തക്കാളി

തക്കാളിയിലെ ബാക്ടീരിയ മൂലമുള്ള പിളര്‍പ്പ്

Clavibacter michiganensis subs. michiganensis

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകളിൽ നിന്നും ആരംഭിച്ച് ഇലകളുടെ മഞ്ഞപ്പും വാട്ടവും ചുരുളലും.
  • ഫലങ്ങളിൽ വലയത്തോടുകൂടിയ തവിട്ടുനിറമുള്ള പുള്ളിക്കുത്തുകൾ.
  • ലംബമായ വരകളോടെ അഴുകിയ തണ്ട്.
  • പിളർന്ന തണ്ടുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

രോഗം ബാധിച്ച തൈകള്‍ ഇലകളുടെ സിരകളിലും ഇലഞ്ഞെടുപ്പുകളിലും ചെറിയ വെളുത്ത പുള്ളികളോട് കൂടിയ ദുര്‍ബലവും മുരടിച്ചതുമായ ചെടികളെ ഉത്പാദിപ്പിക്കും. പുതിയ കോശങ്ങളില്‍ (ചെടിയുടെ മുഴുവന്‍ ഭാഗത്തും) ഒരു പ്രാഥമിക രോഗബാധ വ്യാപിക്കുന്നത് മൂലമോ രണ്ടാം ഘട്ട രോഗബാധയുടെ ഫലമായോ മുതിര്‍ന്ന ചെടികളില്‍ ലക്ഷണങ്ങള്‍ കാണാന്‍ കഴിയും. മുതിര്‍ന്ന ഇലകളിലെ സിരകള്‍ക്കിടയില്‍ ഉണ്ടാകുന്ന വിളര്‍ച്ച, ചുരുളല്‍, വാട്ടം (ചിലപ്പോള്‍ ഒരു വശത്ത് മാത്രം) എന്നിവ മുഴുവന്‍ ഭാഗത്തും വ്യാപിക്കുന്നതിന്റെ സവിശേഷ ലക്ഷണമാണ്. പിന്നീട്, ഇലകള്‍ ക്രമേണ തവിട്ടു നിറമായി വീഴുന്നു. ഇലഞ്ഞെടുപ്പുകള്‍ സാധാരണ പച്ചയായി തന്നെ നില്‍ക്കുകയും തണ്ടുമായി ചെര്‍ന്നിരിക്കുകയും ചെയ്യും. ഇലയുടെ അരികിലെ കടുത്ത തവിട്ടു നിറമുള്ള വടുക്കളും ഇലയുടെ പ്രതലത്തിലെ തെളിഞ്ഞ വലയത്തോട് കൂടിയ വൃത്താകൃതിയിലുള്ള പുള്ളികളുമാണ് പുതിയ രോഗബാധയുടെ സവിശേഷ ലക്ഷണങ്ങള്‍. തണ്ടിന്റെ ചുവടു അഴുകുകയും ഇരുണ്ട തവിട്ടു നിറമുള്ള ലംബമായ വരകള്‍ മുകള്‍ ഭാഗത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തണ്ട് പിന്നീട് നീണ്ടു തുറന്ന തവിട്ടു ക്ഷതങ്ങളായി പിളരുന്നു. ഫലങ്ങളില്‍ തെളിഞ്ഞ വലയത്തോടെ തവിട്ടു പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. രോഗം വളരവേ, ചെടി പൂര്‍ണ്ണമായും ഉണങ്ങുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

