സ്ട്രോബെറി

സ്ട്രോബറിയിലെ കോണാകൃതിയിലുള്ള ഇലപ്പുള്ളി

Xanthomonas fragariae

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിഭാഗത്ത്‌ വെള്ളത്തിൽ കുതിർന്ന കോണാകൃതിയിലുള്ള അര്‍ദ്ധസുതാര്യമായ പുള്ളികള്‍.
  • പുള്ളികള്‍ പിന്നീട് കൂടിച്ചേര്‍ന്ന് ഒരു ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള പുള്ളിക്കുത്തുകൾ ഇലകളിലുണ്ടാകുന്നു.
  • ഈ ക്ഷതങ്ങളിൽ നിന്നും ബാക്ടീരിയല്‍ സ്രവം ഇറ്റു വീഴും.
  • ഫലങ്ങളുടെ ഞെട്ടുകൾ ഇരുണ്ടും ഫലങ്ങള്‍ ഉണങ്ങിയും കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
സ്ട്രോബെറി

സ്ട്രോബെറി

ലക്ഷണങ്ങൾ

ചെടിയുടെ ഇനം, കാലാവസ്ഥ സാഹചര്യങ്ങൾ, വര്‍ഷത്തെ സമയം എന്നിവ ആശ്രയിച്ചാണ് ലക്ഷണങ്ങള്‍. പ്രാരംഭത്തില്‍ ഇലകളുടെ അടിഭാഗത്ത്‌ കാണുന്ന വെള്ളത്തിൽ കുതിർന്ന ഇരുണ്ട പച്ചനിറമുള്ള കോണാകൃതിയിലുള്ള പുള്ളിക്കുത്തുകളാണ് സവിശേഷ ലക്ഷണങ്ങള്‍. സൂര്യപ്രകാശത്തിനെതിരെ പിടിച്ചാല്‍ ഈ പുള്ളികള്‍ അര്‍ദ്ധസുതാര്യവും ഇലയുടെ ചെറിയ സിരകളാല്‍ ചുറ്റപ്പെട്ടും ദൃശ്യമാകും. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതെങ്കില്‍ ഈ ക്ഷതങ്ങളിൽ നിന്നും ബാക്ടീരിയല്‍ സ്രവം ഇറ്റു വീഴും. രോഗം വളരവേ, ക്ഷതങ്ങള്‍ ക്രമേണ ക്രമരഹിതമായും, തവിട്ട് അല്ലെങ്കില്‍ ചുവന്നനിറമുള്ള പുള്ളികള്‍ ഇലകളുടെ മുകള്‍ഭാഗത്തും ദൃശ്യമാകും. അവ പിന്നീട് കൂടിച്ചേര്‍ന്ന് മൃതമായ കോശങ്ങളുടെ വലിയൊരു ഭാഗം ആയിമാറി, ഇലകള്‍ പഴകിയ, കരിഞ്ഞ രൂപത്തിൽ ദൃശ്യമാകുന്നു. ജലവിതരണം തടസ്സപ്പെടുന്നതിനാൽ ഫലങ്ങളുടെ ഞെട്ടുകൾ തവിട്ടു കലര്‍ന്ന കറുപ്പ് നിറവും ഫലങ്ങള്‍ ചുരുങ്ങിയും കാണപ്പെട്ടേക്കാം. ഇത് പഴങ്ങളുടെ ഗുണമേന്മയേയും രൂപഭംഗിയേയും ബാധിക്കും. പഴങ്ങളില്‍ ആവശ്യത്തിന് മധുരമുണ്ടാകില്ല, പതിവുപോലെയുള്ള ഘനത ഉണ്ടാകും.

Recommendations

ജൈവ നിയന്ത്രണം

സാക്ഷ്യപ്പെടുത്തിയ ജൈവ കോപ്പര്‍ സംയുക്തം രോഗം കുറയ്ക്കാന്‍ തളിക്കാം. സിട്രിക്, ലാക്റ്റിക്ക് ആസിഡുകള്‍ ഉള്‍ക്കൊള്ളുന്ന ലായനികളുടെ പ്രയോഗവും വളര്‍ന്നു വരുന്ന ഇലകളെയും സ്ട്രോബറി ഫലങ്ങളെയും സീസണിൻ്റെ ആദ്യകാലങ്ങളില്‍ സംരക്ഷിക്കാന്‍ സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ബാക്ടീരിയല്‍ സ്രവങ്ങളിലൂടെ ഒരു ചെടിയില്‍ നിന്ന് മറ്റൊരു ചെടിയിലേക്ക് രോഗം വ്യാപിക്കുന്നത് കുറയ്ക്കാന്‍ താഴ്ന്ന താപനിലയില്‍ കോപ്പര്‍ അടിസ്ഥാന ഉത്പന്നങ്ങള്‍ പ്രയോഗിക്കാം. എന്തായാലും, എത്രപ്രാവശ്യം തളിക്കണം എന്നുള്ളതും അളവും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യണം, അതുമൂലം ചെടികള്‍ക്ക് കേടുപാടുകൾ ഉണ്ടാകില്ല. ഉണങ്ങിയ കാലാവസ്ഥയിലും പൂവിടല്‍ ആരംഭിക്കുമ്പോഴും കോപ്പര്‍ ഏജന്റുകള്‍ ഉപയോഗിക്കരുത്. കോപ്പര്‍ ഹൈഡ്രോക്സൈഡ് സംയുകതങ്ങൾ കോപ്പര്‍ സള്‍ഫേറ്റ് സംയുകതങ്ങളെക്കാള്‍ ഫലപ്രദമാണ്. ഒക്സോലിനിക് ആസിഡ് പ്രയോഗവും തുടക്കകാലത്ത് നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ട്. വളരുന്ന കാലഘട്ടത്തില്‍ വാലിഡമൈസിന്‍ -എ സംയുക്തം ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

മണ്ണിലെ ഉണങ്ങിയ ഇലകളുടെ അവശിഷ്ടങ്ങളിലോ കുഴിച്ചിട്ട ഇലകളിലോ തണുപ്പുകാലം കഴിച്ചു കൂടുന്ന സാന്തോമോനാസ് ഫ്രാഗരി എന്ന ബാക്ടീരിയകൾ ആണ് ലക്ഷണങ്ങള്‍ക്ക് ഹേതുവാകുന്നത്. വരള്‍ച്ച പോലെ കഠിനമായ അവസ്ഥകളെ തികച്ചും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്‌ ഇവ. വസന്തകാലത്ത് ഈ രോഗാണു വളര്‍ച്ച പുനരാരംഭിക്കുകയും പുതിയ ആരോഗ്യമുള്ള ചെടികളെ ബാധിച്ച് തെറിക്കുന്ന മഴവെള്ളത്തിലൂടെയോ, മുകളിലൂടെയുള്ള ജലസേചനത്തിലൂടെയോ ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കും. ഇലയുടെ അടിഭാഗത്ത്‌ ഉത്പാദിപ്പിക്കുന്ന സ്രവം ദ്വിതീയ രോഗവ്യാപന ഹേതുവാണ്. രണ്ടു സംഭവങ്ങളിലും, സ്വാഭാവിക ദ്വാരങ്ങളിലൂടെയും കൃഷിപ്പണികള്‍ക്കിടയിലെ പരിക്കുകളിലൂടെയുമാണ് ബാക്ടീരിയ ചെടിയില്‍ പ്രവേശിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രോഗം ബാധിച്ച ചെടികള്‍ പറിച്ചുനടുന്നത് വഴി മറ്റൊരു കൃഷിയിടത്തില്‍ രോഗ ബാധ ഉണ്ടായേക്കാം. തണുത്തതും നനഞ്ഞതുമായ കാലാവസ്ഥകള്‍, ഉദാഹരണത്തിന് മരവിപ്പിക്കുന്ന രാത്രികാല താപനിലയുള്ള തണുത്ത വസന്തകാല ദിനങ്ങള്‍ ഈ രോഗത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • നടുന്നതിന് സാക്ഷ്യപ്പെടുത്തിയ ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍, പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ചെടികൾ തമ്മിൽ ആവശ്യത്തിന് ഇടയകലം പാലിക്കുക.
  • ജലസേചനം നല്‍കുമ്പോള്‍ ചെടികള്‍ വേഗം ഉണങ്ങുന്നുവെന്നു ഉറപ്പു വരുത്തുകയും, ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുകയും ചെയ്യുക.
  • വെള്ളം തെറിക്കുന്നതു തടയാന്‍ വെക്കോല്‍ കൊണ്ടുള്ള പുതയിടൽ സഹായിക്കും.
  • ഇലപ്പടർപ്പുകളിൽ നനവുള്ളപ്പോള്‍, കാർഷിക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും കൊയ്ത്തുയന്ത്രത്തിൻ്റെ പ്രവർത്തനവും പരിമിതപ്പെടുത്തുക.
  • കൃഷിപ്പണികള്‍ക്കിടെ ചെടികള്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കണം.
  • വിളപരിക്രമം ശുപാര്‍ശ ചെയ്യുന്നു.
  • സ്ട്രോബറിയിലെ കോണാകൃതിയിലുള്ള ഇലപ്പുള്ളി കണ്ടെത്തിയ കൃഷിയിടത്തില്‍ അടുത്ത 3 വര്‍ഷം സ്ട്രോബറി നടരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക