CBSV
വൈറസ്
രോഗലക്ഷണങ്ങൾ പലതരം മരച്ചീനി ഇനങ്ങളിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് രോഗനിർണയം ബുദ്ധിമുട്ടേറിയതാക്കുന്നു. ഇളം പച്ച തണ്ടുകളിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടുന്ന തവിട്ട് പാടുകളോ വരകളോ ആയിരിക്കും പ്രാഥമിക ലക്ഷണങ്ങൾ. എന്നിരുന്നാലും, ഇടയ്ക്കിടെ കൂടുതൽ പ്രകടമാകുന്നത്, ഇല പത്രത്തിലെ സവിശേഷമായ മഞ്ഞ അല്ലെങ്കിൽ സിരകളിലെ കോശനാശം സംഭവിച്ച വരകൾ ആണ്. ഹരിതനാശം പിന്നീട് താരതമ്യേന വലിയ മഞ്ഞ പൊള്ളലുകളായി വികസിക്കും. പിന്നീടുള്ള ഘട്ടത്തിൽ, ഇല മുഴുവനായും മഞ്ഞപ്പ് ബാധിച്ച്, തുടർന്ന് പൊഴിയും. സാധാരണയായി, പാകമായതോ അല്ലെങ്കിൽ പാകമാകാറായതോ ആയ ഇലകൾ ബാധിക്കപ്പെടുന്നു, പക്ഷേ വികസിക്കാത്തതും പാകമാകാത്തതുമായ ഇലകൾ ബാധിക്കപ്പെടുന്നില്ല. വേരിന്റെ വലിപ്പത്തിൽ പൊതുവായ കുറവുണ്ടാകുകയും, കിഴങ്ങുകൾക്കുള്ളിൽ കടും തവിട്ട് നിറമുള്ള കോശനാശം സംഭവിച്ച ഭാഗങ്ങൾ വികസിക്കുകയും ചെയ്യുന്നു. വേരുകളിലെ ക്ഷതങ്ങൾ വിളവെടുപ്പിനുശേഷം കിഴങ്ങിന്റെ നാശത്തിന് കാരണമാകും. കിഴങ്ങിലെ രോഗലക്ഷണങ്ങൾ വികസിക്കാതെ തന്നെ ഇലയിലെ കൂടാതെ/അല്ലെങ്കിൽ തണ്ടിലെ ലക്ഷണങ്ങൾ ഉണ്ടാകാം.
ഒരിക്കൽ ചെടിക്ക് വൈറസ് രോഗം ബാധിച്ചാൽ അതിന് നേരിട്ട് ജൈവ നിയന്ത്രണരീതികളൊന്നും ലഭ്യമല്ല. CBSV -യുടെ അറിയപ്പെടുന്ന രോഗാണുവാഹകരായ മൈറ്റുകൾ, മുഞ്ഞകൾ, വെള്ളീച്ച എന്നിവയുടെ സ്വാഭാവിക ശത്രുക്കളെ ദോഷകരമായി ബാധിക്കുന്ന കീടനാശിനികളുടെ അമിത ഉപയോഗം ഒഴിവാക്കുക എന്നതാണ് രോഗം പടരുന്നത് കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗം.
ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികളോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. രാസപ്രയോഗങ്ങൾ ഉപയോഗിച്ച് വൈറസ് രോഗങ്ങൾ പരിചരിക്കാൻ കഴിയില്ല. എന്നിരുന്നാലും, വെള്ളീച്ചകൾ, മൈറ്റുകൾ, മുഞ്ഞ തുടങ്ങിയ രോഗാണുവാഹകരുടെ പെരുപ്പം കുറയ്ക്കുന്നതിനും രോഗസാധ്യത കുറയ്ക്കുന്നതിനും കീടനാശിനികൾ ഉപയോഗിക്കാം.
മരച്ചീനി, കൂടാതെ റബ്ബർ ഉത്പാദിപ്പിക്കുന്ന ഒരു അനുബന്ധ ചെടി (സിയറ റബ്ബർ ട്രീ) എന്നിവയെ മാത്രം ബാധിക്കുന്ന മരച്ചീനിയിലെ ബ്രൗൺ സ്ട്രീക്ക് വൈറസ് ആണ് ലക്ഷണങ്ങൾക്ക് കാരണം. CBSV വ്യാപിക്കുന്നത് മൈറ്റ്, മുഞ്ഞ, ബെമിസിയ ടബാസി എന്ന വെള്ളീച്ച എന്നിവയിലൂടെയാണ്. എന്നിരുന്നാലും, രോഗം പടരുന്നതിനുള്ള പ്രധാന മാർഗം മനുഷ്യർ കൊണ്ടുപോകുന്ന രോഗബാധയുള്ള മരക്കമ്പുകളും കൃഷിയിടങ്ങളിലെ ശുചിത്വമില്ലായ്മയുമാണ്, ഉദാഹരണത്തിന് കാർഷിക ഉപകരണങ്ങളുടെ ഉപയോഗം. അണുബാധയുടെ പ്രദേശങ്ങളെയും പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രയിച്ച്, മരച്ചീനി ഇനങ്ങൾ അവയുടെ സംവേദനക്ഷമതയിലും, 18-70% വരെ വിളവ് നഷ്ടത്തോടും കൂടി ബാധിപ്പിനോടുള്ള പ്രതികരണത്തിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. CBSV ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ, രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നുള്ള ബാധിക്കപ്പെട്ട നടീൽ വസ്തുക്കൾ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നതിന് ക്വാറന്റൈൻ നടപടികൾ ആവശ്യമാണ്.