Xanthomonas sp.
ബാക്ടീരിയ
ഇളം ഇലകളിൽ സാധാരണയായി വിരൂപമായും ചുരുണ്ടും പ്രത്യക്ഷപ്പെടുന്ന മഞ്ഞ കലര്‍ന്ന പച്ച നിറമുള്ള ചെറിയ ക്ഷതങ്ങളാണ് ആദ്യ ലക്ഷണങ്ങള്‍. മുതിര്‍ന്ന ഇലവിതാനങ്ങളിൽ, ക്ഷതങ്ങൾ കൂടുതല്‍ മുനയുള്ളതും ഇരുണ്ട പച്ച നിറത്തോടെ കാഴ്ചയില്‍ വഴുവഴുപ്പോടെ, പലപ്പോഴും മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതുമായിരിക്കും. അവ ഇലകളുടെ അരികിലും അഗ്രഭാഗത്തുമായിരിക്കും പലപ്പോഴും കൂടുതൽ. മധ്യഭാഗം ഉണങ്ങി ജീര്‍ണ്ണിച്ച് പോകുന്നതിനാല്‍, ക്രമേണ പുള്ളിക്കുത്തുകള്‍ വെടിയുണ്ടയേറ്റ ദ്വാരം പോലെ കാണപ്പെടും. ഫലങ്ങളിലെ പുള്ളിക്കുത്തുകള്‍ (0.5 സെന്റിമീറ്റർ വരെ) വിളറിയ പച്ച നിറത്തില്‍ തുടങ്ങി വെള്ളത്തിൽ കുതിർന്ന ഭാഗങ്ങളായി, ക്രമേണ പരുപരുത്ത തവിട്ടുനിറമുള്ള പൊറ്റയായി മാറുന്നു.
പരിചരിക്കാൻ വളരെ പ്രയാസമുള്ളതും ചിലവേറിയതുമാണ് ബാക്ടീരിയ മൂലമുള്ള പുള്ളിക്കുത്തുകള്‍. കാർഷിക സീസണിൻ്റെ തുടക്കത്തിലാണ് രോഗം ബാധിക്കുന്നതെങ്കില്‍,മുഴുവന്‍ വിളയും നശിപ്പിക്കുന്നത് പരിഗണിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികള്‍ ഇലപ്പടർപ്പുകൾക്കും ഫലങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു. നിയതമായി ബാക്ടീരിയയെ നശിപ്പിക്കുന്ന ബാക്ടീരിയല്‍ വൈറസുകള്‍ (ബാക്ടീരിയോഫാഗേസ്) ലഭ്യമാണ്. വിത്തുകള്‍ 1.3% സോഡിയം ഹൈപ്പോക്ലോറൈറ്റില്‍ ഒരു മിനിറ്റോ അല്ലെങ്കിൽ ചൂട് വെള്ളത്തില്‍ (50°C) 25 മിനിറ്റോ മുക്കിവയ്ക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികള്‍ പ്രതിരോധമായി ഉപയോഗിക്കാം, അവ ഭാഗികമായ രോഗനിയന്ത്രണം നൽകും. രോഗത്തിൻ്റെ ആദ്യലക്ഷണം കാണുമ്പോള്‍ പ്രയോഗിച്ച്, പിന്നീട് ഊഷ്മളവും ഈര്‍പ്പമുള്ളതുമായ അവസ്ഥകള്‍ പ്രബലമാകുമ്പോള്‍ 10- മുതല്‍ 14 ദിവസ ഇടവേളകളില്‍ പ്രയോഗിക്കണം. സജീവ ചേരുവയായ കോപ്പറും മന്‍കൊസേബും മികച്ച സംരക്ഷണം നല്‍കും.
ബാക്ടീരിയ മൂലമുള്ള പുള്ളിക്കുത്ത് ലോകവ്യാപകമായി കാണപ്പെടുന്ന, ഊഷ്മളവും ഈര്‍പ്പവുമുള്ള ചുറ്റുപാടുകളില്‍ വളരുന്ന മുളകുകളിലും തക്കാളിയിലും ഉണ്ടാകുന്ന ഏറ്റവും വിനാശകാരിയായ രോഗങ്ങളില്‍ ഒന്നാണ്. ഈ രോഗം ചില പ്രത്യേക പാഴ്ചെടികളിലൂടെ എന്നതുപോലെ തന്നെ വിത്തിലൂടെ ബാഹ്യമായും ആന്തരികമായും അതിജീവിച്ച് പിന്നീട് മഴയിലൂടെയും ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനത്തിലൂടെയും വ്യാപിക്കുന്നു. അവ ഇലകളിലെ സുഷിരങ്ങളിലൂടെയും മുറിവുകളിലൂടെയും ചെടിയില്‍ പ്രവേശിക്കുന്നു. അനുകൂലമായ കാലാവസ്ഥ 25 മുതല്‍ 30°C വരെയാണ്. വിളയില്‍ ഒരിക്കല്‍ അണുബാധയുണ്ടായാല്‍, രോഗം നിയന്ത്രിക്കാന്‍ വളരെ പ്രയാസമേറിയതാണ്, മാത്രമല്ല ഇത് പൂര്‍ണ്ണ വിളനാശത്തിലേക്ക് നയിച്ചേക്കാം.