ACLSV
വൈറസ്
വൈറസ് വകഭേദത്തെയോ ആതിഥേയ വിളയെയോ അല്ലെങ്കിൽ ബാധിക്കപ്പെട്ട ഇനത്തെയോ ആശ്രയിച്ച് ഈ രോഗത്തിന് വൈവിധ്യമാർന്ന ലക്ഷണങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, മിക്ക ഇനങ്ങളിലും വൈറസ് ഒളിഞ്ഞിരിക്കുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് ബാധിക്കപ്പെട്ട മരങ്ങൾ നിരീക്ഷിക്കാവുന്ന ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നാണ്. ഇലകളിലെ രോഗലക്ഷണങ്ങൾ ഹരിതാനാശം സംഭവിച്ച ഇലപ്പുള്ളികളും വരകളുടെ മാതൃകകളുമാണ്, മാത്രമല്ല ഇത് അകാലത്തിൽ ഇല പൊഴിയുന്നതിന് കാരണവുമാകും. മരങ്ങളുടെ വളർച്ച മുരടിച്ചതായി കാണപ്പെടുന്നു, അവയുടെ പുറംതൊലിയുടെ ഉൾഭാഗവും രോഗബാധിതമായ മുകുളങ്ങളും കറുത്ത നിറത്തിൽ കാണപ്പെടും. അഗ്രമുകുളങ്ങൾ നശിക്കുന്നത് വൈറസിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഇത് ആപ്പിളിന്റെ ഇലകളിൽ കടും പച്ച നിറത്തിലുള്ള കുഴിഞ്ഞ പാടുകളോ, തരംഗരൂപത്തിലുള്ള വരകളോ രൂപപ്പെടുന്നതിനും കാരണമാകും.
നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ജൈവികനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. രോഗബാധയോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഈ രോഗത്തിനെതിരായ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. രോഗബാധയോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ട്രൈക്കോവൈറസ് ഗ്രൂപ്പിലെ ഒരു വൈറസ് ആണ് രോഗത്തിന് കാരണം, കൂടാതെ സ്റ്റോൺ ഫ്രൂട്സ്, പോം ഫ്രൂട്സ് എന്നിവയെ ബാധിക്കുന്ന ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള വൈറസുകളിൽ ഒന്നാണിത്. സസ്യപ്രജനനം, ഗ്രാഫ്റ്റിംഗ്, ടോപ്പ് വർക്കിംഗ് എന്നിവയിലൂടെയാണ് രോഗം പകരുന്നത്. ഈ വൈറസിന് ആപ്പിളിന്റെ വളർച്ചയിലും ഉൽപാദനക്ഷമതയിലും വിനാശകരമായ സ്വാധീനം ചെലുത്താനാകും. രോഗബാധിതമായ മിക്ക മരങ്ങളിലും ദൃശ്യമായ രോഗലക്ഷണങ്ങളുടെ അഭാവം രോഗബാധിതമായ സംഭരണത്തിന്റെ മനഃപൂർവമല്ലാത്ത വിതരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വൈറസിന് ആപ്പിളിന്റെ വളർച്ചയിലും ഉൽപ്പാദനക്ഷമതയിലും 30% വരെ വിനാശകരമായ സ്വാധീനം ചെലുത്താനാകും.