Xanthomonas axonopodis pv. glycines
ബാക്ടീരിയ
ഇളം ഇലകളുടെ ഇരുവശത്തും സൂക്ഷ്മമായ, നേരിയ പച്ചനിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികളുടെ മധ്യഭാഗം ഉയർന്നിരിക്കും, പലപ്പോഴും ഇലകളിലെ സിരകൾക്ക് നീളെ ഇത് നിലകൊള്ളുന്നു. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, അവ കൂടിച്ചേർന്ന് വലിയ, തവിട്ടുനിറത്തിലുള്ള ക്രമരഹിതമായ ക്ഷതങ്ങൾ രൂപപ്പെടുന്നു, പലപ്പോഴും ഇവയെ ചുറ്റി മഞ്ഞ വലയം കാണപ്പെടും. ഈ നിർജ്ജീവ ഭാഗങ്ങൾ കാറ്റിൽ അടര്‍ന്നു വീണ്, ഇലകൾക്ക് കീറിപ്പറിഞ്ഞ രൂപമായേക്കും. ചെറിയ ഉയര്‍ന്ന പുള്ളികള്‍ വിത്തറകളിലും വളര്‍ന്നേക്കാം. പാകമാകാതെയുള്ള ഇലപൊഴിയലും, വിത്തിൻ്റെ വലിപ്പത്തിലും ഗുണമേന്മയിലും ഉള്ള കുറവും ഈ രോഗം മൂലം ഉണ്ടായേക്കാം.
ക്ഷമിക്കുക, സാന്തോമൊനാസ് ആക്സോനോപോഡിസ്സിനെതിരായി ഞങ്ങള്‍ക്ക് മറ്റ് പരിചരണങ്ങൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ അടിസ്ഥാനമാക്കിയ കുമിള്‍ നാശിനികള്‍ (ഉദാഹരണത്തിന് കോപ്പര്‍ ഓക്സിക്ലോറൈഡ് 1 ലിറ്റര്‍ വെള്ളത്തിൽ 3 ഗ്രാം) രോഗത്തിൻ്റെ ആദ്യ ഘട്ടത്തില്‍ പ്രയോഗിക്കുന്നത് പ്രതീക്ഷിക്കുന്ന ഫലം നല്‍കും.
സന്തോമൊണാസ് ആക്സോനോപോഡിസ് pv. ഗ്ലൈസിനെസ് എണ്ണ ബാക്ടീരിയ ആണ് ലക്ഷണങ്ങൾക്ക് കാരണം. മണ്ണിലുള്ള വിള അവശിഷ്ടങ്ങളിൽ തണുപ്പുകാലം അതിജീവിക്കുന്ന വിത്തിലൂടെ വ്യാപിക്കുന്ന ബാക്ടീരിയ ആണ് ഇവ. കാറ്റ്, മഴത്തുള്ളികള്‍ അല്ലെങ്കിൽ കീടങ്ങള്‍, എന്നിവയിലൂടെ ചെടികളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ യാന്ത്രികമായി ഉണ്ടാകുന്ന പരിക്കുകളിലൂടെയോ ചെടിയുടെ ഉള്ളിൽ പ്രവേശിക്കുന്നു. ഈ രോഗം കാർഷിക സീസണിൻ്റെ തുടക്കത്തിൽ ഉണ്ടാക്കുന്നു, പക്ഷേ വൈകിയ ഘട്ടങ്ങളിലുള്ള ബാധിപ്പുകളും സാധ്യമാണ്. ഇടയ്ക്കിടെ മഴയോട് കൂടിയ ഊഷ്മളവും നനഞ്ഞതുമായ കാലാവസ്ഥകളും നനഞ്ഞ ഇലപ്പടർപ്പുകളും ഈ രോഗത്തിന് അനുകൂലമാണ്. രോഗ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ താപനില 30-33°C ആണ്. പൊട്ടാഷും ഫോസ്ഫറസും ഈ രോഗാണുവിനെ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാന പങ്കു വഹിക്കുന്നതായി കണ്ടു വരുന്നുണ്ട്.