മറ്റുള്ളവ

ആംഗുലാര്‍ ഇലപ്പുള്ളി രോഗം

Pseudomonas syringae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ചെറിയ, വൃത്താകൃതിയിലുള്ള പുള്ളികൾ ഇലകളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് വലിയ, കോണാകൃതി മുതൽ ക്രമരഹിതമായ ആകൃതിയിൽ, വെള്ളത്തില്‍ കുതിര്‍ന്ന ഭാഗങ്ങളായി മാറുന്നു.
  • ബാധിക്കപ്പെട്ട ഭാഗങ്ങൾ ചാരനിറമായി കൊഴിഞ്ഞു പോവുകയും, ക്രമരഹിതമായ ദ്വാരങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.
  • ഫലങ്ങളിൽ വൃത്താകൃതിയിലുള്ള പുള്ളികള്‍, പിന്നീട് വെളുത്ത നിറമായി മാറി വിണ്ടുകീറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
മത്തങ്ങ
മത്തങ്ങ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

തുടക്കത്തിൽ ഇലകളില്‍ ചെറിയ, വൃത്താകൃതിയിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികൾ പിന്നീട് വലിയ കോണാകൃതിയിലുള്ള വെള്ളത്തില്‍ കുതിര്‍ന്ന ഭാഗങ്ങളായി മാറുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍, ഇലകളുടെ അടിവശത്ത് ബാക്ടീരിയയുടെ സ്രവങ്ങള്‍ തുള്ളികളായി പുള്ളികളില്‍ നിന്ന് ഒലിച്ചിറങ്ങുന്നു. വരണ്ട കാലാവസ്ഥയിൽ ഈ തുള്ളികളിലെ ജലാംശം നഷ്ടപ്പെട്ട് വെളുത്ത നിറമുള്ള ദൃഢമായ ഭാഗങ്ങൾ രൂപപ്പെടുന്നു. പിന്നീട്, ബാധിക്കപ്പെട്ട ഭാഗങ്ങൾ നിർജീവമായി, ചാര നിറത്തിൽ ചുരുങ്ങി, പലപ്പോഴും ആരോഗ്യമുള്ള ഇലകളില്‍ നിന്ന് കൊഴിഞ്ഞു വീഴുന്നു. ഈ ക്ഷതങ്ങളിൽ പൊതുവേ മഞ്ഞ നിറത്തിലുള്ള അരികുകൾ കാണാം. വലിയ ക്രമരഹിതമായ ദ്വാരങ്ങള്‍ ഇലകള്‍ക്ക് കീറിപ്പറിഞ്ഞ രൂപം നല്‍കുന്നു. പ്രതിരോധശേഷിയുള്ള ചില ഇനങ്ങളില്‍, ക്ഷതങ്ങൾ ചെറുതും മഞ്ഞ അതിരുകള്‍ ഇല്ലാത്തതുമായിരിക്കും. ബാധിക്കപ്പെട്ട ഫലങ്ങളില്‍ ചെറിയ, ഏകദേശം വൃത്താകൃതിയിലുള്ള പുള്ളികള്‍ ഉപരിതലത്തിൽ കാണപ്പെടും. ബാധിക്കപ്പെട്ട കലകൾ നശിക്കുമ്പോള്‍, അവ വെള്ള നിറമായി മാറി, വിണ്ടുകീറി, അവസരം കാത്തിരിക്കുന്ന കുമിളുകളും ബാക്ടീരിയകളും പെരുകി ഫലം മുഴുവനായും അഴുകുന്നതിന് കാരണമാകുന്നു. ഇളം ഫലങ്ങളെ രോഗം ബാധിക്കുന്നത് ഫലങ്ങള്‍ കൊഴിഞ്ഞു വീഴുന്നത് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാധിക്കപ്പെട്ട തൈച്ചെടികൾ വെളുത്തുള്ളി ലായനികളും ചൂട് വെള്ളവും (50°C) ഉപയോഗിച്ച് 30 മിനിറ്റ് നേരത്തേക്ക് പരിചരിക്കാം. ഹരിത ഗൃഹങ്ങളിൽ രാത്രികാല ഈര്‍പ്പം (80-90% വരെ) ഡിഹ്യുമഡിഫയറുകള്‍ ഉപയോഗിച്ച് നിയന്ത്രിച്ച് ആംഗുലാര്‍ ഇലപ്പുള്ളിയുടെ സാധ്യത കുറയ്ക്കാം. പെന്‍റഫേജ് എന്ന ജൈവ നിയന്ത്രക ഏജന്റ് ഫലപ്രദമായി P. സിറിൻഗേയെ കുറയ്ക്കുന്നു. ഓര്‍ഗാനിക് കോപ്പര്‍ കുമിള്‍നാശിനികള്‍ രോഗവ്യാപനത്തിന്‍റെ വേഗത കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ ഹൈഡ്രോക്സൈഡ് അടങ്ങിയ കീടനാശിനികള്‍ പ്രയോഗിക്കാം. താപനില 24°C ല്‍ അധികവും ഇലവിതാനം നനവുള്ളതുമാവുമ്പോള്‍ ആണ് പരിചരണം കൂടുതല്‍ ഫലപ്രദമാകുന്നത്. ചൂടുള്ള ദിവസങ്ങളില്‍ ഇലകള്‍ വരണ്ടു നില്‍ക്കുമ്പോള്‍ തളിക്കുന്നത് ചെടികളെ ബാധിച്ചേക്കും. രോഗം നിയന്ത്രിക്കാന്‍ ആഴ്ചതോറുമുള്ള തളിപയോഗം ആവശ്യമായി വരും.

അതിന് എന്താണ് കാരണം

എല്ലാ കുക്കുർബിറ്റ് വിളകളെയും ബാധിക്കുന്ന, സ്യൂഡോമോനാസ് സിറിൻഗേ എന്ന ബാക്ടീരിയയാണ് ലക്ഷണങ്ങള്‍ക്ക് കാരണം. അവ ബാധിക്കപ്പെട്ട വിത്തുകളിലോ അല്ലെങ്കിൽ മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലോ 2 വര്‍ഷത്തില്‍ കൂടുതല്‍ അതിജീവിക്കുന്നു. ഈര്‍പ്പം കൂടുതലായിരിക്കുമ്പോൾ, ബാധിക്കപ്പെട്ട ഭാഗങ്ങളിൽ നിന്നും തെളിഞ്ഞത് മുതൽ വെളുത്ത നിറം വരെയുള്ള പശയുള്ള ബാക്ടീരിയ സ്രവങ്ങള്‍ തുള്ളികളായി രൂപപ്പെടുന്നു. ഈ ബാക്ടീരിയകള്‍ പണിക്കാരുടെ കൈകള്‍ വഴിയും ആയുധങ്ങള്‍ വഴിയും, പ്രാണികള്‍, തെറിക്കുന്ന വെള്ളം, കാറ്റ് എന്നിവയാലും ചെടികളില്‍ നിന്ന് ചെടികളിലേക്ക് വ്യാപിക്കുന്നു. തത്‌ഫലമായി, ഇലകളുടെ പ്രതലത്തിലെ സുഷിരങ്ങള്‍ (സ്ടോമാറ്റ) വഴി ബാക്ടീരിയ ചെടികളില്‍ പ്രവേശിക്കുന്നു. ഫലങ്ങളിൽ ബാധിക്കുമ്പോള്‍ ബാക്ടീരിയ അതിന്‍റെ കാമ്പിലേക്ക് ആഴ്ന്നിറങ്ങി വിത്തുകളെ ബാധിക്കുന്നു. വിചിത്രമായ കാര്യം എന്തെന്നാല്‍, ടുബാകോ നെക്രോസിസ് വൈറസ്‌ ബാധിക്കപ്പെട്ട ഇലകൾ, ആംഗുലാര്‍ ഇലപുള്ളിക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഒരു പരിധി വരെ ചെറുക്കുന്നു എന്നുള്ളതാണ്.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ അല്ലെങ്കിൽ അംഗീകൃത സ്രോതസ്സുകളിൽ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • തളിനന രീതിയ്ക്ക് പകരം ചാലുകള്‍ വഴിയുള്ള നനയ്ക്കല്‍ രീതി ഉപയോഗിക്കുക, മാത്രമല്ല അമിതമായ ജലസേചനം പാടില്ല.
  • നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക.
  • വിത്തുക്കള്‍ക്കായും ഫലങ്ങള്‍ക്കായും കൃഷി ചെയ്യുന്ന സ്ഥലത്ത് കുറഞ്ഞത് 2 വര്‍ഷമായി കുക്കുർബിറ്റുകൾ കൃഷി ചെയ്തിട്ടുണ്ടാവരുത്.
  • ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തേക്ക് കുക്കുർബിറ്റ് വിളകൾ നടാന്‍ പാടില്ല.
  • രോഗബാധയുള്ളതോ രോഗം സംശയിക്കുന്ന ചെടികളോ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക (ഉദാഹരണത്തിന് കത്തിക്കുക).
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിക്കുക.
  • കൃഷിപ്പണിക്ക് ശേഷം ഉപകരണങ്ങള്‍ നന്നായി വൃത്തിയാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക