ബീൻ

ടൊബാക്കോ സ്ട്രീക് വൈറസ്

TSV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളിലെ മഞ്ഞയോ തവിട്ടോ നിറമുള്ള പാടുകള്‍ ഇരുണ്ട പച്ച കോശങ്ങളുമായി ചേര്‍ന്ന് മൊസൈക് രൂപങ്ങള്‍ നിര്‍മ്മിക്കുന്നു.
  • ചെടികളുടെ മുരടിപ്പ്, കുറഞ്ഞ പൂവുകള്‍, പഞ്ഞിഗോളങ്ങള്‍ അടര്‍ന്നു വീഴല്‍, കുറഞ്ഞ ഇലച്ചാര്‍ത്തുകള്‍.
  • മഞ്ഞ നിറമുള്ള രൂപവൈകൃമുള്ള ഇല ഞരമ്പുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ബീൻ

ലക്ഷണങ്ങൾ

ആരംഭത്തില്‍, രോഗം ബാധിച്ച ചെടികളില്‍, ചെറിയ ക്രമരഹിതമായ നിറം മാറിയ ഭാഗങ്ങളോ നിറം മാറ്റമോ ഇലകളില്‍ വളരുന്നു, ഇവയ്ക്ക് 2 -5 മി.മി. വ്യാസമുണ്ടാകും. സമയം പോകവേ, ഇവ വലുതായി 5-15 മി.മി. വരെ വ്യാസമുള്ള നിറം മാറിയ കോണുകളുള്ള നിറം മങ്ങിയതോ നിര്‍ജ്ജീവമോ ആയ പാടുകള്‍ (മഞ്ഞ മുതല്‍ തവിട്ടു വരെ) ആയി ക്രമരഹിതമായ മൊസൈക് രൂപമായി മാറുന്നു. ഇലകള്‍ നിര്‍ജ്ജീവമായി മാറി അകാലത്തില്‍ അടര്‍ന്നു വീഴാം, തത്ഫലമായി കുറഞ്ഞ ഇലച്ചാര്‍ത്തുകളും മുരടിച്ച ചെടികളും ഉണ്ടാകാം. പൂക്കളും വളരെക്കുറച്ചേ ദൃശ്യമാകൂ പഞ്ഞിഗോളങ്ങളും അകാലത്തില്‍ അടര്‍ന്നു വീണേക്കാം, അങ്ങനെ വിളവും ഗണ്യമായിക്കുറയുന്നു. രോഗം ബാധിച്ച ചെടികളുടെ ഞരമ്പുകള്‍ മഞ്ഞയും, കട്ടിയുള്ളവും രൂപവൈകൃതം ബാധിച്ചവയുമാകുന്നു. ഇളം ഇലകളില്‍ ലക്ഷണങ്ങള്‍ കൂടുതലും ആരോഗ്യമുള്ളവയേക്കാള്‍ വിളറിയതും ആയിരിക്കും, മിക്കവാറും മുരടിച്ച വളര്‍ച്ചാ അഗ്രങ്ങളോടെ. കൃഷിയിടത്തില്‍ ബാധിക്കപ്പെട്ട ഭാഗം അതിനാല്‍ തന്നെ പൊതുവേ വിളറിയിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ടൊബാക്കോ സ്ട്രീക് വൈറസിനെതിരെ നേരിട്ടുള്ള ജൈവ ചികിത്സയില്ല. എന്തായാലും ഇതിന്റെ രോഗാണുവാഹികളായ മുഞ്ഞകളേയും ഇലപ്പേനുകളെയും നിയന്ത്രിക്കുന്നത്‌ സംബന്ധിയായി തിരഞ്ഞെടുക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകോപിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വൈറല്‍ രോഗങ്ങള്‍ക്ക് നേരിട്ടുള്ള ചികിത്സ സാധ്യമല്ല, പക്ഷേ ഇലപ്പേനുകള്‍, മുഞ്ഞകള്‍, ഊറ്റിക്കുടിക്കുന്ന ഇനം മറ്റു കീടങ്ങള്‍ എന്നിവ പോലെയുള്ള രോഗാണുവാഹികളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. ഇലപ്പേനുകള്‍ക്കും മുഞ്ഞകള്‍ക്കും എതിരെയുള്ള രാസ ചികിത്സകള്‍ ഏതൊക്കെയെന്നു പരിശോധിക്കുക, ഉദാ: ഫിപ്രോനില്‍ (2 മി.ലി./1 ലി.) അല്ലെങ്കില്‍ തയമേതോക്സം(0.2 ഗ്രാം/1 ലി.)

അതിന് എന്താണ് കാരണം

ടൊബാക്കോ (അങ്ങനെ പൊതുവായ പേര്), അസ്പരാഗസ്, സ്ട്രോബറി, സോയാബീന്‍, സൂര്യകാന്തി എന്നിവയ്ക്കൊപ്പം ആതിഥ്യമേകുന്ന നിരവധി ചെടികളുമുള്ള വൈറസ് ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് കാരണം. ഈ വൈറസ് വിത്തിലൂടെ പകരുന്നതിനാല്‍ രോഗവ്യാപനത്തിന്റെ പ്രാഥമിക സ്രോതസ് അണുബാധയേറ്റ വിത്തുകളാണ്. രോഗാണുവാഹികളായ കീടങ്ങളിലൂടെയോ (മുഞ്ഞയും ഇലപ്പേനുകളും) കൃഷിപ്പണികള്‍ക്കിടയില്‍ സംഭവിക്കുന്ന യാന്ത്രികമായ പരിക്കുകള്‍ മൂലമോ ആണ്. ചെടിയുടെ ഇനം, പാരിസ്ഥിതിക സാഹചര്യങ്ങള്‍ (ഊഷ്മാവും ആര്‍ദ്രതയും), ചെടിയ്ക്ക്‌ രോഗബാധയുണ്ടായ വളര്‍ച്ചാ ഘട്ടം എന്നിവ അനുസരിച്ചാണ് ലക്ഷണങ്ങളും വിളയിലെ അവയുടെ പ്രഭാവവും. മുഞ്ഞകള്‍ വഴി വൈകിയുണ്ടാകുന്ന രോഗബാധകള്‍ വിത്തിലൂടെ പകരുന്ന രോഗബാധയേക്കാള്‍ സാധാരണ ഗുരുതരമാണ്.


പ്രതിരോധ നടപടികൾ

  • വിശ്വസനീയ സ്രോതസുകളില്‍ നിന്നും ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • പരുത്തി കൃഷിയില്‍ ഉള്‍പ്പെടുന്ന എല്ലാ പണിയായുധങ്ങള്‍ക്കും കര്‍ശനമായ ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
  • താങ്കളുടെ ചെടികളും കൃഷിയിടങ്ങളും രോഗ ലക്ഷണങ്ങള്‍ക്കും മുഞ്ഞയും ഇലപ്പേനുകളും പോലെയുള്ള രോഗാണുവാഹികള്‍ക്കുമായി പരിശോധിക്കുക.
  • കൃഷിയിടത്തില്‍ നിന്നും രോഗം ബാധിച്ച ചെടികളും ചെടി അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും കുഴിച്ചു മൂടിയോ കത്തിച്ചോ നശിപ്പിക്കുകയും ചെയ്യണം.
  • കൃഷിയിടങ്ങള്‍ക്കിടയില്‍ സക്കറുകള്‍ പടര്‍ത്തരുത്.
  • ടൊബാക്കോ സ്ട്രീക്ക് വൈറസിന് ആതിഥ്യമേകുന്ന ഇതര ചെടികള്‍ നടുന്നത് ഒഴിവാക്കണം.
  • ഉദാ: അസ്പരാഗസ്, സ്ട്രോബറി, സോയാബീന്‍, സൂര്യകാന്തി, ലെറ്റ്യൂസ്, ടുബാക്കോ എന്നിവ പരുത്തി കൃഷിയിടത്തിനു പരിസരത്ത് നടരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക