മറ്റുള്ളവ

ബാക്ടീരിയ മൂലം മാമ്പഴത്തിലെ കറുത്ത പാട്

Xanthomonas citri pv. mangiferaeindicae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളിൽ കറുത്ത, വെള്ളത്തിൽ കുതിർന്ന പുള്ളിക്കുത്തുകൾ.
  • പുള്ളിക്കുത്തുകൾ പിന്നീട് ഉണങ്ങി ഇളം തവിട്ട് അല്ലെങ്കിൽ ചാര നിറമായി മാറുന്നു.
  • അകാലത്തില്‍ ഇലകൊഴിയല്‍.
  • ഫലങ്ങളില്‍ പശ- സ്രവിക്കുന്ന പൊട്ടലുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

മാങ്ങയിലെ ബാക്ടീരിയയുടെ കറുത്ത പാടുകളുടെ പ്രധാന ലക്ഷണങ്ങൾ ഇലകളിലും പഴങ്ങളിലും കാണപ്പെടുന്നുവെങ്കിലും ഗുരുതരമായ സാഹചര്യങ്ങളിൽ തളിരുകളെയും ശാഖകളെയും ബാധിച്ചേക്കാം. തുടക്കത്തിൽ, ചെറിയ കറുപ്പും വെള്ളത്തിൽ കുതിർന്നതുമായ പാടുകൾ ഇലകളിൽ ഉണ്ടാകുന്നു. ഈ പാടുകൾ വിളറിയ അരികുകളാല്‍ വലയം ചെയ്യപ്പെടുകയും സിരകളാൽ പരിമിതപ്പെടുകയും ചെയ്യുന്നു. രോഗം വര്‍ദ്ധിക്കുമ്പോള്‍ പാടുകൾ ഉണങ്ങി ഇലകൾ കൊഴിഞ്ഞേക്കാം, ഇത് ഇലകൊഴിച്ചിലിലേക്ക് നയിക്കാം. ആദ്യകാലങ്ങളിൽ, വെള്ളത്തിൽ കുതിർന്ന, നേരിയ പാടുകൾ രോഗം ബാധിച്ച ഫലങ്ങളില്‍ കാണപ്പെടുന്നു. പിന്നീട് അവ രോഗകാരികളെ ആകർഷിക്കുന്ന അണുബാധയുള്ള പശ ഊറുന്ന, ഇരുണ്ട നക്ഷത്രരൂപത്തിലുള്ള ദ്വാരങ്ങള്‍ ആയി മാറുകയും ചെയ്യുന്നു. നേരിയ അണുബാധ ഫലങ്ങളുടെ ഗുണനിലവാരം കുറയ്ക്കാൻ കാരണമാകുമ്പോള്‍ ഗുരുതരമായി ബാധിക്കപ്പെട്ട പഴങ്ങൾ ചിലപ്പോൾ കൊഴിഞ്ഞ് വീണേക്കാം. കറുത്തതും വിണ്ടുകീറിയതുമായ ശാഖകൾക്കും തണ്ടുകൾക്കും കാരണമാകുന്ന വടുക്കൾ രൂപപ്പെട്ടേക്കാം. ഇത് വൃക്ഷത്തിന്റെ നിലനില്‍പ്പിനെ ദുർബലമാക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കോപ്പർ ഓക്സിക്ലോറൈഡ് അടങ്ങിയ ഉൽപന്നങ്ങൾ പതിവായി തളിക്കുന്നത് അണുബാധ തടയുന്നതിനും നശിപ്പിക്കുന്നതിനും ഫലപ്രദമായത്. ബാധിക്കപ്പെട്ട മരങ്ങളിൽ അസിനെറ്റോബാക്ടർ ബൗമനൈ പോലെയുള്ള ജൈവിക ഏജന്റുകൾ എക്സ്.സിട്രൈയുടെ പെരുപ്പം കാര്യക്ഷമമായി കുറയ്ക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം പരിഗണിക്കുക. മാങ്ങയിലെ ബാക്റ്റീരിയയുടെ കറുത്ത പാടുകൾ നിയന്ത്രിക്കുന്നതിനായി തിയോഫനേറ്റ്- മീതൈൽ അല്ലെങ്കിൽ ബെൻസിമിഡാസോൾ അടങ്ങിയിട്ടുള്ള സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

സാന്തോമോണാസ് സിട്രി എന്ന ബാക്റ്റീരിയയുടെ ഒരു ഇനമാണ് ഈ രോഗത്തിന് കാരണം. ഇതിന് ജീവനുള്ള കോശജാലങ്ങളിൽ 8 മാസം വരെ നിലനിൽക്കാൻ കഴിയും. ഇത് മരങ്ങളുടെ മുറിവുകളിലൂടെയും പ്രകൃതിദത്ത ദ്വാരങ്ങളിലൂടെയുമാണ് ബാധിക്കുന്നത്. കാറ്റോടു കൂടിയ മഴയിലൂടെയോ അല്ലെങ്കിൽ ചില്ലകൾ വെട്ടിയൊതുക്കൽ പോലുള്ള നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലൂടെയോ ഈ പകർച്ചരോഗാണു മരണങ്ങളിൽ നിന്ന് മരങ്ങളിലേക്ക് അല്ലെങ്കിൽ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നു. കൂടാതെ, രോഗം ബാധിക്കപ്പെട്ട വൃക്ഷത്തിന്റെ ഭാഗങ്ങളിലൂടെയോ അല്ലെങ്കിൽ ഫലങ്ങളുടെ കാര്യത്തിൽ സമ്പര്‍ക്കത്തിലൂടെയോ രോഗം വ്യാപിക്കുന്നു. ബാക്ടീരിയയുടെ കറുത്ത പുള്ളി അണുബാധയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 25 മുതൽ 30 °C ആണ്. ഉയർന്ന ആർദ്രതയും അണുബാധകൾ സൃഷ്ടിക്കുന്നു. കാറ്റു മറകള്‍ അല്ലെങ്കിൽ ഇടതൂർന്ന മേലാപ്പുള്ള ഇനത്തിലുള്ള വൃക്ഷങ്ങള്‍ തോട്ടത്തിനു ചുറ്റും നടുന്നത് രോഗം പടരുന്നത് കുറയ്ക്കാൻ കഴിയും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള നടീൽ, ഗ്രാഫ്റ്റിങ്ങ് വസ്തുക്കൾ ഉപയോഗിക്കുക.
  • ഉപകരണങ്ങളും പണിയായുധങ്ങളും അണുനശീകരണം നടത്തണം.
  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • വൃക്ഷങ്ങള്‍ക്ക് നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
  • രോഗബാധയുള്ള കമ്പുകൾ, ശാഖകൾ, ഫലങ്ങൾ എന്നിവ പതിവായി നീക്കം ചെയ്യുക.
  • കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന സമയത്ത് മാവിന് യന്ത്രം ഉപയോഗിച്ചുള്ള ക്ഷതം ഉണ്ടാകുന്നത് ഒഴിവാക്കുക.
  • ശക്തിയേറിയ കാറ്റിൽ നിന്നും കനത്ത മഴയിൽ നിന്നും കാറ്റു മറ ഉപയോഗിച്ച് അവയെ സംരക്ഷിക്കുക.
  • രോഗം ബാധിച്ച ഫലങ്ങളും വൃക്ഷഭാഗങ്ങളും നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക