മറ്റുള്ളവ

ബാക്ടീരിയ മൂലമുള്ള ജീർണത

Pseudomonas syringae pv. syringae

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ വെള്ളത്തിൽ കുതിർന്ന പാടുകൾ.
  • പാടുകൾ ഉണങ്ങി പൊഴിയുന്നു - "വെടിയുണ്ടയേറ്റ ദ്വാരങ്ങൾ".
  • കായകളിൽ ഇരുണ്ട-തവിട്ട് നിറത്തിൽ പരന്ന പാടുകൾ.
  • ശിഖരങ്ങളുടെ പുറംതൊലിയേയും ബാധിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
പീച്ച്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

1-3 മില്ലീമീറ്റർ വ്യാസമുള്ള ചെറിയ, വൃത്താകൃതിയിലുള്ള, വെള്ളത്തിൽ കുതിർന്ന പാടുകളുടെ രൂപത്തിൽ ഇലകളിലെ രോഗബാധ ദൃശ്യമാകുന്നു. ഇലകൾ പാകമാകുമ്പോൾ, ഈ പാടുകൾ തവിട്ട് നിറത്തിൽ, ഉണങ്ങി, പെട്ടെന്ന് പൊടിഞ്ഞു പോകുന്നതായി മാറുന്നു. ക്രമേണ, ബാധിക്കപ്പെട്ട ഭാഗങ്ങൾ വീഴുകയും ഇലകൾക്ക് 'വെടിയുണ്ടയേറ്റ ദ്വാരങ്ങൾ' അല്ലെങ്കിൽ കീറിപ്പറിഞ്ഞ രൂപമുണ്ടാകുകയും ചെയ്യും. ബാധിക്കപ്പെട്ട ഫലങ്ങളിൽ പരന്നതും ഉപരിപ്ലവവും ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകൾ വികസിക്കുന്നു. അടിയിലുള്ള കലകൾ ഇരുണ്ട-തവിട്ട് മുതൽ കറുപ്പ് വരെയും ചിലപ്പോൾ സ്പോഞ്ച് പോലെയും കാണപ്പെടും. ബാധിക്കപ്പെട്ട പുഷ്പങ്ങൾ വെള്ളത്തിൽ കുതിർന്ന്, തവിട്ടുനിറമായി വാടി തണ്ടിൽ തൂങ്ങിക്കിടക്കുകയും ചെയ്യും. ബാധിക്കപ്പെട്ട ഭാഗത്തിന്‍റെ അടിയിൽ‌ സവിശേഷമായ അഴുകൽ വികസിക്കുന്നു, പലപ്പോഴും അവയിൽ നിന്നും സ്രവങ്ങൾ ഒലിച്ചിറങ്ങും. ബാധിക്കപ്പെട്ട ഭാഗങ്ങൾ ചെറുതായി കുഴിഞ്ഞതും കടും തവിട്ടുനിറത്തിലും ആയിരിക്കും. ശൈത്യകാലത്തിന്‍റെ അവസാനത്തിലോ വസന്തത്തിന്‍റെ തുടക്കത്തിലോ ആണ് ജീർണത ആദ്യം കാണപ്പെടുന്നത്. വസന്തകാലത്ത്, പുറംതൊലി പൊട്ടി ഒഴുകുന്ന ഒരു സ്രവം ഈ ജീര്‍ണ്ണത ഉത്പാദിപ്പിക്കുന്നു. ശൈത്യകാല ജീർണത സമാനമാണ്, പക്ഷേ സാധാരണയായി മൃദുവായതും, ഈർപ്പമുള്ളതും, കുഴിഞ്ഞതും, പുളിച്ച മണം ഉള്ളതുമാണ്. ബാധിപ്പ് ശിഖരത്തിലുടനീളം വ്യാപിച്ചാൽ അത് അതിവേഗം നശിക്കും.

Recommendations

ജൈവ നിയന്ത്രണം

കോപ്പർ സംയുക്തങ്ങൾ അല്ലെങ്കിൽ ബോർഡോ മിശ്രിതം അടങ്ങിയ ജൈവ ബാക്ടീരിയനാശിനികൾ ശരത്കാലത്തിലും വസന്തകാലത്തും രോഗത്തിന്‍റെ അഴുകൽ ഘട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നു. റിംഗ് നിമാവിരകളെ നിയന്ത്രിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ബാക്ടീരിയമൂലമുള്ള ജീർണത ഫലപ്രദമായി പരിചരിക്കാൻ കോപ്പർ ബാക്ടീരിയനാശിനികൾ ശുപാർശ ചെയ്യുന്നു. കുപ്രിക് ഹൈഡ്രോക്സൈഡിലേക്ക് ഫെറിക് ക്ലോറൈഡ് അല്ലെങ്കിൽ മാങ്കോസെബ് ചേർക്കുന്നത്, വർഷങ്ങളായി പ്രതിരോധം വികസിപ്പിക്കുന്ന വര്‍ഗ്ഗങ്ങളെ മികച്ചരീതിയിൽ നിയന്ത്രിക്കുന്നു.

അതിന് എന്താണ് കാരണം

പ്ലംസ്, ചെറി, അനുബന്ധ പ്രൂണസ് ഇനങ്ങൾ എന്നിവയുടെ ഇലകളെയും തണ്ടുകളെയും ബാധിക്കുന്ന, അടുത്ത ബന്ധമുള്ള രണ്ട് ബാക്ടീരിയകളാണ് ജീർണത രോഗത്തിന് കാരണം. ഈ ബാക്ടീരിയകൾ സാധാരണയായി ഇലകളുടെ ഉപരിതലത്തിൽ ജീവിക്കുന്നു. വസന്തകാലത്തോ വേനലിന്‍റെ തുടക്കത്തിലോ ഉള്ള ഈർപ്പമുള്ള കാലാവസ്ഥയിൽ, ഇലയുടെ സ്വാഭാവിക സുഷിരങ്ങളിലൂടെ ഇത് ഉള്ളിൽ പ്രവേശിക്കുകയും ഇളം ഇലകളിൽ ബാധിക്കുകയും ചെയ്യും. ഇല പാകമെത്തുമ്പോൾ, ബാധിക്കപ്പെട്ട കലകളുടെ ചെറിയ ഭാഗങ്ങളായി ഈ ബാധിപ്പ് ദൃശ്യമാകും, അത് ക്രമേണ നിർജീവമായി മാറുന്നു. ഇലയുടെ നിരന്തരമായ വികാസം ഈ നശിച്ച ഭാഗങ്ങൾ കീറാനും പൊട്ടി വീഴാനും ഇടയാക്കുന്നു. ഇല വീഴുന്ന സമയത്ത് മുറിവുകളിലൂടെയോ ഇലകളിലെ വടുക്കളിലൂടെയോ ബാക്ടീരിയകൾ കലകളിലേക്ക് പ്രവേശിക്കുമ്പോൾ, ചിനപ്പുകളിലും ജീർണത വികസിക്കുന്നു. കലകൾക്ക് പ്രതിരോധശേഷിയുള്ള വേനൽക്കാലത്തും, താപനില കുറഞ്ഞ ശരത്കാലത്തും ശൈത്യകാലത്തും ജീർണത സുഷുപ്താവസ്ഥയിൽ തുടരും. വസന്തകാലത്ത്, ബാക്ടീരിയ വളർച്ച പുനരാരംഭിച്ച് ബാധിപ്പ് അതിവേഗം പടർന്ന് മരത്തിന്‍റെ പുറംതൊലിയെ നശിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • അംഗീകൃത നഴ്സറികളിൽ നിന്നുള്ള വിത്തുകളോ അല്ലെങ്കിൽ ചിനപ്പുകളോ മാത്രം ഉപയോഗിക്കുക.
  • പ്രാദേശികമായി ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • ആർദ്രത കുറയ്ക്കുന്നതിന് മികച്ച വായൂസഞ്ചാരമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗലക്ഷണങ്ങൾക്കായി തോട്ടം പതിവായി നിരീക്ഷിക്കുക.
  • നൈട്രജൻ ധാരാളം അടങ്ങിയിട്ടുള്ള രാസവളങ്ങൾ ഒഴിവാക്കുക, പക്ഷേ ആവശ്യാനുസരണം വളപ്രയോഗം നടത്തുക.
  • ആരോഗ്യമുള്ള തടിയിലേക്ക് താഴ്ത്തി ജീർണിച്ച ഭാഗങ്ങൾ മുറിക്കുക.
  • വിളവെടുപ്പിനുശേഷം മരം വെട്ടിയൊതുക്കുന്നത് മുറിവുകൾ നന്നായി സുഖപ്പെടുന്നതിന് സഹായിക്കും.
  • രണ്ട് സാഹചര്യങ്ങളിലും, ഉചിതമായ പെയിന്റ് ഉപയോഗിച്ച് മുറിവ് പൊതിയുക.
  • ബാധിക്കപ്പെട്ട മരത്തിന്‍റെ ഭാഗങ്ങൾ കത്തിച്ചുകളയുകയോ ആഴത്തിൽ മണ്ണിനടിയിലാക്കുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക