പരുത്തി

പരുത്തിയിലെ ഇല ചുരുട്ടി വൈറസ്

CLCuV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകള്‍ മുകള്‍ ഭാഗത്തേക്ക് ചുരുളുകയും ഇലയുടെ താഴ് ഭാഗത്ത്‌ ഇല ആകൃതിയുള്ള വളര്‍ച്ചകളും സവിശേഷ ലക്ഷണങ്ങളായ പരുത്തിയിലെ ഇല ചുരുട്ടി വൈറസ് പകരുന്നത് വെള്ളീച്ചകളിലൂടെയാണ്‌.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

ഇലകളുടെ മുകളിലേക്കുള്ള ചുരുളലാണ് പരുത്തിയിലെ ഇല ചുരുട്ടി വൈറസിന്റെ പ്രാഥമിക ലക്ഷണം. കൂടാതെ ഇലകളുടെ സിരകള്‍ കട്ടിയുള്ളവയും ഇരുണ്ടവയും ആയിത്തീരും, ഇലകളുടെ താഴ്ഭാഗത്ത്‌ നിന്നും പുറത്തേക്കു വളര്‍ച്ചയും ഉണ്ടാകാം(ഇനാക്ഷന്‍സ്), സാധാരണ ഇലകളുടെ ആകൃതിയില്‍. പൂക്കള്‍ ചേര്‍ന്ന് കാണപ്പെടുകയും പഞ്ഞി ഗോളങ്ങള്‍ക്കൊപ്പം അടര്‍ന്നു വീഴുകയും ചെയ്തേക്കാം. സീസണിന്റെ ആദ്യം തന്നെ ചെടികള്‍ക്ക് രോഗബാധ ഉണ്ടായാല്‍, അവയുടെ വളര്‍ച്ച മുരടിക്കുകയും വിളവു ഗണ്യമാംവിധം കുറയുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

വെള്ളീച്ച പെരുപ്പം പൊതുവേ സ്വാഭാവിക ശത്രുക്കളിലൂടെ ( ഉദാ: റേന്തച്ചിറകന്‍, വലിയ കണ്ണുള്ള വണ്ടുകള്‍, മൈന്യൂട്ട് പൈറേറ്റ് വണ്ടുകള്‍) നിയന്ത്രിക്കാം. രാസ കീടനാശിനികള്‍ വിപുലമായി തളിച്ച് അവയെ നശിപ്പിക്കാതെ ശ്രദ്ധിക്കുക. വേപ്പെണ്ണ അല്ലെങ്കില്‍ പെട്രോളിയം അടിസ്ഥാന എണ്ണകള്‍ ഉപയോഗിക്കാം, കൂടാതെ അവയാല്‍ ചെടികളെ ആവരണം ചെയ്യാം, പ്രത്യേകിച്ചും ഇലകളുടെ താഴ്ഭാഗം. അടുത്തകാലങ്ങളിലെ ഗവേഷണം സൂചിപ്പിക്കുന്നത് ബനഫിഷല്‍ ഐസോലേറ്റഡ് ബാക്ടീരിയല്‍ സ്ട്രെയ്ന്‍സ് (ബാസിലസ്, സ്യൂഡോമോനാസ്, ബര്‍ഖോല്‍ഡാരിയ) എന്നിവ പോലെയുള്ള ജൈവ നിയന്ത്രണ ഏജന്റുകള്‍ വൈറസിന്റെ ആക്രമണം കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണെന്നാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. പരുത്തിയിലെ ഇല ചുരുട്ടി വൈറസിനെ കുറയ്ക്കാനോ തടയാനോ കഴിയുന്ന രീതികളൊന്നും നിലവിലില്ല. ഇമഡക്ളോപ്രിഡ് അല്ലെങ്കില്‍ ഡൈനാറ്റെഫ്യൂരാന്‍ പോലെയുള്ള കീടനാശിനികളുടെ രൂപത്തിലുള്ള രാസ നിയന്ത്രണം വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കീടനാശിനികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം സമീപിക്കണം, കാരണം കീടനാശിനികളുടെ അധിക ഉപയോഗം പല വെള്ളീച്ച ഇനങ്ങള്‍ക്കും അവയോട് പ്രതിരോധശേഷി വളര്‍ത്തും. ഇത് ഉണ്ടാകാതിരിക്കാന്‍ കീടനാശിനികള്‍ പരിക്രമ രീതിയില്‍ (മാറിമാറി) ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

അതിന് എന്താണ് കാരണം

പരുത്തിയിലെ ഇല ചുരുട്ടി വൈറസ് പ്രാഥമികമായി വെള്ളീച്ചകളിലൂടെയാണ് പകരുന്നത്. വെള്ളീച്ചകല്‍ എത്ര ദൂരം വരെ സഞ്ചരിക്കും എന്ന് അറിയിക്കുന്നത് കാറ്റായതിനാല്‍, ലഭ്യമായ കാറ്റാണ് രോഗവ്യാപനം ഭാഗികമായി നിയന്ത്രിക്കുന്നത്‌. സീസണിന്റെ മധ്യകാലം മുതല്‍ വൈകിയത് വരെയുള്ള കാലയളവിലാണ് വെള്ളീച്ചകള്‍ കൂടുതല്‍ പ്രശ്നകാരികളാകുന്നത്. മരങ്ങള്‍ പോലെയുള്ള അഭയസ്ഥാനങ്ങളുമായും ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം വിത്തിലൂടെ പകരുന്നതല്ലാത്തതിനാല്‍ ഈ വൈറസ് ആതിഥ്യമേകുന്ന മറ്റിതര ചെടികളിലൂടെ (ടൊബാക്കോ, തക്കാളി എന്നിവ) പ്രകൃതിയില്‍ നിലനില്‍ക്കുന്നു. രോഗത്തിന്റെ വികസനത്തിന്‌ അനുകൂലമായ മറ്റു ചില ഘടകങ്ങള്‍ വര്‍ഷപാതം, അനുബാധയേറ്റ ചെടികള്‍, കളകളുടെ സാന്നിദ്ധ്യം എന്നിവയാണ്. ഈ വൈറസ് പടരാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത 25-30ºC താപനിലയ്ക്ക് കീഴിലാണ്. നഴ്സറികളില്‍ പരുത്തിച്ചെടികളില്‍ അണുബാധയേല്‍ക്കാന്‍ ഏറ്റവും സാദ്ധ്യത തൈകളായിരിക്കുമ്പോഴും തഴച്ചു വളരുന്ന ഘട്ടത്തിലുമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ രോഗ വിമുക്തമായ വിത്തുകള്‍ ഉപയോഗിക്കുകയും പറിച്ചു നടുന്ന തൈകളുടെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യുക.
  • വെള്ളീച്ചയുടെ പെരുപ്പം നിയന്ത്രിക്കുകയും തൈകള്‍ അവയില്‍ നിന്ന് പ്രത്യേകിച്ചും സംരക്ഷിക്കുകയു ചെയ്യുക.
  • കളവിമുക്തമായ കൃഷിയിടവും പരിസരവും ഉറപ്പു വരുത്തുക.
  • ആതിഥ്യമേകുന്ന ഇതര ചെടികളുടെ സമീപം പരുത്തി കൃഷി ചെയ്യാതെ മാറ്റകൃഷി നടത്തുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ എല്ലാ അവശിഷ്ടങ്ങളും കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക