വെളുത്ത പാട അവശേഷിക്കും. ഈ പ്രത്യേക ലക്ഷണം മറ്റു ചില തണ്ട് തുരപ്പന്മാര്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ഈ രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കും. നെല്ലിനെ ബാധിക്കുന്ന വളരെ ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് ബാക്ടീരിയ മൂലം നെല്ലിനുണ്ടാകുന്ന വാട്ടം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നേ ദിവസം വരെ ബാക്ടീരിയ മൂലം നെല്ലിനുണ്ടാകുന്ന വാട്ടം നിയന്ത്രിക്കാന്‍ ജൈവ ഉത്പന്നങ്ങള്‍ വാണിജ്യപരമായി ലഭ്യമല്ല. കോപ്പര്‍ അടിസ്ഥാനമായ ഉത്പന്നങ്ങളുടെ പ്രയോഗം ലക്ഷണങ്ങള്‍ ശമിപ്പിക്കാനും കുറയ്ക്കാനും സഹായിക്കും, പക്ഷേ രോഗം നിയന്ത്രിക്കില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ബാക്ടീരിയ മൂലം നെല്ലിനുണ്ടാകുന്ന വാട്ടം എതിരിടാന്‍ വിത്തുകളെ ഒരു അംഗീകൃത ആന്റിബയോട്ടിക്കും കോപ്പര്‍ ഓക്സിക്ലോറൈഡും അല്ലെങ്കില്‍ കോപ്പര്‍ സല്ഫെറ്റും ചേര്‍ത്ത് ചികിത്സിക്കാന്‍ ശുപാര്‍ശ ചെയ്തു വരുന്നു. ചില രാജ്യങ്ങളില്‍ ആന്റിബയോട്ടിക്കിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട് അതിനാല്‍ താങ്കളുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പരിശോധിക്കുക.

അതിന് എന്താണ് കാരണം

പുല്ലിനത്തില്‍പെട്ട കളകളിലും രോഗം ബാധിച്ച ചെടികളുടെ കുറ്റികളിലും അതിജീവിക്കാന്‍ കഴിയുന്ന സന്തോമോനാസ് ഒറീസൈ pv . ഒറീസൈ എന്ന ബാക്ടീരിയയാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഈ ബാക്ടീരിയ പകരുന്നത് കാറ്റിലൂടെയും മഴവെള്ളം തെറിച്ചും ജലസേചന ജലം വഴിയുമാണ്‌. അങ്ങനെ മോശം കാലാവസ്ഥ (തുടര്‍ച്ചയായ മഴ, കാറ്റ്), ഉയര്‍ന്ന ഈര്‍പ്പം( 70%-ന് മുകളില്‍), ഊഷ്മളമായ താപനിലകള്‍ (25°C മുതല്‍ 34°C വരെ ) എന്നിവ മൂലം രോഗാക്രമണവും കാഠിന്യവും വര്‍ദ്ധിക്കുന്നു. ഉയര്‍ന്ന നൈട്രജന്‍ വളമിടലും ഇടയകലക്കുറവും രോഗത്തിന് അനുകൂലമാണ്, പ്രത്യേകിച്ചും വശംവദമാകുന്ന ഇനങ്ങളില്‍. എത്ര നേരത്തെ ഈ രോഗം ബാധിക്കുന്നുവോ അത്രയും ഉയര്‍ന്നതായിരിക്കും ആദായ നഷ്ടവും. പൂങ്കുലകള്‍ വളരുന്ന ഘട്ടത്തില്‍ ചെടികളില്‍ ബാധിച്ചാല്‍ വിളവിനെ ബാധിച്ചേക്കില്ല, പക്ഷേ ഒരു വലിയ അളവ് നെന്മണികള്‍ പൊട്ടിയവ ആയിരിക്കും. ഉഷ്ണമേഖല പ്രദേശങ്ങളിലും മിതശീതോഷ്ണ മേഖലകളിലും ഈ രോഗം ബാധിക്കാറുണ്ട്, പ്രത്യേകിച്ചും ജലസേചനം ചെയ്യുന്നതും മഴ ലഭിക്കുന്നതുമായ താഴ്ന്ന പ്രദേശങ്ങളില്‍.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസുകളില്‍ നിന്നും ആരോഗ്യമുള്ള വിത്തുകള്‍ മാത്രം ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയുള്ള നെല്ലിനങ്ങള്‍ നടുക എന്നതാണ് രോഗാണുവിനെ നിയന്ത്രിയ്ക്കാന്‍ ഏറ്റവും ഫലപ്രദവും വിശ്വസനീയവുമായ (ഏറ്റവും ചെലവു കുറഞ്ഞതും!)മാര്‍ഗ്ഗം.
  • പറിച്ചു നടുമ്പോള്‍ തൈകള്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം.
  • കൃഷിഭൂമിയിലും ഞാറ്റടിയിലും പരസ്പരം രോഗം സംക്രമിക്കാതിരിക്കാന്‍ ഉചിതമായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം.
  • നൈട്രജന്‍ വളം അധികമാകാതെ സീസണില്‍ പല തവണകളായി ക്രമീകരിച്ചു പ്രയോഗിക്കണം.
  • കാലാവസ്ഥ സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ നൈട്രജന്റെ അവസാന ഡോസിനോപ്പം പൊട്ടാഷിന്റെ ഒരു അധിക ഡോസും പ്രയോഗിക്കാം.
  • യൂറിയ രൂപത്തില്‍ നൈട്രജന്‍ നല്‍കുന്നത് ഒഴിവാക്കണം.
  • ചാലുകളില്‍ നിന്നും സമീപത്തു നിന്നും കളകള്‍ നീക്കം ചെയ്ത് നശിപ്പിക്കണം.
  • ബാക്ടീരിയയ്ക്ക് ആതിഥ്യമേകുന്ന നെല്ലിന്റെ കുറ്റികള്‍, വൈക്കോല്‍, കുറ്റികളില്‍ നിന്നും പുതുതായി മുളച്ചു വരുന്ന നെല്‍ച്ചെടികള്‍, സ്വമേധയ മുളയ്ക്കുന്ന തൈകള്‍ എന്നിവ ആഴത്തില്‍ ഉഴുതുമറിച്ചു മൂടുക.
  • രോഗം പരത്തുന്ന കീടങ്ങളെയും മറ്റും മണ്ണിലും ചെടിയുടെ അവശിഷ്ടങ്ങളിലും അമര്‍ച്ച ചെയ്യാന്‍ കൃഷിയിടം സീസണുകള്‍ക്കിടയില്‍ ഉണങ്ങാന്‍ അനുവദിക്കുക (തരിശിടുക).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക