മറ്റുള്ളവ

കറുപ്പ് ചീയല്‍

Xanthomonas campestris pv. campestris

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെ അഗ്രത്തില്‍ നിന്ന് പിന്നീട് ഉള്ളിലേക്ക് കയറുന്ന മഞ്ഞ നിറമുള്ള, ആപ്പിന്‍റെ ആകൃതിയിലുള്ള പാടുകളാണ് പ്രധാന ലക്ഷണങ്ങള്‍.
  • രോഗം വര്‍ദ്ധിക്കുമ്പോള്‍ ഇലയുടെ മഞ്ഞയായ ഭാഗം വലുതാകുകയും കോശങ്ങള്‍ നശിച്ച് തവിട്ടു നിറമാകുകയും ചെയ്യും.
  • രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഇലയുടെ സിരകള്‍ കറുപ്പ് നിറമായി രോഗത്തിന്റെ പേര് അന്വര്‍ത്ഥമാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
കാബേജ്
കോളിഫ്ലവർ

മറ്റുള്ളവ

ലക്ഷണങ്ങൾ

മിക്കവാറും സാഹചര്യങ്ങളിലും കാബേജ് ഇലകളിലെ കേടുപാടുകള്‍ വേനലിന്റെ അന്ത്യകാലത്താണ് പ്രത്യക്ഷപ്പെടുന്നത്. ഇലകളുടെ അഗ്രത്തില്‍ നിന്ന് പിന്നീട് ഉള്ളിലേക്ക് കയറുകയും തണ്ടിലേക്ക് ഇറങ്ങുകയും ചെയ്യുന്ന മഞ്ഞ നിറമുള്ള, ആപ്പിന്‍റെ ആകൃതിയിലുള്ള പാടുകളാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തറ നിരപ്പില്‍ നിന്നും മുകളില്‍ തണ്ടിലേക്ക് പോകുന്ന ഫുസേരിയം വാട്ടത്തിന്‍റെ ലക്ഷണവുമായി കറുപ്പ് ചീയലിനെ വേര്‍തിരിക്കുന്നു. രോഗം പുരോഗമിക്കവേ, ഇലയുടെ മഞ്ഞനിറമുള്ള ഭാഗം വലുതാകുകയും കോശങ്ങള്‍ നശിക്കുന്നതോടെ തവിട്ടു നിറമാകുകയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഇല ഞരമ്പുകള്‍ കറുപ്പ് നിറമാകുന്നു, അങ്ങനെ രോഗത്തിന്റെ പേര് അന്വര്‍ത്ഥമാകുന്നു. ക്രമേണ, ഇല കൊഴിഞ്ഞു പോകുന്നു. രോഗാണു തണ്ടിലേക്ക് പ്രവേശിച്ചു കോശ ഘടനയിലേക്ക് വ്യാപിച്ചേക്കാം. ചിലപ്പോള്‍ തറ നിരപ്പിനരികില്‍ നിന്ന് മുറിച്ചു മാറ്റിയാല്‍ കറുപ്പ് നിറം മാറ്റമുള്ള ഒരു വളയമായി ഇത് ദൃശ്യമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിത്ത് 50 °C ചൂട് വെള്ളത്തില്‍ 30 മിനിറ്റ് മുക്കിവയ്ക്കുന്നത് വസ്തുക്കളെ അണുവിമുക്തമാക്കുന്നതിനുള്ള ചികിത്സയായി ശുപാര്‍ശ ചെയ്യുന്നു. കറുപ്പ് ചീയലിന് ഇത് നൂറു ശതമാനം ഫലപ്രദമല്ല. പക്ഷേ രോഗമുണ്ടാകുന്നത് ഗണ്യമായി കുറയ്ക്കും. ഒരു പക്ഷേ ഇത് വിത്തുകളുടെ മുളപൊട്ടല്‍ നിരക്ക് കുറച്ചേക്കും എന്നതാണ് ന്യൂനത.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കൃഷിയിടങ്ങളിലെ അണുബാധ തടയാന്‍ വിത്തുകളിലെ ചൂടുവെള്ള ചികിത്സ വളരെ ഫലപ്രദമാണ്. കോപ്പര്‍ അടിസ്ഥാന കുമിള്‍ നാശിനികള്‍ ഏഴു മുതല്‍ പത്ത് ദിവസത്തില്‍ ഒരിക്കല്‍ ഇലകളില്‍ ചികിത്സിക്കുന്നത് രോഗവ്യാപനം സാവധാനമാക്കാന്‍ ഉപയോഗിക്കാറുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ ചികിത്സകള്‍ കാബേജിന്റെ പുറത്തുള്ള ഇലകളില്‍ കറുപ്പ് പുള്ളികള്‍ വളരാന്‍ കാരണമായേക്കും.

അതിന് എന്താണ് കാരണം

മണ്ണിലൂടെ പകരുന്ന, 2 വര്‍ഷം വരെ ചെടിയുടെ അവശിഷ്ടങ്ങളിലോ വിത്തുകളിലോ ബ്രാസിക്ക കുടുംബത്തിലെ കലകളിലോ അതിജീവിക്കുന്ന സാന്തോമോനാസ് കാമ്പെസ്ട്രിസ് ബാക്ടീരിയ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. കാബേജ് കുടുംബത്തിലെ (ബ്രൊക്കൊളി, കോളിഫ്ലവര്‍, ടര്‍ണിപ്, മുള്ളങ്കി, കോള്‍റബി ഉള്‍പ്പെടെ)നിരവധി പച്ചക്കറികളെ ഇത് ബാധിക്കുന്നു. ജലത്തുള്ളികളിലൂടെ ഈ ബാക്ടീരിയ ആരോഗ്യമുള്ള ചെടിയിലേക്ക് വ്യാപിക്കുകയും മുറിവുകള്‍ പോലെ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ കോശങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ചെടിയില്‍ ബാധിച്ചാല്‍ രോഗം മറ്റു കാബേജുകളിലും ഉടനടി വ്യാപിക്കുന്നു. മണ്ണിലോ വിത്തുകളിലോ കലര്‍ന്നിട്ടുണ്ടെങ്കില്‍ ആദ്യ ലക്ഷണങ്ങള്‍ പ്രജനന തട്ടുകളില്‍ വച്ചു തന്നെ നിരീക്ഷിക്കാന്‍ കഴിയും. ഉയര്‍ന്ന ആര്‍ദ്രതയും 25-30 °C വരെയുള്ള ഊഷ്മാവുമാണ് ഈ ബാക്ടീരിയക്ക് അനുകൂലമായ പാരിസ്ഥിതിക അവസ്ഥകള്‍. ഇടതിങ്ങി നടുന്ന ചെടികള്‍ സമീപമുള്ള ചെടികളിലേക്കും ബാക്ടീരിയ പകരാനുള്ള അനുകൂല സാഹചര്യം നല്‍കുന്നു. ഈ സാഹചര്യങ്ങളില്‍ വിളവ്‌ 75-90% വരെ കുറഞ്ഞേക്കാം.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളില്‍ നിന്നുള്ള ആരോഗ്യമുള്ള തൈകള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുകയും മഴക്കാലത്ത്‌ രോഗസാധ്യതയുള്ളവ ഒഴിവാക്കുകയും ചെയ്യുക.
  • അധിക വലുപ്പമെന്ന കാരണത്താല്‍ മുറിക്കേണ്ട കാര്യമില്ല.
  • കൃഷിയിടങ്ങളില്‍ നല്ല നീര്‍വാര്‍ച്ച നല്‍കുകയും ഉയര്‍ന്ന തടങ്ങളില്‍ നടുകയും ചെയ്യണം.
  • ബ്രൊക്കോളി, കോളിഫ്ലവര്‍, കെയില്‍ എന്നിവയോ അല്ലെങ്കില്‍ ബ്രാസിക്ക കുടുംബത്തിലെ മറ്റേതെങ്കിലും ഇനം കഴിഞ്ഞ 3 വര്‍ഷം കൃഷി ചെയ്ത ഇടങ്ങളില്‍ കാബേജ് വളര്‍ത്തരുത്.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍, പ്രത്യേകിച്ചും ബ്രാസിക്ക കുടുംബത്തിലെ കളകള്‍ നീക്കം ചെയ്യണം.
  • സ്പ്രിംഗ്ലര്‍ ഉപയോഗിച്ചുള്ള ജലസേചനം ഒഴിവാക്കുകയും ഉച്ചസമയത്ത് ജലസേചനം നടത്തുകയും ചെയ്യണം.
  • രോഗ വ്യാപനം തടയുന്നതിനായി നനവുള്ള സമയം കൃഷിയിടങ്ങളില്‍ ജോലി ചെയ്യരുത്.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • രോഗം ബാധിച്ച നിലവുമായി സമ്പര്‍ക്കം പുലര്‍ത്താതെ മുതിര്‍ന്ന ഇലകള്‍ മുറിച്ചു മാറ്റണം.
  • പണിയായുധങ്ങള്‍ ശുചിത്വമുള്ളവയാണെന്നു ഉറപ്പു വരുത്തുകയും ബ്ലീച്ച് ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം.
  • വിളവെടുപ്പിനു ശേഷം വിളയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിച്ച് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം.
  • ചെടികള്‍ക്ക് മുറിവേല്‍പ്പിക്കുന്ന കാബേജ് വിരകള്‍, മറ്റു പ്രാണികള്‍ എന്നിവയെ നിയന്ത്രിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക