മറ്റുള്ളവ

വലയ വാട്ടം

Pseudomonas savastanoi pv. phaseolicola

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളിൽ ആദ്യം ചെറിയ ക്രമ രഹിതമായ വെള്ള കെട്ടുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു.
  • ഒരു വീതിയുള്ള മഞ്ഞളിപ്പിന്‍റെ മഞ്ഞ കലര്‍ന്ന പച്ച വലയം ഈ പുള്ളികളെ ചുറ്റി കാണുന്നു.
  • ചൂടുള്ള ഉണങ്ങിയ അവസ്ഥകളിൽ പുള്ളിക്ക് നടുവിലെ കോശ കലകൾ തവിട്ടു നിറമായി പിന്നെ വാട്ടമാകുന്നു.
  • പോടുകൾ വെള്ളം കെട്ടി നല്ല കടും പച്ച പുള്ളികൾ അല്ലെങ്കിൽ തുന്നലിലൂടെയുള്ള വരകൾ കാണിക്കുന്നു.
  • ഒരുപാട് ദിവസത്തെ വളർച്ചയ്ക്ക് ശേഷം ബാക്ടീരിയ അടങ്ങിയ ദ്രാവകം അവയക്ക് കൊഴുപ്പുള്ള രൂപം സമ്മാനിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ആദ്യം ഇലകളിൽ ചെറിയ ക്രമരഹിതമായ നീർക്കെട്ടുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു, അധികവും ഇലയുടെ അടിവശങ്ങളിൽ. രോഗം വര്‍ദ്ധിക്കുന്നത് അനുസരിച്ച് പുള്ളിയുടെ വലിപ്പം കാര്യമായി കൂടുന്നില്ല മറിച്ച് അത് ഇല പത്രത്തിന്‍റെ മുകളിൽ പ്രത്യക്ഷപ്പെടുന്നു. ഒരു പരന്ന മഞ്ഞളിപ്പ്, മഞ്ഞ - പച്ച വലയം ഈ പുള്ളികളെ ചുറ്റി ഉണ്ടാവുന്നു, ചൂടുള്ള ഉണങ്ങിയ അവസ്ഥകളിൽ പുള്ളിക്ക് നടുവിലെ കോശ കലകൾ തവിട്ടു നിറമായി പിന്നെ വാട്ടമാകുന്നു, അപ്പോൾ വലയങ്ങൾ തെളിഞ്ഞു കാണുന്നില്ല. വളരെ മുമ്പേ ബാധിച്ച ചെടികളിലെ ഇലകൾ മഞ്ഞളിച്ച് വളഞ്ഞ് ഇരിക്കുന്നു പക്ഷേ സവിശേഷ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പോടുകൾ വെള്ളം കെട്ടി നല്ല കടും പച്ച പുള്ളികൾ അല്ലെങ്കിൽ തുന്നലിലൂടെയുള്ള വരകൾ കാണിക്കുന്നു, അത് ഈർപ്പമുള്ള മഴക്കാലത്തിന് ശേഷം തവിട്ട് നിറമാകുന്നു. കുറേ ദിവസത്തെ വളർച്ചക്ക് ശേഷം ഇലകളിലേയും തോടുകളിലേയും ബാക്ടീരിയ ദ്രാവകം പുള്ളികൾക്ക് ഒരു കൊഴുപ്പുള്ള രൂപം ഉണ്ടാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ലൂപിനസ് ആൽബസ്, എൽ.ലൂട്ടിയസ് അല്ലെങ്കിൽ വെളളുത്തുള്ളി തുടങ്ങിയവയുടെ സത്ത് പി. സാവസ്റ്റോണി, പി വി. ഫാസിയോലി കോളക്കെതിരെ ഒരു ചില ബാക്ടീരിയ സ്വാധീനം കാണിക്കുന്നു.ഇർവീനിയ ഹെർബികോള വിത്തുകളിലേക്ക് പ്രയോഗിക്കുന്നതും ബാക്ടീരിയയുടെ വളർച്ചയെ തടയുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. വിത്തുകൾ ഒരു അംഗീകൃത ആന്റിബയോട്ടിക് കൊണ്ട് പരിചരിക്കുന്നത് മലീമസമാകുന്നത് കുറയ്ക്കും. ചെമ്പ് അടിസ്ഥാനമായുള്ള സ്പ്രേകള്‍ പിന്നീട് തഴച്ച് വളരുന്ന സമയത്ത് പ്രയോഗിക്കുന്നത് കുറച്ച് നിയന്ത്രണം നല്‍കുന്നു.

അതിന് എന്താണ് കാരണം

സ്യൂഡോമേണാസ് സിറിൻജേ, പിവി.ഫാഷിയോലിക്ക വിത്തുകളിലും മണ്ണിലെ സസ്യാവശിഷ്ടങ്ങളിലും ശൈത്യകാലം പിന്നിടുന്ന ഒരു രോഗകാരിയാണ്. അതിന് നിലനില്‍ക്കാന്‍ സസ്യ കോശകലകൾ ആവശ്യമാണ്. നനഞ്ഞ കാലാവസ്ഥയിൽ പെയ്തിറങ്ങുന്ന വെള്ളവും, പൊടിപറത്തുന്ന മണ്ണും ഇതിനെ ഇലകളിലേക്ക് വഹിക്കുകയും പ്രാഥമിക രോഗബാധ സംഭവിക്കുകയും ചെയ്യും. കാറ്റും മഴയും, ആലിപ്പഴ വർഷം അല്ലെങ്കിൽ പാടത്ത് പണിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചെടികളുടെ പരുക്ക് വ്യാപനത്തെ അനുകൂലിക്കുന്നു. തണുത്ത കാലാവസ്ഥ(ഏകദേശം 20°c) രോഗാണു ഉണ്ടാക്കുന്നതിനെയും വിഷ വസ്തുവിന്‍റെ (ഫാഷിയോളോടോക്സിൻ)ഉല്‍‌പ്പാദനവും ഉത്തേജിപ്പിക്കുന്നു അത് ചെടിയിൽ പ്രത്യേകമായുള്ള ലക്ഷണങ്ങൾ കാണിക്കുന്നു.25°C മുകളിലുള്ള ചൂട് വലയത്തിന്‍റെ രൂപീകരണം തടയുന്നു. രോഗബാധ ചെടിയുടെ വിളവിനെ കുറയ്ക്കുന്നു, ഫലരൂപീകരണത്തേയും, ഗുണത്തേയും ബാധിക്കുന്നു.


പ്രതിരോധ നടപടികൾ

  • രോഗകാരിയില്‍ നിന്ന് മുക്തമായ സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കുക.
  • പ്രതിരോധമുള്ള ഇനങ്ങൾ നടുക.
  • കൃഷിയുടെ സമയത്തുള്ള യാന്ത്രിക ക്ഷതങ്ങൾ ഒഴിവാക്കുക.ചാല് അല്ലെങ്കിൽ തുള്ളി നന ക്രമീകരണങ്ങൾ ഉപയോഗിക്കുക.
  • ഇലകൾ നനഞ്ഞിരിക്കുമ്പോൾ പാടത്ത് ജോലികളൊന്നും ചെയ്യാതിരിക്കുക.
  • കളകളെ ഇല്ലാതാക്കുക.
  • പയര്‍ ചെടികളെ വളരാൻ അനുവദിക്കുക.
  • ചീയലിന് ആക്കം കൂട്ടാൻ വിളവെടുപ്പിന് ശേഷം സസ്യാവശിഷ്ടങ്ങൾക്കായി ആഴത്തിൽ ഉഴുക.
  • ഏറ്റവും ചുരുങ്ങിയത് രണ്ട് വർഷത്തേക്ക് ആതിഥേയരല്ലാത്ത വിളകളുമായി ആവർത്തനം നടത്തുക.
  • ബാധിക്കപ്പെട്ട പയറിന്‍റെ വൈക്കോൽ ഇല വിരിയായി ഉപയോഗിക്കാതിരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക