CMD
വൈറസ്
ഇലകളുടെ വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇലകളിൽ മൊസൈക്ക് മാതൃകകൾ അല്ലെങ്കിൽ പുള്ളിക്കുത്തുകൾ വികസിക്കുന്നു. ഇളം മഞ്ഞ നിറത്തിൽ അല്ലെങ്കിൽ ഏകദേശം വെളുത്ത നിറത്തിലുള്ള ഹരിതനാശം സംഭവിച്ച ഭാഗങ്ങൾ പച്ചനിറത്തിലുള്ള കലകൾക്ക് നടുവിലായി രൂപംകൊള്ളുന്നത് പ്രകടമാകും. മൊസൈക്ക് മാതൃകകൾ മുഴുവൻ ഇലയിലും ഒരേപോലെ വിതരണം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ചില ഭാഗങ്ങളിൽ മാത്രമായി കാണപ്പെടുകയോ ചെയ്യാം, അവ പലപ്പോഴും ഇലയുടെ ചുവടുഭാഗത്തായി കാണപ്പെടും. ഗുരുതരമായ ബാധിപ്പിൽ, ആകൃതി നഷ്‌ടമായതോ, രൂപമാറ്റം സംഭവിച്ചതോ, വലിപ്പം കുറഞ്ഞ ലഘുപത്രങ്ങളോടുകൂടിയതോ ആയ ഇലകൾ കാണാം. അന്തരീക്ഷ താപനിലയെയും ചെടിയുടെ പ്രതിരോധത്തെയും ആശ്രയിച്ച്, ചില ലഘുപത്രങ്ങൾ സാധാരണമായി തോന്നാം അല്ലെങ്കിൽ അവ ബാധിപ്പിൽനിന്ന് മുക്തമാകുന്നതായി ദൃശ്യമാകും. എന്നിരുന്നാലും, വൈറസിന് അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാം. ഇലകളുടെ ഉൽപാദനക്ഷമത കുറയുന്നത് ചെടിയുടെ മൊത്തത്തിലുള്ള വളർച്ചയെയും കിഴങ്ങിന്റെ ഉൽപാദനത്തെയും ബാധിക്കുന്നു. കിഴങ്ങിന്റെ വലിപ്പം യഥാർത്ഥത്തിൽ ബാധിപ്പിന്റെ തീവ്രതയെ നേരിട്ട് ആശ്രയിച്ചിരിക്കുന്നു, കഠിനമായി ബാധിക്കപ്പെട്ട ചെടികളിൽ കിഴങ്ങുകൾ ഉണ്ടാകില്ല.
വൈറസിനെ നിയന്ത്രിക്കാൻ ജൈവ നിയന്ത്രണ നടപടികളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, വെള്ളീച്ചകൾക്ക് നിരവധി ശത്രുക്കളും ഇരപിടിയന്മാരും ഉണ്ട്, അവയെ ഉപയോഗിക്കാം. സാധ്യമായ ഒരു ജൈവിക നിയന്ത്രണത്തിൽ ഇസാരിയ ജനുസ്സിലെ (ഔപചാരികമായി പെസിലോമൈസസ്) രണ്ട് ഇനങ്ങളായ ഇസാരിയ ഫാരിനോസ, ഇസാരിയ ഫ്യൂമോസോറോസിയ എന്നീ രണ്ട് വർഗ്ഗങ്ങൾ ഉൾപ്പെടുന്നു.
ലഭ്യമെങ്കിൽ, ജൈവ പരിചരണരീതിയോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ലോകമെമ്പാടുമുള്ള വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ സജീവമായ ചേരുവകളിൽ ബൈഫെൻട്രിൻ, ബുപ്രൊഫെസിൻ, ഫെനോക്സികാർബ്, ഡെൽറ്റാമെത്രിൻ, അസിഡിരാക്റ്റിൻ, പൈമെട്രോസൈൻ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ ഉൽപ്പന്നങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുക, കാരണം യുക്തിരഹിതമായ പ്രയോഗങ്ങൾ പലപ്പോഴും പ്രാണികളിൽ ഈ കീടനാശിനികൾക്കെതിരെ പ്രതിരോധം വികസിക്കുന്നതിന് കാരണമാകുന്നു.
മരച്ചീനി മൊസെയ്ക്ക് രോഗത്തിന്റെ ലക്ഷണങ്ങൾക്ക് കാരണം, മരച്ചീനി ചെടികളെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ്. ബെമിസിയ ടാബാസി എന്ന വെള്ളീച്ചയും, അതുപോലെ രോഗബാധയുള്ള ചെടിയിൽ നിന്നുള്ള നടീൽ വസ്തുക്കളും വഴിയാണ് ഈ വൈറസുകൾ സ്ഥിരമായി പകരുന്നത്. കാറ്റിലൂടെയാണ് വെള്ളീച്ചകൾ മറ്റൊരിടത്തേക്ക് നീങ്ങുന്നത്, മാത്രമല്ല കിലോമീറ്ററുകളോളം വൈറസ് വ്യാപിപ്പിക്കാൻ ഇതുമൂലം സാധിക്കും. മരച്ചീനി ഇനങ്ങൾ വൈറസിനാൽ ബാധിക്കപ്പെടാനുള്ള സാധ്യതയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, പക്ഷേ സാധാരണയായി ഇളം ഇലകളാണ് ആദ്യം രോഗലക്ഷണങ്ങൾ കാണിക്കുന്നത്, കാരണം വെള്ളീച്ചകൾ ഇളം ഇലകളിലെ മയമുള്ള കലകൾ ആഹരിക്കാൻ ഇഷ്ടപ്പെടുന്നു. വൈറസിന്റെ വിതരണം ഈ കീടങ്ങളുടെ പെരുപ്പത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, ഇത് നിലവിലുള്ള കാലാവസ്ഥയ്ക്ക് അനുസൃതമായിരിക്കും. വെള്ളീച്ചകളുടെ കൂടിയ പെരുപ്പം മരച്ചീനിയുടെ അനുയോജ്യമായ വളർച്ചയുമായി ഒത്തുവരികയാണെങ്കിൽ, വൈറസുകൾ അതിവേഗം പടരും. ഈ കീടത്തിന് ഏറ്റവും അനുകൂലമായ താപനില 20°C മുതൽ 32°C വരെയാണ്.