കാപ്സിക്കവും മുളകും

മുളകിലെ ഇലചുരുട്ടി വൈറസ്

CLCV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകള്‍ മുകളിലേയ്ക്ക് ചുരുളുന്നു.
  • സിരകളുടെ മഞ്ഞപ്പ്.
  • ഇലകളുടെ വലിപ്പക്കുറവ്.
  • മുതിര്‍ന്ന ഇലകള്‍ തുകല്‍ പോലെ ആയി അനായാസം പൊടിഞ്ഞുപോകുന്നു.
  • ചെടികളുടെ വളര്‍ച്ചാ മുരടിപ്പ്.
  • വലിപ്പം കുറഞ്ഞ കായകളുടെ കൂട്ടം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

ഇലകളുടെ മുകളിലേക്കുള്ള ചുരുളല്‍, സിരകളുടെ മഞ്ഞപ്പ്, ഇലകളുടെ വലിപ്പക്കുറവ് എന്നിവയാണ് മുളകിലെ ഇല ചുരുട്ടി വൈറസിൻ്റെ സവിശേഷ ലക്ഷണങ്ങള്‍. ഇത് കൂടാതെ ഇലകളുടെ സിരകള്‍ വീര്‍ത്തുവരും അതിനൊപ്പം ഇടമുട്ടുകളും ഇലഞ്ഞെട്ടുകളും ചെറുതാകും. മുതിര്‍ന്ന ഇലകള്‍ തുകലുപോലെയായി പൊടിഞ്ഞു തുടങ്ങും. സീസണിൻ്റെ തുടക്കത്തിലാണ്‌ ചെടികളെ ബാധിക്കുന്നതെങ്കില്‍ അവയുടെ വളര്‍ച്ച മുരടിക്കും, തത്ഫലമായി വിളവില്‍ കാര്യമായ കുറവുണ്ടാകും. രോഗത്തിന് വിധേയമാകുന്ന ഇനങ്ങളില്‍ കായകൾ വികസിക്കാതെയും വികൃതമായും കാണപ്പെടും. ഇലപ്പേനുകളുടെയും ചാഴികളുടെയും തീറ്റമൂലമുള്ള കേടുപാടുകള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ക്കാണ് ഈ വൈറസുകളും കാരണമാകുന്നത്.

Recommendations

ജൈവ നിയന്ത്രണം

വൈറസിന്റെ വ്യാപനം തടയുന്നതിനായി വെള്ളീച്ചപ്പെരുപ്പം നിയന്ത്രിക്കണം. വേപ്പെണ്ണ അല്ലെങ്കില്‍ ഉദ്യാനപാലന എണ്ണകള്‍ (പെട്രോളിയം അടിസ്ഥാന എണ്ണകള്‍) ഉപയോഗിയ്ക്കാം. എണ്ണകള്‍ ചെടികളെ നന്നായി ആവരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം പ്രത്യേകിച്ചും വെള്ളീച്ചകള്‍ കൂടുതലായി കണ്ടുവരുന്ന ഇലകളുടെ താഴ്ഭാഗത്ത്‌. സാധാരണയായി റേന്തച്ചിറകന്‍, വലിയ കണ്ണുള്ള വണ്ടുകള്‍, മൈന്യൂട്ട് പൈറേറ്റ് ബഗ്സ് എന്നിവ പോലെയുള്ള സ്വാഭാവിക ശത്രുക്കളെ ഉപയോഗിച്ച് വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിയ്ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മുളകിലെ ഇല ചുരുട്ടി വൈറസിനെ പ്രതിരോധിക്കാനോ കുറയ്ക്കാനോ ഇതുവരെയും ഫലപ്രദമായ മാര്‍ഗ്ഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇമിഡക്ലോപ്രിഡ് അല്ലെങ്കില്‍ ഡൈനോറ്റ്ഫ്യൂരന്‍ പോലെയുള്ളവ രാസനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഇമിഡക്ലോപ്രിഡ് അല്ലെങ്കില്‍ ലാംഡ - സൈഹലോത്രിന്‍ പറിച്ചു നടുന്നതിന് മുമ്പായി തൈകളില്‍ തളിയ്ക്കുന്നത് രോഗാണുവാഹികളെ നിയന്ത്രിക്കും. കീടനാശിനികളുടെ അമിത ഉപയോഗം മിത്രകീടങ്ങള്‍ക്ക് ഹാനികരമാണ്, കൂടാതെ വെള്ളീച്ചകള്‍ അതിനെതിരെ പ്രതിരോധവും നേടും. ഇത് തടയുന്നതിനായി കീടനാശിനികള്‍ ഉചിതമായി മാറി മാറി പ്രയോഗിക്കുകയും പ്രത്യേകം കീടങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന കീടനാശിനികൾ മാത്രം ഉപയോഗിക്കുകയും ചെയ്യണം.

അതിന് എന്താണ് കാരണം

പ്രാഥമികമായി വെള്ളീച്ചകളിലൂടെ സ്ഥിരമായ രീതിയിൽ പകരുന്ന ബെഗോമോ വൈറസുകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. 1.5 മി.മി. നീളമുള്ള ഇവയുടെ സവിശേഷത വെളുത്ത മെഴുകു ചിറകുകളും വിളറിയ മഞ്ഞ ശരീരവുമാണ്, ഇവ സാധാരണയായി കാണപ്പെടുന്നത് ഇലകളുടെ അടിഭാഗത്താണ്. രോഗവ്യാപനം കാറ്റിൻ്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു, കാരണം അതാണ്‌ വെള്ളീച്ചകള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്നത്. സീസണിൻ്റെ മധ്യകാലം മുതല്‍ അവസാനം വരെയാണ് വെള്ളീച്ചകള്‍ ഏറ്റവും പ്രശ്നക്കാരാകുന്നത്. ഈ രോഗം വിത്തിലൂടെ പകരാത്തതിനാല്‍ ഭൂപ്രകൃതിയില്‍ വൈറസ് ആതിഥ്യമേകുന്ന മറ്റിതര ചെടികളിലും (പുകയില, തക്കാളി പോലെയുള്ളവ) കളകളിലും നിലനില്‍ക്കുന്നു. രോഗത്തിന് അനുകൂലമായ മറ്റു ചില ഘടകങ്ങള്‍ സമീപ കാലത്തുണ്ടായ മഴ, രോഗബാധയുള്ള നടീല്‍ വസ്തുക്കള്‍, കളകളുടെ സാന്നിദ്ധ്യം എന്നിവയാണ്. നേഴ്സറികളില്‍ മുളക് ചെടികള്‍ ഏറ്റവും കൂടുതല്‍ അണുബാധയ്ക്ക് സാധ്യതയുള്ളത് തൈകള്‍ ആയിരിക്കുന്ന ഘട്ടത്തിലും കായിക ഘട്ടത്തിലുമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമായ പ്രതിരോധ ശേഷിയുള്ള ചെടി ഇനങ്ങള്‍ ഉപയോഗിക്കുക, കൂടാതെ വൈറസ് വിമുക്തമായ ചെടികളില്‍ നിന്ന് മാത്രം വിത്തുകള്‍ ശേഖരിക്കുക.
  • ചോളം, അരിച്ചോളം, ബജ്റ എന്നിവ ഏറ്റവും കുറഞ്ഞത് രണ്ടു നിരയായി അതിർത്തി വിളയായി വളർത്തണം.
  • വെള്ളീച്ചപ്പെരുപ്പം നിയന്ത്രിക്കണം പ്രത്യേകിച്ചും തൈച്ചെടികളുടെ മുകളിലൂടെ നൈലോണ്‍ വല വിരിയ്ക്കുന്നത് നന്നായിരിക്കും.
  • രോഗബാധ നേരത്തെ കണ്ടെത്താന്‍, ലക്ഷണങ്ങളായ ചുരുണ്ട ഇലകൾക്കും വളര്‍ച്ചാ മുരടിപ്പിനുമായി കൃഷിയിടം പതിവായി നിരീക്ഷിക്കണം.
  • വെള്ളീച്ചകളെ ആകര്‍ഷിക്കുന്ന പശിമയുള്ള മഞ്ഞക്കെണികളോ ഷീറ്റുകളോ കുറച്ചെണ്ണം താങ്കളുടെ കൃഷിയിടത്തില്‍ സ്ഥാപിക്കണം.
  • തൈച്ചെടികൾ വലയ്ക്ക് കീഴില്‍ വളര്‍ത്തി ഈ രോഗാണുവാഹികളെ നിയന്ത്രിക്കണം, ഇത് വെള്ളീച്ചകള്‍ തൈച്ചെടികളെ ആക്രമിക്കുന്നതും തടയും.
  • കളവിമുക്തമായ ഒരു കൃഷിയിടവും പരിസരവും ഉറപ്പു വരുത്തണം.
  • തുടക്കത്തിൽ ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്തു ശേഖരിച്ച് കത്തിച്ചു കളയുക.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം.
  • സമ്മിശ്രകൃഷി നടത്തി മിത്ര കീടങ്ങളെ പ്രോത്സാഹിപ്പിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക