PMTV
വൈറസ്
കാണ്ഡത്തിൽ, താഴ്ഭാഗത്തെ അല്ലെങ്കിൽ മധ്യഭാഗത്തെ ഇലകളിൽ തിളക്കമുള്ള മഞ്ഞ പൊള്ളലുകളും വലയമോ അല്ലെങ്കിൽ വരയോ മാതൃകയിൽ ഉള്ള സവിശേഷമായ പാറ്റേണുകൾ വികസിക്കുന്നു. മുകൾഭാഗത്തെ ഇളം ഇലകളുടെ ലഘുപത്രങ്ങളിൽ വിളറിയതും V -ആകൃതിയിലുള്ളതുമായ, സ്പഷ്ടമായ മൊസൈക്കിനു കാരണമാകുന്ന ക്ലോറോട്ടിക് പാറ്റേണിന്റെ രൂപപ്പെടലാണ് അത്ര സാധാരണമല്ലാത്ത ഒരു ലക്ഷണം. മോപ്പ്-ടോപ്പ് ഇടമുട്ടുകളുടെ തീവ്രമായ ചുരുങ്ങലിന് കാരണമാകുന്നു, ഇതിനോടൊപ്പം ഇലവിതാനം ഇടതൂർന്ന് കാണപ്പെടും. ചില ചെറിയ ഇലകൾക്ക് വളഞ്ഞതോ അല്ലെങ്കിൽ ചുരുണ്ടതോ ആയ അരികുകൾ ഉണ്ടായിരിക്കാം, അത് നീളം കുറഞ്ഞ, ഇടതൂർന്ന വളർച്ചയ്ക്ക് കാരണമാകുന്നു. കിഴങ്ങുകളുടെ പ്രതലത്തിൽ 1-5 സെന്റീമീറ്റർ വ്യാസമുള്ള കേന്ദ്രീകൃത വലയങ്ങൾ കാണാം. കിഴങ്ങുകളിൽ തവിട്ട് നിറത്തിലുള്ള നിർജ്ജീവ വരകൾ, കമാനങ്ങൾ, വലയങ്ങൾ എന്നിവയും ഉണ്ടാകാം.
മണ്ണ്, കെണി വിള രീതികൾ എന്നിവ ഉപയോഗിച്ച് വൈറസിനെ ഒറ്റപ്പെടുത്തി വൈറസിന്റെ സാന്നിധ്യം നിരീക്ഷിക്കുകയും, സൂചന തരുന്ന സസ്യങ്ങൾ ഉപയോഗിച്ച് അണുബാധ നേരത്തെ കണ്ടെത്താൻ പരിശീലിക്കുകയും ചെയ്യുക. കിഴങ്ങുവർഗ്ഗങ്ങളുടെ നെക്രോസിസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഇനങ്ങൾ കൃഷി ചെയ്യുക.
ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. രോഗത്തിന് ഫലപ്രദവും പാരിസ്ഥിതികമായി സുരക്ഷിതവുമായ രാസനിയന്ത്രണ മാർഗ്ഗങ്ങൾ ഇല്ല, രോഗം പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പിഎംടിവി രഹിത ഭൂമിയിൽ വൈറസ് രഹിത കിഴങ്ങുകൾ നടുക എന്നതാണ്.
പൊട്ടറ്റോ മോപ്പ്-ടോപ്പ് വൈറസ് (പിഎംടിവി) ആണ് കേടുപാടുകൾക്ക് കാരണം, ഇത് അതിന്റെ കുമിൾ രോഗാണുവാഹകരുടെ സുഷുപ്താവസ്ഥയിലുള്ള ബീജങ്ങൾക്കുള്ളിൽ മണ്ണിൽ നിലനിൽക്കുന്നു. വൈറസിന്റെ അറിയപ്പെടുന്ന ഒരേയൊരു രോഗാണുവാഹകരായ പൗഡറി സ്കാബ് കുമിൾ (സ്പോംഗോസ്പോറ സബ്ടെറേനിയ) മണ്ണിലൂടെ വ്യാപിക്കുന്നവ ആണ്. മണ്ണിന്റെ ചലനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിലൂടെയും വൈറസ് ദ്വിതീയമായി പകരാം, കിഴങ്ങുവർഗ്ഗങ്ങൾ സംഭരിക്കുമ്പോഴും തരംതിരിക്കുമ്പോഴും അണുബാധയേറ്റ വിത്തിൽ നിന്നും വരുന്ന പൊടിയിലൂടെയും ബാധിക്കപ്പെടാം. തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലാണ് വൈറസും രോഗാണുവാഹകരും കാണപ്പെടുന്നത്. കിഴങ്ങുവർഗ്ഗങ്ങളുടെ ഉൽപ്പാദനവും ഗുണനിലവാരവും കുറയുന്നതിനാൽ ഈ രോഗത്തിന്റെ സാന്നിധ്യം സെൻസിറ്റീവ് ഇനങ്ങളിൽ ഗണ്യമായ വിളവ് നഷ്‌ടത്തിന് കാരണമാകും.