PEMV
വൈറസ്
ഇലകളുടെ അടിവശത്ത് പ്രകടമായ അധികവളർച്ചകളാണ് ആണ് പ്രധാന ലക്ഷണം. ബാധിപ്പിന് ശേഷം 5-7 ദിവസങ്ങൾക്കിടയിലാണ് മുകളിലെ ഇലകൾ താഴേക്ക് ചുരുണ്ടു തുടങ്ങുന്നത്. ഇതിനെത്തുടർന്ന് ഇലകളുടെ സിരകൾ നിറംമങ്ങി, ക്രമരഹിതമായ ഹരിതാനാശം സംഭവിച്ച പാടുകളും, ഇലയുടെ ഉപരിതലത്തിനു നീളെ ചെറിയ ക്രമരഹിതമായ അർദ്ധസുതാര്യമായ ക്ഷതങ്ങളും വികസിക്കാന്‍ തുടങ്ങുന്നു. കായയുടെ വലിപ്പവും ഗുണനിലവാരവും സാരമായി ബാധിക്കപ്പെടുന്നു, ഇത് വിളവ് നഷ്ടത്തിലേക്ക് നയിക്കുന്നു.
നടുന്നതിന് പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക. മുഞ്ഞയെ നിയന്ത്രിക്കാൻ പശിമയുള്ള മഞ്ഞ കെണികൾ സ്ഥാപിക്കുക. മുഞ്ഞയുടെ പെരുപ്പം കുറയ്ക്കാൻ ചോളം, മണിച്ചോളം അല്ലെങ്കിൽ തിന പോലെ ഉയരമുള്ള അതിർത്തി വിളകൾ നടുക.
ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക.. മുഞ്ഞകളുടെ പെരുപ്പം നിരീക്ഷിക്കുകയും കൃത്യസമയത്ത് അംഗീകൃത കീടനാശിനികൾ പ്രയോഗിക്കുകയും ചെയ്യുക.
മൊസൈക് വൈറസ് (ല്യൂട്ടോവിരിഡേ) ആണ് കേടുപാടുകൾക്ക് കാരണം, ഇത് മുഞ്ഞകൾ (അസിർത്തൊസിഫോൺ പൈസം, മൈസൂസ് ഒർണറ്റസ്) വഴി, വംശവർദ്ധനയുണ്ടാകാതെ തുടർച്ചയായ രീതിയിൽ വ്യാപനം ചെയ്യപ്പെടുന്നു. വൈറസ് വ്യാപിക്കുന്നതിൽ നിംഫുകൾ എന്ന ഇളം കീടങ്ങൾ മുതിർന്നവയെക്കാൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ബാധിപ്പിന്റെ തീവ്രത ആതിഥേയ വിളയുടെ പ്രായത്തെയും പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.