Pseudomonas syringae pv. syringae
ബാക്ടീരിയ
താഴ്ഭാഗത്തുള്ള ഇലകളുടെ സിരകൾക്ക് നീളെ നാരങ്ങ-പച്ച നിറത്തിലുള്ള അർദ്ധസുതാര്യമായ നിറംമാറ്റം പ്രത്യക്ഷപ്പെടുന്നു. ഇവ ക്രമേണ ഇലവിതാനങ്ങളുടെ മുകൾഭാഗത്തും ദൃശ്യമാകാൻ തുടങ്ങുന്നു. അനുകൂലമായ കാലാവസ്ഥ സാഹചര്യങ്ങളിൽ, ഈ ക്ഷതങ്ങൾ നീളനെ വികസിക്കുകയും കൂടിച്ചേരുന്നതിനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു. രോഗത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ ബാക്ടീരിയ സ്രവങ്ങൾ ചിലപ്പോൾ ബാധിക്കപ്പെട്ട കോശ കലകളിൽ കാണാവുന്നതാണ്. പ്രായം കൂടുമ്പോൾ ക്ഷതങ്ങളുടെ മധ്യഭാഗത്ത് തവിട്ടുനിറത്തിലുള്ള മൃതകലകളുടെ വരകൾ വികസിക്കുന്നു, ഇത് പിന്നീട് ഉണങ്ങി വീഴുന്നു, ഇത് ഇലകൾ ഒരു കീറിയ രൂപത്തിൽ ദൃശ്യമാകുന്നതിന് കാരണമാകുന്നു. രോഗബാധ സംശയിക്കപ്പെടുന്ന ചില ചോളം ഇനങ്ങളിൽ, ചുരുണ്ടിരിക്കുന്ന ഇളം ഇലകളിൽ ഹരിതവർണ്ണ നാശം സംഭവിച്ച വരകളും മുകൾഭാഗത്തെ മുട്ടുകളുടെ രൂപമാറ്റവും കാണാൻ കഴിയും.
ഇന്നുവരെ, കാര്യക്ഷമമായ ജൈവിക പരിചരണ രീതികളൊന്നും ലഭ്യമല്ല. പ്രതിരോധ നടപടികളും മികച്ച കാർഷിക പ്രവർത്തങ്ങളും ഉപയോഗിക്കുന്നത് ചോളത്തിലെ ബാക്ടീരിയ മൂലമുള്ള പുള്ളിരോഗം നിയന്ത്രിക്കാനുള്ള ഇതര മാർഗ്ഗങ്ങളാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. നിലവിൽ രാസ പരിചരണം കോപ്പർ അല്ലെങ്കിൽ കോപ്പർ അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. പല തളി പ്രയോഗങ്ങളും അത്രമാത്രം കാര്യക്ഷമമല്ല, എന്നതിനാൽ ഒരിക്കൽ ഈ പകർച്ചവ്യാധി ബാധിച്ചാല്‍ രോഗ നിയന്ത്രണം ദുഷ്കരമാണ്.
ലക്ഷണങ്ങൾ വലിയ തോതിൽ രോഗാണുവിന്‍റെ ശക്തി, ചോളത്തിന്‍റെ ഇനം, പരിസ്ഥിതി സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. ബാക്ടീരിയ മണ്ണിലെ ചെടി അവശിഷ്ടങ്ങളിലും, ഒട്ടനവധി ഇതര ആതിഥേയ വിളകളിലും, കളകളിലും സ്വയം മുളച്ചുവരുന്ന ചെടികളിലും അതിജീവിക്കും. ജലസേചന വെള്ളം, കാറ്റ്, അല്ലെങ്കിൽ അണുബാധയേറ്റ ജോലിക്കാരിലൂടെയോ ഉപകാരണങ്ങളിലൂടെയോ ഇത് ചെടികൾക്കിടയിൽ വ്യാപിക്കുന്നു. ചെടിയുടെ സ്വാഭാവിക സുഷിരങ്ങളിലൂടെ അല്ലെങ്കിൽ മുറിവുകളിലൂടെ ബാക്ടീരിയ ചെടികൾക്കുള്ളിൽ കടക്കുന്നു. ഇതിന് 0°C -നും 35°C -നും ഇടയിലുള്ള താപനിലയിൽ നിലനിൽക്കാൻ കഴിയും, പക്ഷേ 25-30°C നിരക്കിലുള്ള താപനിലയിൽ അവ ജീവിക്കുന്നു. ഈ രോഗം നനഞ്ഞ ഈർപ്പമുള്ള കാലാവസ്ഥയിൽ വളരെ രൂക്ഷമാകുന്നു. രോഗം കാർഷിക സീസണിൻ്റെ തുടക്കത്തിൽ തന്നെ സംഭവിക്കുകയാണെങ്കിൽ, ചില കർഷകർ മുഴുവൻ വിളയും ഉഴുത് കിളച്ച് നശിപ്പിക്കുന്ന രീതി സ്വീകരിക്കുന്നു.