കാപ്സിക്കവും മുളകും

ആൽഫാൽഫാ മൊസൈക് വൈറസ്

AMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളിൽ തിളങ്ങുന്ന മഞ്ഞപ്പാടുകളും മൊസൈക് പൊള്ളലുകളും വികസിക്കുന്നു.
  • വെങ്കല നിറവ്യത്യാസം.
  • കായകളിൽ നിർജ്ജീവ വലയങ്ങളും പാടുകളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

ഇലകളിൽ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള പാടുകളോ അല്ലെങ്കിൽ മൊസൈക്ക് പൊള്ളലുകളോ വികസിക്കുന്നു, ഇത് വെങ്കല നിറവ്യത്യാസത്തിലേക്ക് നയിക്കുന്നു. കായകളിൽ നിർജ്ജീവ വലയങ്ങളും പാടുകളും വികസിക്കുന്നു. വേരുകളിലെ ഫ്ലോയം ഉൾപ്പെടെയുള്ള ഫ്ലോയം കലകൾ, നിർജ്ജീവമായി മാറി ചെടിയുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

മുഞ്ഞകൾ പരത്തുന്ന വൈറസുകൾ മൂലമുണ്ടാകുന്ന ബാധിപ്പിനെ കാലതാമസം വരുത്തുന്നതിനും അവ പരത്തുന്ന മുഞ്ഞയെ അകറ്റി ഈ രോഗങ്ങളുടെ ബാധിപ്പും തീവ്രതയും കുറയ്ക്കാനും പ്രതിഫലിക്കുന്നയിനം പുതകൾ ഉപയോഗിക്കുക. മുഞ്ഞയെ തടയാനും വൈറസ് വ്യാപനം കുറയ്ക്കുന്നതിനും വിത്ത് നടുന്നതിനോ പറിച്ചുനടുന്നതിനോ മുൻപ് നടീൽ തടങ്ങളിൽ പ്രതിഫലിപ്പിക്കുന്നയിനം പോളിയെത്തിലീൻ പുതകള്‍ സ്ഥാപിക്കുക.

രാസ നിയന്ത്രണം

ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഫലപ്രദമായ രാസ നിയന്ത്രണ മാർഗ്ഗങ്ങളൊന്നും നിലവിൽ ലഭ്യമല്ല. രോഗാണുവാഹകരായ മുഞ്ഞകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കീടനാശിനികൾ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

രോഗബാധിതമായ വിത്തുകളിലോ ആതിഥേയ ചെടികളിലോ അതിജീവിക്കുന്ന, വിത്തിലൂടെ വ്യാപിക്കുന്ന വൈറസ് ആണ് കേടുപാടുകൾക്ക് കാരണം. രോഗം ബാധിക്കപ്പെട്ട ചെടികളുടെ വിത്തുകളിൽ നിന്ന് ആരോഗ്യമുള്ള ചെടികളിലേക്ക് മുഞ്ഞകൾ സ്ഥിരതയില്ലാത്ത രീതിയിൽ വൈറസ് പരത്തുമ്പോൾ ദ്വിതീയ സംക്രമണം സംഭവിക്കാം. ഒരു മുഞ്ഞയിൽ വൈറസ് പ്രവേശിച്ചാല്‍, അതിനു ഒരു ചെറിയ കാലയളവിലേക്ക് വൈറസ് വ്യാപിപ്പിക്കാനുള്ള കഴിവ് മാത്രമേ കാണൂ, മാത്രമല്ല വ്യാപനം ദ്രുതഗതിയിലും ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നതും ആകാം.


പ്രതിരോധ നടപടികൾ

  • ആരോഗ്യകരമായ വിത്തുകൾ ഉപയോഗിക്കുക, അനുയോജ്യമായ നിരക്കിൽ വിത്തുകള്‍ കാലേകൂട്ടി വിതയ്ക്കുക.
  • രോഗം ബാധിക്കപ്പെട്ട ആൽഫാൽഫാ കൃഷിയിടങ്ങൾക്ക് സമീപം തക്കാളി നടുന്നത് ഒഴിവാക്കുക.
  • തക്കാളിപ്പാടങ്ങൾക്ക് സമീപം ആൽഫാൽഫാ അടങ്ങിയ കീടാകർഷണ വിളകളുടെ നടീൽ ഒഴിവാക്കുക.
  • ശരിയായ കളനിയന്ത്രണം പരിശീലിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക