നാരക വിളകൾ

സിട്രസ് യെല്ലോ മൊസൈക് വൈറസ്

CiYMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളിൽ മഞ്ഞ നിറത്തിലുള്ള മാതൃകകള്‍.
  • കായകളിൽ അസാധാരണമായ പ്രതലവും നിറവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

പുതിയ ഇലകളിൽ ചെറിയ മഞ്ഞനിറ പാടുകളായി രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു, അവ പിന്നീട് വലുതായിത്തീരുകയും ഞരമ്പുകളിൽ തിളങ്ങുന്ന മഞ്ഞനിറ മാതൃകകള്‍ രൂപപ്പെടുകയും ചെയ്യുന്നു. മുതിർന്ന ഇലകൾക്ക് തുകൽ ഘടനയുണ്ട്, ഇളം ഇലകൾ ചെറുതായി തുടരും. പഴങ്ങൾ മഞ്ഞനിറമുള്ള പാടുകളും പച്ചനിറത്തിലുള്ള ഉയർന്ന ഭാഗങ്ങളും കാണിക്കുന്നു. മരങ്ങളുടെ വളർച്ചയെയും പഴങ്ങളുടെ ഉൽപാദനത്തെയും ബാധിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ പ്രശ്നത്തിന് ജൈവ നിയന്ത്രണം സാധ്യമല്ല.

രാസ നിയന്ത്രണം

രോഗാണുവാഹകരെ നിയന്ത്രിക്കാനുള്ള രാസവസ്തുക്കളുടെ പ്രയോഗം വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമല്ല. എപ്പോഴും ബഡ്‌വുഡ് വൈറസ് രഹിതമാണെന്ന് ഉറപ്പുവരുത്തുക.

അതിന് എന്താണ് കാരണം

സിട്രസ് യെല്ലോ മൊസൈക് വൈറസ് (CYMV) ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്, ഇപ്പോൾ നാരകം വൻതോതിൽ കൃഷിചെയ്യുന്ന ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ഇത് സാധാരണമാണ്. ഈ രോഗം രോഗാണുബാധിതമായ ബഡ്‌വുഡിലൂടെ വ്യാപി ക്കുന്നു, കൂടാതെ പല വാണിജ്യ നഴ്‌സറികളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിട്രസ് മീലിബഗ് വഴിയും മലിനമായ ഉപകരണങ്ങൾ വഴിയും വൈറസ് പകരാം. സാധാരണ കളയായ പടര്‍ന്നുകയറുന്ന വള്ളിച്ചെടിയിലൂടെ വൈറസ് ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് വ്യാപിക്കും.


പ്രതിരോധ നടപടികൾ

  • കൃഷിക്കായി, സാക്ഷ്യപ്പെടുത്തിയ വൈറസ് രഹിതമായ ബഡ്‌വുഡ് മാത്രം ഉപയോഗിക്കുക.
  • സിട്രസ് മീലിബഗ് (പ്ലാനോകോക്കസ് സിട്രി) ആണ് വൈറസ് വാഹകരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, അതിനാൽ ഈ കീടത്തിന്റെ നിയന്ത്രണവും സഹായകരമാണ്.
  • കൃഷിയിടം കളരഹിതമായി സൂക്ഷിക്കുക, പ്രത്യേകിച്ച് വൃക്ഷങ്ങളില്‍ മുളച്ച് പടര്‍ന്നുകയറുന്ന വള്ളിച്ചെടി ഇനത്തിൽപെട്ട കളകളിൽ (മൂടില്ലാത്താളി) നിന്നും കൃഷിയിടം മുക്തമാക്കുക.
  • വ്യത്യസ്ത മരങ്ങളിലെ ഉപയോഗങ്ങൾക്കിടയിൽ എപ്പോഴും നിങ്ങളുടെ ഉപകരണങ്ങൾ വൃത്തിയാക്കുക.
  • പ്രതിരോധത്തിനുള്ള ഇനങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല, രോഗത്തിന്റെ നേരത്തെയുള്ള കണ്ടെത്തലിനായി ഒരു സചേതനമായ രോഗനിര്‍ണ്ണയ ഉപകരണം വികസിപ്പിക്കേണ്ടതുണ്ട്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക