പുകയിലച്ചെടി

ടോസ്പോവൈറസ്

TSWV, GRSV and TCSV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ചെടിയിൽ ഹരിതനാശമോ അല്ലെങ്കിൽ നിർജ്ജീവമോ ആയ ക്ഷതങ്ങള്‍.
  • ഇലകളിൽ വട്ടത്തിലുള്ള പുള്ളികളും വര രൂപത്തിലുള്ള മാതൃകകളും.
  • കായകളിൽ നിർജ്ജീവമായ ക്ഷതങ്ങൾ ഉണ്ടാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
പുകയിലച്ചെടി

പുകയിലച്ചെടി

ലക്ഷണങ്ങൾ

ഹരിതനാശമോ അല്ലെങ്കിൽ നിർജ്ജീവമോ ആയ ക്ഷതങ്ങൾ, കേന്ദ്രീകൃത വളയമായ പുള്ളികള്‍, വര രൂപത്തിലുള്ള മാതൃകകൾ,നടുവില്‍ പച്ച നിറമുള്ള മഞ്ഞ മൊസൈക്ക് രൂപങ്ങള്‍ എന്നിവ ചെടിയുടെ ഇലകളിൽ സംഭവിക്കുന്നു. തണ്ടിന്റെ നിറവ്യത്യാസവും, തുടർന്ന് വാട്ടം, മുരടിപ്പ്, പുള്ളിക്കുത്തുകൾ, ചുരുങ്ങൽ, നിറംമാറ്റം, രൂപവൈകൃതം (ചുരുളൽ), ഹരിതനാശം, (മുകളിൽ) കോശനാശം തുടങ്ങിയ വ്യവസ്ഥാപരമായ ലക്ഷണങ്ങളും ഉണ്ടാകും, അവ ഒരേ ആതിഥേയ ഇനങ്ങളിൽ വ്യത്യാസപ്പെടാം. കായകൾ ക്രമരഹിതമായ നിറവ്യത്യാസം കാണിക്കുന്നു, അതായത് ചിലപ്പോഴൊക്കെ കോശാംശം സംഭവിച്ച വലയങ്ങളോടുകൂടിയ മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് പാടുകൾ.

Recommendations

ജൈവ നിയന്ത്രണം

ആംബ്ലിസിയസ് കുക്കുമെറിസ്, ഹൈപോസ്പിസ് മൈൽസ്, ഓറിയസ് ഇൻസിഡിയോസസ് തുടങ്ങിയ ഇലപ്പേൻ ഇരപിടിയന്മാരെ അവതരിപ്പിക്കുക. രോഗാണു വാഹകരുടെ പെരുപ്പം കുറയ്ക്കുന്നതിന്, വിള ഐസൊലേഷൻ, പ്രതിഫലിപ്പിക്കുന്ന പുതകള്‍, വലകൾ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ പോലുള്ള നിയന്ത്രണ രീതികൾ ഉപയോഗിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമായ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക.

അതിന് എന്താണ് കാരണം

ടോസ്‌പോവൈറസുകൾ ആണ് കേടുപാടുകൾക്ക് കാരണം, ഇത് ഇലപ്പേനുകൾ വഴി സ്ഥിരവും പ്രജനനാത്മകവുമായ രീതിയിൽ വ്യാപിക്കുന്നു. ഇലപ്പേനുകളുടെ ലാർവ വൈറസ് ബാധിക്കപ്പെട്ട ചെടികളിൽ ആഹരിക്കുന്നു, ലാർവകളായിരിക്കുന്ന ഘട്ടത്തിൽ വൈറസ് നേടുന്ന ഇലപ്പേനുകൾക്ക് മാത്രമേ വൈറസ് വ്യാപിപ്പിക്കാൻ കഴിയൂ. ചെടിയുടെ ഇനം, ബാധിപ്പിന്റെ സമയത്തെ ചെടിയുടെ വികസന ഘട്ടം, പോഷക ലഭ്യത, പാരിസ്ഥിതിക സാഹചര്യങ്ങൾ പോലുള്ള ഘടകങ്ങൾ ചെടിയുടെ രോഗലക്ഷണത്തിന്റെ പ്രകടനത്തെ സ്വാധീനിക്കും.


പ്രതിരോധ നടപടികൾ

  • ഇലപ്പേനുകളുടെ പെരുപ്പം നിയന്ത്രിക്കുക.
  • വൈറസിനെ നേരിട്ട് കൂടുതലായി നിയന്ത്രിക്കുന്നതിന്, സാധ്യമാകുന്നിടത്ത് രോഗബാധയില്ലാത്ത തൈകൾ നടുക, കൃഷിയിടങ്ങൾക്കുള്ളിൽ സ്വമേധയാ മുളച്ചുവരുന്ന ചെടികൾ, കളകൾ എന്നിവയുടെ സാന്നിധ്യം കുറയ്ക്കുക, ചെടി സാന്ദ്രത കുറയ്ക്കുക എന്നീ നടപടികൾ പല സാഹചര്യങ്ങളിലും ശുപാർശ ചെയ്യപ്പെടുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക