GCFSV
വൈറസ്
രോഗലക്ഷണങ്ങൾ ഇലകളിലും കായകളിലും കാണപ്പെടുന്നു, ചില സന്ദർഭങ്ങളിൽ തണ്ടുകളിലും കോശനാശം സംഭവിക്കാം. റിംഗ്‌സ്‌പോട്ടുകൾ (ഹരിതരഹിത, മഞ്ഞ, കോശനാശം സംഭവിച്ച, സോണേറ്റ് പാടുകൾ ഉൾപ്പെടെ), ബഡ് നെക്രോസിസ്, സിൽവർ മോട്ടിൽ, സിരകളുടെ ബാൻഡിംഗ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഘട്ടങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും, എന്നാൽ ഹരിതരഹിത, മഞ്ഞ, കോശനാശം സംഭവിച്ച വലയത്തിലുള്ള പാടുകൾ എല്ലാ ഘട്ടങ്ങളിലും (ആദ്യം, മധ്യം, വൈകി) ഉണ്ടാകാം.
രോഗകാരികൾക്ക് ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് ശരിയായ വിള പരിക്രമം പരിശീലിക്കുക. ഇരപിടിയൻ ചാഴികള്‍, മിരിഡുകൾ, മറ്റ് പ്രകൃതിദത്ത ശത്രുക്കൾ എന്നിവയെ അവതരിപ്പിക്കുന്നത് രോഗാണുവാഹകരായ കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും. രോഗപ്രതിരോധം വർദ്ധിപ്പിക്കാൻ സസ്യങ്ങളെ സഹായിക്കുന്നതിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളെ മണ്ണിൽ അവതരിപ്പിക്കുക. ഇലപ്പേനുകൾ പോലുള്ള രോഗാണുവാഹകരായ പ്രാണികളെ ആകർഷിക്കാനും കുടുക്കാനും മഞ്ഞയോ നീലയോ പശിമയുള്ള കെണികൾ ഉപയോഗിക്കുക.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കീടനാശിനികൾക്കെതിരെ പ്രതിരോധം വികസിപ്പിക്കാനുള്ള കഴിവ് കാരണം, ഇലപ്പേനുകളെ (രോഗാണുവാഹകർ) കൃഷിയിടങ്ങളിൽ നിയന്ത്രിക്കുന്നതിൽ കീടനാശിനികൾ പലപ്പോഴും ഫലപ്രദമല്ല.
ഇലപ്പേനുകൾ വഴി പകരുന്ന ഓർത്തോട്ടോസ്‌പോവൈറസ് ജനുസ്സിലെ ജി സി എഫ് എസ് വി ആണ് കേടുപാടുകൾക്ക് കാരണം. വൈറസ് ബാധിക്കപ്പെട്ട വിത്തുകൾ അല്ലെങ്കിൽ തൈച്ചെടികൾ വഴിയും വൈറസ് പകരാം. കൃഷിയിടങ്ങളിലെ കളകൾ ദ്വിതീയ അണുബാധയ്ക്കും വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനുമുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നു.