8% അസറ്റിക് ആസിഡ് അല്ലെങ്കില്‍ 5% ഹൈഡ്രോക്ലോറിക് ആസിഡില്‍ വിത്തുകള്‍ ആഴ്ത്തിവയ്ക്കുക. മീതൈല്‍ ബ്രോമൈഡ് അല്ലെങ്കില്‍ ജല പരിചരണങ്ങളും താങ്കള്‍ക്ക് ഉപയോഗിക്കാം.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. അടിക്കടിയുള്ള മഴയും നീണ്ടു നില്‍ക്കുന്ന നനഞ്ഞ കാലാവസ്ഥകളില്‍ ബാക്ടീരിയ നാശിനികള്‍ അടങ്ങിയ തളിമരുന്നുകള്‍ ഉപയോഗിക്കാം. ഇലകളുടെ ഉണക്കവും ഫലങ്ങളിലെ പുള്ളികളും ഉണ്ടാകുന്നത് കുറയ്ക്കാന്‍ ഇവയ്ക്കു കഴിയും. പ്രാദേശിക രോഗബാധകള്‍ ചെറിയ സാമ്പത്തിക ഭീഷണി ഉണ്ടാക്കുമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ പിന്തുടര്‍ന്നാല്‍ കോപ്പര്‍ അടിസ്ഥാന ഉത്പന്നങ്ങളുടെ പ്രയോഗം കുറച്ചധിക പ്രയോജനം നല്‍കും

അതിന് എന്താണ് കാരണം

വിത്തുകളിലും ചെടിയുടെ അവശിഷ്ടങ്ങളിലും മണ്ണിലും ഈ ബാക്ടീരിയയ്ക്ക് അതിജീവിക്കാന്‍ കഴിയും. രോഗം ബാധിച്ച വിത്തുകള്‍, മണ്ണിലെ രോഗാണുക്കള്‍, നുള്ളിയെടുക്കല്‍ എന്നിവ വഴി സംക്രമിക്കാം. ഇലകളുടെ സിരകളില്‍ ബാക്ടീരിയ പെരുകുകയും വെള്ളത്തിന്റെയും പോഷകങ്ങളുടെയും വ്യാപനം തടസപ്പെടുത്തുകയും ചെയ്യും. ഇതിനെ ഫലമായി ചെടി വാടാനും ഉണങ്ങാനും തുടങ്ങുന്നു. മണ്ണിലെ ഉയര്‍ന്ന ഈര്‍പ്പവും ആപേക്ഷിക ആര്‍ദ്രതയും ഊഷ്മളമായ താപനിലയും (24 മുതല്‍ 32°C) രോഗവളര്‍ച്ചയ്ക്ക് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • അംഗീകൃത രോഗ വിമുക്തമായ വിത്തുകളും തൈകളും ഉപയോഗിക്കുക.
  • ലഭ്യമെങ്കില്‍, പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • തൈകള്‍ ഉത്പാദിപ്പിക്കാന്‍ കൃഷിയിടങ്ങളില്‍ അല്ലാതെ പ്ലാസ്റ്റിക് ട്രേകളില്‍ മണ്ണില്ലാത്ത മാധ്യമങ്ങള്‍ ഉപയോഗിക്കാം.
  • സാധ്യമെങ്കില്‍ ബാക്ടീരിയയെ നശിപ്പിക്കുന്നതിന് ഞാറ്റടികളും മണ്ണും നീരാവി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
  • താങ്കളുടെ പണിയായുധങ്ങളും കൃഷി സാമഗ്രികളും വൃത്തിയായി സൂക്ഷിക്കുക.
  • സോളാനേസി കുടുംബത്തില്‍ ഉള്‍പ്പെടുന്ന കളകള്‍ നീക്കം ചെയ്യുക.
  • കൃഷിയിടങ്ങള്‍ നിരീക്ഷിക്കുകയും രോഗം ബാധിച്ച ചെടികള്‍ തറനിരപ്പില്‍ വച്ചു മുറിച്ചു കളയുകയും ചെയ്യുക.
  • സോളാനേസി അല്ലാത്ത വിളകളുമായി ഏറ്റവും കുറഞ്ഞത്‌ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് മാറ്റകൃഷി നടത്തുക.
  • വിളവെടുപ്പിനു ശേഷം ആഴത്തില്‍ ഉഴുതു മറിക്കുകയും രോഗം ബാധിച്ച വിള അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക