WMV
വൈറസ്
രോഗബാധയുണ്ടായ വിള, രോഗബാധയുണ്ടായ സമയം, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങള്‍ വളരെ വ്യത്യാസപ്പെട്ടിരിക്കും. അതിനു പുറമേ, രോഗബാധ സാധാരണയായി കുക്കുമ്പർ മൊസൈക് വൈറസ്, സുക്കിനിയിലെ മഞ്ഞ മൊസൈക് വൈറസ് പോലെയുള്ള മറ്റ് വൈറസുകളുമായി ചേര്‍ന്ന് മിശ്രിതമായ അണുബാധകളും ഉണ്ടാകും, കൂടാതെ ഇവ ലക്ഷണങ്ങളെ മറച്ചു വയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യും. ഇലയിലാകെ വ്യാപിക്കുന്ന മൊസൈക് രൂപങ്ങൾ അല്ലെങ്കില്‍ പുള്ളികളുള്ള ആകൃതി, കോശകലകളിൽ മറുകുകളുടെ സാന്നിധ്യവും, ഇലകളില്‍ പല രൂപത്തിലുള്ള വൈരൂപ്യവും കാണപ്പെടുന്നു. ഫലങ്ങളിലെ നിറംമാറ്റം മറ്റൊരു പ്രധാന ലക്ഷണമാണ്. ഉദാഹരണത്തിന് സാധാരണ വൈക്കോല്‍ നിറത്തില്‍ കാണുന്ന മത്തങ്ങയില്‍ ഇരുണ്ട പച്ച നിറത്തിലുള്ള പാടുകളോ കുരുക്കളോ കാണുന്നു. പയറില്‍, ഇലകളിലെ പുള്ളിക്കുത്തുകൾ പലപ്പോഴും മൃതമായ ക്ഷതങ്ങളായി മാറുന്നു. ഇലകളുടെ കേടുപാടുകള്‍ മൂലം ഈ വൈറസ് മൂലമുള്ള അണുബാധ വളര്‍ച്ചാ മുരടിപ്പിനും വിളവു കുറവിനും കാരണമാകുന്നു.
ധാതു എണ്ണകള്‍ തളിക്കുന്നത് വൈറസ് സംക്രമണത്തെ തടയുന്നതിനാല്‍ ഫലപ്രദമായ നിയന്ത്രണമായി ഉപയോഗിക്കാം. മുഞ്ഞകളുടെ ഇരപിടിയന്മാര്‍ നിരവധിയുണ്ട് അവയെ മികച്ച കൃഷി പരിപാലനത്തിലൂടെ പ്രോത്സാഹിപ്പിക്കണം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ വൈറസിനെതിരെ നേരിട്ട് രാസപരിചരണങ്ങൾ നടത്താന്‍ കഴിയില്ല, പക്ഷേ ഇവയുടെ രോഗാണുവാഹികള്‍, പ്രധാനമായും മുഞ്ഞകളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. എന്തായാലും, പല അവസ്ഥകളിലും മുഞ്ഞകള്‍ക്ക് എതിരെയുള്ള കീടനാശിനികള്‍ക്ക് നിയന്ത്രിതമായ പ്രയോജനമേയുള്ളൂ. മുഞ്ഞകളുടെ വസ്തുതകളും സാധ്യമായ രാസനിയന്ത്രണവും പരിശോധിക്കുക.
തണ്ണിമത്തനിലെ മൊസൈക് വൈറസാണ് വൈവിധ്യമാര്‍ന്ന ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. രോഗാണുവാഹികള്‍ (പ്രധാനമായും മുഞ്ഞകള്‍) അല്ലെങ്കില്‍ വ്യക്തിയുമായോ പണിയായുധങ്ങളുമായോ ഉള്ള സമ്പര്‍ക്കം എന്നിങ്ങനെ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഇത് സംക്രമിക്കാം, പക്ഷേ ഇത് വിത്ത് വഴി പകരുന്ന രോഗമല്ല. സത്ത് ഊറ്റിക്കുടിമ്പോഴാണ് മുഞ്ഞകളിലേക്ക് ഈ വൈറസ് പ്രവേശിക്കുന്നത്, പ്രവേശിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിയുന്നത് വരെയും മുഞ്ഞകൾ ഇത് വ്യാപിപ്പിക്കും. കുക്കുർബിറ്റ് വര്‍ഗ്ഗം കൂടാതെ ആതിഥ്യമേകുന്ന മറ്റു പ്രധാന വിളകള്‍ പയറു ചെടികളും ആൽഫാൽഫയുമാണ്. രോഗബാധ നിലനില്‍ക്കുന്നതല്ലാത്തതിനാല്‍, മുഞ്ഞകളുടെ പെരുപ്പം നിയന്ത്രിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങൾ സ്വീകരിച്ചില്ല എങ്കില്‍ കീടനാശിനികള്‍ ഫലപ്രദമായ നിയന്ത്രണം നല്‍കില്ല. കൃഷിയിടത്തില്‍ ഈ വൈറസ് കണ്ടെത്തിക്കഴിഞ്ഞാല്‍ കീടനാശിനി ഉപയോഗിച്ച് അവയെ നീക്കം ചെയ്തില്ലയെങ്കില്‍ മുഞ്ഞകള്‍ പുതിയ വിളകളിലേക്ക് അവ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്.