കരിമ്പ്

കരിമ്പിൽ മഞ്ഞ ഇല വൈറസ്

Sugarcane Yellow Leaf Virus

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലയുടെ മധ്യസിരയിലെ മഞ്ഞപ്പ്, ഇളം ഇലകളുടെ ഉണക്കം, കരിമ്പിന്റെ വളര്‍ച്ചാ മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

കരിമ്പിൻ്റെ മഞ്ഞ ഇല വൈറസ് ബാധിപ്പ്, കരിമ്പിൻ്റെ വളർച്ച മുരടിപ്പ്, ഇലകളുടെ നിറംമാറ്റം, ചെടിയുടെ ഇടതൂർന്ന രൂപം എന്നിവ ഉൾപ്പെടെയുള്ള കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഇലയുടെ താഴ്ഭാഗത്തുള്ള മധ്യസിരയുടെ മഞ്ഞപ്പ്, മുകളിൽ കതിരിലയിൽ നിന്നും 3 മുതൽ 6 വരെ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. സീസൺ പുരോഗമിക്കുമ്പോൾ ഇലകളുടെ മധ്യസിരയിലിൽ നിന്നും ഇലപത്രത്തിലേക്ക് മഞ്ഞപ്പ് വികസിക്കുന്നു, ഇലകളുടെ പൊതുവായ മഞ്ഞപ്പ് ദൂരെ നിന്ന് നിരീക്ഷിക്കാൻ കഴിയും. പാകമായ കരിമ്പിൽ ഇത് വളരെ ശ്രദ്ധേയമാണ്. സാരമായ ബാധിപ്പിൽ, ഇലകൾക്കൊപ്പം കതിരിലയും വരണ്ടുപോകുകയും കൂടാതെ മുകൾഭാഗം ഒരു കുല രൂപത്തിൽ കാണപ്പെടുകയും ചെയ്യും. ചിലപ്പോൾ ചുവപ്പുകലർന്ന നിറംമാറ്റം ദൃശ്യമാകും. പാകമായ കരിമ്പിൽ, ഈ രോഗം വളരെയധികം വ്യാപിക്കുകയും, ദൂരെ നിന്ന് തിരിച്ചറിയാൻ കഴിയുകയും ചെയ്യും. ചെടികളിലെ സമ്മർദ്ദം, പ്രാണികൾ മൂലമുള്ള കേടുപാടുകൾ അല്ലെങ്കിൽ വെള്ളത്തിൻ്റെ കുറവ് തുടങ്ങിയ മറ്റ് ഘടകങ്ങളുമായും രോഗലക്ഷണങ്ങൾ ബന്ധപ്പെട്ടിരിക്കാമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

Recommendations

ജൈവ നിയന്ത്രണം

വൈറസ് പകരുന്നത് നിയന്ത്രിക്കാൻ മുഞ്ഞകളുടെ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മുഞ്ഞയ്‌ക്കായി ഇലകളുടെ താഴ്ഭാഗം പരിശോധിക്കുക, കണ്ടെത്തിയാൽ കീടനാശിനി സോപ്പ്, വേപ്പെണ്ണ അല്ലെങ്കിൽ പൈറെത്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ജൈവ ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിച്ച് ഉടൻ പരിചരിക്കുക. മുഞ്ഞകളെ ആഹാരമാക്കുന്ന ഇരപിടിയന്മാരെയും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മാലത്തിയോൺ @ 0.1% അല്ലെങ്കിൽ ഡിമെക്രോൺ @ 0.2% പ്രയോഗിച്ചുകൊണ്ട് താങ്കൾക്ക് രോഗാണുവാഹകരായ പ്രാണികളിലൂടെയുള്ള ദ്വിതീയ സംക്രമണം തടയാൻ കഴിയും. ഉണങ്ങിയ ഇലകൾ നീക്കം ചെയ്തു നശിപ്പിച്ചതിന് ശേഷം പ്രതിമാസം രണ്ടുതവണ ഹെക്ടറിന് 1.5 കിലോഗ്രാം മാലത്തിയോണിൻ്റെ രണ്ട് തളിപ്രയോഗങ്ങൾ നടത്തണം. കാർബോഫുറാൻ ഹെക്ടറിന് 2 കിലോഗ്രാം മണ്ണിൽ പ്രയോഗിക്കാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

കരിമ്പിലെ മഞ്ഞ ഇല വൈറസാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇത് ദ്വിതീയമായി മുഞ്ഞകൾ (മെലനാഫിസ് സാക്കാരി, റോപലോസിഫം മൈഡിസ്) വഴി പകരുകയോ അല്ലെങ്കിൽ ഇലച്ചാടികൾ പരത്തുന്ന കരിമ്പിൻ്റെ മഞ്ഞ ഇല ഫൈറ്റോപ്ലാസ്മ (SCYLP) വഴിയോ ഉണ്ടാകുന്നതാണ്. ഇത് പ്രാഥമികമായി ബാധിക്കപ്പെട്ട കരിമ്പിൻ വിത്തുകളിലൂടെയാണ് വ്യാപിക്കുന്നത്, കൂടാതെ ഇത് യാന്ത്രികമായി പകരില്ല. മറ്റ് വിളകളായ ഗോതമ്പ്, ബാർലി, അരിച്ചോളം, ഓട്സ് എന്നിവയും ഈ രോഗത്തിന് വിധേയമായേക്കാം, പക്ഷേ സമീപത്ത് കരിമ്പ് കൃഷി ചെയ്യുമ്പോൾ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. വരണ്ട കാലാവസ്ഥയിൽ പാകമായ കരിമ്പില്‍ വിളവെടുപ്പ് അവസാനിക്കുന്നതുവരെ ഈ രോഗം കൂടുതലായി കാണപ്പെടാറുണ്ട്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ രോഗരഹിതമായ നടീൽ വസ്തുക്കളും പ്രതിരോധശേഷിയുള്ള ഇനങ്ങളും മാത്രം നടാൻ ഉപയോഗിക്കുക.
  • താങ്കളുടെ വിത്തുകൾ ആദ്യം ഒരു നഴ്സറിയിൽ വിതയ്ക്കുകയും പിന്നീട് അവ താങ്കളുടെ കൃഷിയിടത്തില്‍ പറിച്ച് നടുകയും ചെയ്യുന്നത് രോഗം ഒഴിവാക്കാൻ സഹായിക്കും.
  • രോഗവാഹികളായ മുഞ്ഞകളുടെ നിയന്ത്രണത്തിനായി പശിമയുള്ള മഞ്ഞക്കെണികൾ ഉപയോഗിക്കുക.
  • പാകമായ ഇലകൾ പതിവായി നീക്കം ചെയ്യുക, കാരണം ഇതിൽ പെരുകാനാണ് മുഞ്ഞകൾ പലപ്പോഴും കൂടുതൽ ഇഷ്ടപ്പെടുന്നത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക