മറ്റുള്ളവ

ഫയര്‍ ബ്ലൈറ്റ്

Erwinia amylovora

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളും പൂക്കളും ഉണങ്ങി തവിട്ടോ കറുപ്പോ നിറമായി മാറുന്നു.
  • വളരുന്ന തളിരുകളും പച്ച കലര്‍ന്ന ചാര നിറമായി മാറി വാടി പോവുകയും ആട്ടിടയന്‍മാരുടെ വടി പോലെ ആകുകയും ചെയ്യുന്നു.
  • ഗുരുതരമായ രോഗബാധയേറ്റ മരങ്ങള്‍ അഗ്നിക്കിരയായ പോലെ കരിഞ്ഞിരിക്കും.
  • മരത്തടിയുടെ ഉള്ളില്‍ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തില്‍ കറകള്‍ ഉണ്ടാകും.
  • ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ രോഗം ബാധിച്ച ചെടികളുടെ ഭാഗങ്ങളില്‍ നിന്ന് പശ പോലത്തെ വെളുത്ത ദ്രാവകം ഒലിച്ചുവരും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലകളിലും മൊട്ടുകളിലും പൂക്കളിലും പഴങ്ങളിലും തളിരുകളിലും കാണുന്ന ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഫയര്‍ ബ്ലൈറ്റിനെ തരംതിരിച്ചിരിക്കുന്നു. ഇലകളും പൂക്കളും ഉണങ്ങാന്‍ തുടങ്ങുകയും പെട്ടെന്ന് തന്നെ പച്ച കലര്‍ന്ന ചാര നിറമായി പിന്നീട് തവിട്ടോ കറുപ്പോ നിറമായി മാറുകയും ചെയ്യുന്നു. അവ ശിഖരങ്ങളില്‍ തന്നെ സീസണ്‍ മുഴുവന്‍ നില്‍ക്കും. വളര്‍ന്നു വരുന്ന തളിരുകളും പച്ച കലര്‍ന്ന ചാര നിറമായി വാടി വളഞ്ഞു ആട്ടിടയന്‍മാരുടെ വടി പോലെയാവും. രോഗം പടരുന്നതോടെ കൂടുതല്‍ കൂടുതല്‍ തളിരുകള്‍ ചുരുങ്ങി നശിക്കും. ഗുരുതരമായി രോഗം ബാധിക്കുമ്പോള്‍ മരങ്ങള്‍ അഗ്നിക്കിരയായ പോലെ കാണപ്പെടുന്നത് കൊണ്ടാണ് രോഗത്തിന് ആ പേര് ലഭിച്ചത്. ശിഖരങ്ങളില്‍ പുഴുക്കുത്തുകള്‍ വരികയും അവയ്ക്ക് കടുത്ത നിറവും കുഴിഞ്ഞ വിള്ളല്‍ വന്ന തൊലിയും നല്‍കും. തൊലിക്ക് കീഴെ മരത്തടിയില്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തില്‍ കറപിടിക്കും. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ രോഗം ബാധിച്ച ചെടികളുടെ ഭാഗങ്ങളില്‍ നിന്ന് പശ പോലത്തെ വെളുത്ത ദ്രാവകം ഒലിച്ചുവരും. ചികിത്സിക്കാതെ ഇരുന്നാല്‍ രോഗബാധ വേരുകളിലേക്ക് പടര്‍ന്ന് മുഴുവന്‍ വൃക്ഷങ്ങളും നശിക്കും.

Recommendations

ജൈവ നിയന്ത്രണം

ബോര്‍ഡോ മിശ്രിതത്തിന്‍റെ വീര്യം കുറച്ച ലായനി അല്ലെങ്കില്‍ മറ്റു കോപ്പര്‍ ഉല്‍പ്പന്നങ്ങള്‍ (0.5% വരെ) പൂവിടുന്ന കാലഘട്ടത്തില്‍ ഒരുപാട് തവണ പ്രയോഗിച്ചാല്‍, പുതിയ രോഗബാധയെ കുറയ്ക്കാന്‍ കഴിയുമായിരിക്കും. കാലാവസ്ഥ പരിഗണിച്ചുള്ള ശരിയായ പ്രയോഗങ്ങളാണ് നല്ലത്. ഉയര്‍ന്ന ഈര്‍പ്പമുള്ള അവസരങ്ങളില്‍ നാലു മുതല്‍ അഞ്ചു ദിവസം ഇടവേള കൊടുത്തു പ്രയോഗിക്കണം. ചില കോപ്പര്‍ ഉല്‍പ്പന്നങ്ങള്‍ പഴങ്ങളുടെ പ്രതലത്തില്‍ പാടുകള്‍ വീഴ്ത്തും എന്ന് അറിഞ്ഞിരിക്കണം. ബാക്ടീരിയ പകരുന്നത് തടയാന്‍ സ്ട്രെപ്ടോമൈസസ് ലിഡികസ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നത് സഹായകമാവും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സമഗ്ര സമീപനം പരിഗണിക്കുക. പൂവിടുന്ന കാലത്ത് കോപ്പര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഫയര്‍ ബ്ലൈറ്റുകളെ നിയന്ത്രിക്കാം. പക്ഷെ ഒരുപാടു തവണ ഇവ പ്രയോഗിച്ചാലും ആവശ്യമായ നിയന്ത്രണം ഉറപ്പുപറയാനാവില്ല. പ്രൂണിങ് നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ 10% ബ്ലീച്ച് ലായനിയിലോ ആന്‍റി ബാക്ടീരിയല്‍ ക്ലീനര്‍ ഉപയോഗിച്ചോ അണുനശീകരണം വരുത്തണം.

അതിന് എന്താണ് കാരണം

എര്‍വിനിയ അമൈലോവോറ എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണ് ഫയര്‍ബ്ലൈറ്റ്. ഇത് ആപ്പിള്‍, പിയര്‍, ഒരേ വര്‍ഗത്തില്‍പെട്ട അലങ്കാര ചെടികള്‍ എന്നിവയെ ബാധിക്കുന്നു. സ്റ്റോണ്‍ ഫലങ്ങളായ പ്ലം, ചെറി, പീച്ച്, നെക്ടാറിന്‍ തുടങ്ങിയവയെ ഇത് ബാധിക്കുന്നില്ല. വസന്തം മുതല്‍ ശരത്കാലം വരെ കേടുകള്‍ കാണാന്‍ കഴിയും. ബാക്ടീരിയ ശൈത്യകാലം ചിലവഴിക്കുന്നത് കൊമ്പുകളിലെയോ ശിഖരങ്ങളിലെയോ മരത്തടിയിലെയോ പുഴുക്കുത്തുകളിലാവും. വസന്തകാലത്ത് അനുകൂല സാഹചര്യം വരുമ്പോള്‍ ഇവ വളര്‍ച്ച തുടര്‍ന്ന് അകത്തെ കോശങ്ങളില്‍ ചെന്ന് തവിട്ടു നിറം വരുത്തും. ഇതു വഴി വെള്ളത്തിന്‍റെയും പോഷകങ്ങളുടെയും സഞ്ചാരം മുടങ്ങുകയും തളിരുകള്‍ വാടി താഴേക്ക് വളഞ്ഞു പോകുകയും ചെയ്യും. ചാറ്റല്‍ മഴ അല്ലെങ്കില്‍ പ്രാണികള്‍ വഴി ബാക്ടീരിയ അടുത്തുള്ള പൂക്കളിലേക്കും വളര്‍ന്നു വരുന്ന തളിരുകളിലേക്കും പകരും. മണ്ണിന്‍റെ ഉയര്‍ന്ന വളക്കൂറും ജലാംശവും കേടുപാടുകള്‍ ഗുരുതരമാക്കും. ചൂടുള്ള അവസ്ഥയും മുറിവുകളും രോഗബാധയ്ക്ക് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • കഴിയുമെങ്കില്‍ പ്രതിരോധശേഷിയുള്ള ചെടികള്‍ നടുക.
  • വളങ്ങളോട് ഏറെ പ്രതികരിക്കാതെ മെല്ലെ വളരുന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായി സ്ഥിരമായി തോട്ടങ്ങള്‍ നിരീക്ഷിക്കുക.
  • മഞ്ഞുകാലത്തിന്‍റെ അവസാനം രോഗം ബാധിച്ച ശിഖരങ്ങള്‍ വെട്ടി കത്തിച്ചു കളയുക.
  • ഉപയോഗത്തിന് ശേഷം പണിയായുധങ്ങള്‍ അണുനാശിനി ഉപയോഗിച്ചു ശ്രദ്ധയോടെ വൃത്തിയാക്കുക.
  • കൃഷിപ്പണിക്കിടയില്‍ മരങ്ങള്‍ക്ക് മുറിവേല്‍ക്കാതെ ശ്രദ്ധിക്കുക.
  • ശരിയായ രീതിയില്‍ പ്രൂണിങ് നടത്തി തുറന്ന കനോപി നിര്‍മിക്കുക.
  • അളവില്‍ കൂടുതല്‍ നൈട്രജന്‍ മരങ്ങളില്‍ പ്രയോഗിക്കരുത്.
  • കൃഷിയിടത്തിനു ചുറ്റും മറ്റു ചെടികള്‍ നടരുത്.
  • ഗുരുതരമായി രോഗം ബാധിച്ച അവസരത്തില്‍ മരക്കുറ്റിയടക്കം മരം ഒന്നാകെ നീക്കം ചെയ്യുക.
  • പൂവിടുന്ന കാലത്ത് മരങ്ങള്‍ നനയ്ക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക