RGSV
വൈറസ്
നെൽച്ചെടികൾ വളർച്ചയുടെ ഏത് ഘട്ടത്തിലും ബാധിക്കപ്പെടാം, പക്ഷേ ഏറ്റവും കൂടുതൽ സാധ്യത നാമ്പിടുന്ന കായിക ഘട്ടത്തിലാണ്. സാരമായ വളർച്ചാ മുരടിപ്പ്, നാമ്പുകളുടെ എണ്ണം കൂടുതലുള്ളതിനാൽ പുൽച്ചെടി പോലെ കാണപ്പെടും, വളരെ നിവർന്ന് വളരുന്നു എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ഇലകൾ വളരെ ചെറുതും, കനം കുറഞ്ഞതും, മങ്ങിയ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിൽ പുള്ളികുത്തുകളോടെ ദൃശ്യമാകുന്നു. അടുത്തുനിന്ന് നോക്കുമ്പോൾ ഇരുണ്ട-ബ്രൗൺ അല്ലെങ്കിൽ തുരുമ്പ് നിറത്തിലുള്ള പുള്ളികൾ അല്ലെങ്കിൽ ഭാഗങ്ങൾ ഇലകളുടെ പ്രതലത്തിൽ മിക്കവാറും മുഴുവൻ ഇലയും ആവരണം ചെയ്ത് കാണപ്പെടുന്നു. തൈച്ചെടികളായിരിക്കുന്ന ഘട്ടത്തിൽ ബാധിക്കപ്പെട്ട ചെടികൾ വളരെ വിരളമായേ പാകമാകുന്നുള്ളൂ. പിന്നീടുള്ള ഘട്ടങ്ങളിൽ ബാധിക്കപ്പെടുന്ന ചെടികൾ കതിരുകൾ ഉല്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു, അങ്ങനെ വിളവ് കുറയുന്നു.
വൈറസ് രോഗങ്ങൾക്ക് നേരിട്ടുള്ള പരിചരണം സാധ്യമല്ല. വേപ്പിൻ കുരു സത്ത് തവിട്ട് ഇലച്ചാടികളുടെ പെരുപ്പം കുറയ്ക്കാൻ സഹായിക്കും, ഇതുമൂലം വൈറസിൻ്റെ വ്യാപനം ചെറുക്കാം. വാട്ടർ സ്ട്രൈഡർ, മിറിഡ് വണ്ടുകൾ, ചിലന്തികൾ, മുട്ടകളിലെ പരാന്ന ജീവികളായ വ്യത്യസ്തങ്ങളായ കടന്നലുകളും ഈച്ചകളും എന്നിവ ഇലച്ചാടികളുടെ പ്രകൃത്യാലുള്ള ശത്രുക്കളാണ്. വിതനിലം ഒരുദിവസത്തേക്ക് ഉയരത്തിൽ വെള്ളം കെട്ടിനിർത്തി തവിട്ട് ഇലച്ചാടികളെ വെള്ളത്തിൽ മുക്കി നശിപ്പിക്കാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസ് രോഗങ്ങൾക്ക് നേരിട്ടുള്ള പരിചരണം സാധ്യമല്ല, പക്ഷേ ഇലച്ചാടികളുടെ പെരുപ്പം കൂടുതലാണെങ്കിൽ കീടനാശിനികൾ ഉപയോഗിക്കാൻ കഴിയും. അബമെക്റ്റിൻ, ബിപ്രൊഫെസിൻ, ഇറ്റോഫെൻപ്രോക്സ് മുതലായവ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ. കീടനാശിനികളുടെ പ്രയോഗം എപ്പോഴും വിജയകരമായി രോഗവാഹകരുടെ പെരുപ്പം നിയന്ത്രിക്കണം എന്നില്ല, പ്രത്യേകിച്ചും വർഷം മുഴുവനും നെൽകൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ.
നിലപർവട (എൻ.ലുൻജെൻസ്, എൻ.ബകേരി, എൻ. മുയിരി) ഇനങ്ങളിൽപ്പെട്ട തവിട്ട് ഇലച്ചാടികളാണ് ഈ വൈറസ് വ്യാപിപ്പിക്കുന്നത്. ഇളം കീടങ്ങൾക്കും മുതിർന്നവയ്ക്കും ദീർഘകാലത്തേക്ക് വൈറസുകളെ വഹിക്കാനുള്ള ശേഷിയുണ്ട് മാത്രമല്ല അവ പുതിയ ചെടികളെ സ്ഥിരതയോടെ വ്യാപകമായി ബാധിക്കുന്നു. എന്നിരുന്നാലും, വൈറസ് വഹിക്കാൻ ഇലച്ചാടികൾ ബാധിക്കപ്പെട്ട ചെടികളിൽ കുറഞ്ഞത്ത് 30 മിനുട്ടുകൾ ആഹരിക്കേണ്ടതുണ്ട്. ഈ രോഗം പ്രധാനമായും തെക്ക്, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ജപ്പാൻ, തായ്‌വാൻ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ഇന്ത്യ ഈനിവിടങ്ങളിൽ കാണപ്പെടുന്നു, പ്രത്യേകിച്ചും ഏകവിള കൃഷിരീതി നടത്തിവരുന്ന പ്രദേശങ്ങളിൽ. അനുകൂലമായ സാഹചര്യങ്ങളിൽ, വൈറസുകൾ എൻ.ലുൻജെൻസ് എന്ന കീടം തന്നെ വഹിക്കുന്ന സഹ-രോഗകാരിയായ റൈസ് റാഗ്ഗ്ഡ് സ്റ്റണ്ട് വൈറസുമായി കൂടിച്ചേർന്ന് സാരമായ നാശനഷ്ടങ്ങൾക്ക് കാരണമാകും.