മറ്റുള്ളവ

ബീൻ യെല്ലോ മൊസേക്ക് വൈറസ്

BYMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളുടെ അഗ്രഭാഗത്തെ നിറംമാറ്റം, ഇലകളിൽ മൊസൈക്കിന്‍റെ സാന്നിധ്യം കൂടാതെ മഞ്ഞനിറമുള്ള ഭാഗങ്ങളുടെ വികാസം എന്നിവ ഇലകളിലെ ലക്ഷണങ്ങളിൽപ്പെടുന്നു.
  • ഇലച്ചാർത്ത് വികലമാക്കപ്പെടുകയും, അരികുകൾ താഴേക്ക് ചുരുളുകയും ചെയ്യുന്നു.
  • വിത്തറകളുടെ വികസനം പലപ്പോഴും കുറയുകയോ വികലമാകുകയോ ചെയ്യുകയും, അതിൽ കുറച്ച് വിത്തുകൾ മാത്രം ഉണ്ടാകുകയും ചെയ്യും.
  • മൊത്തത്തിൽ, ചെടികളുടെ വളർച്ച മുരടിച്ച് കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
ബീൻ
മസൂർ പയർ
പയർ
നിലക്കടല

മറ്റുള്ളവ

ലക്ഷണങ്ങൾ

വൈറസിന്‍റെ തരം, വിള, അതിൻ്റെ ഇനം, രോഗം ബാധിക്കുന്ന സമയത്തെ വളർച്ചയുടെ ഘട്ടം, പരിസ്ഥിതി സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങളും നല്ലതോതിൽ വ്യത്യാസപ്പെട്ടിരിക്കും. ഇലകളുടെ അഗ്രഭാഗത്തെ നിറംമാറ്റം, വരകൾ, ഇലകളിൽ മഞ്ഞനിറമുള്ള ഭാഗങ്ങളുടെ വികാസം എന്നിവയും ദൃശ്യമാകുന്നു. ഇലപ്പടർപ്പുകളിൽ വേറിട്ടു കാണുന്ന മഞ്ഞയും പച്ചയും പുള്ളികളാണ് ഏറ്റവും പ്രകടമായ ലക്ഷണം. ചില സാഹചര്യങ്ങളിൽ, കടും പച്ചനിറമുള്ള കലകൾ ചുറ്റുമുള്ള മഞ്ഞളിച്ച കോശ കലകളിൽനിന്നും ചെറുതായി പൊങ്ങി കാണപ്പെടുന്നു. ചില വിളകളിൽ ഇലകളിലെ സിരകളും തെളിഞ്ഞ് കാണുന്നു. ക്രമമല്ലാത്ത വളർച്ചയിൽ ഇലകൾ വികലമാവുകയും അരികുകൾ താഴോട്ടു ചുരുളുകയും ചെയ്യും. വിത്തറകളെ നേരിട്ട് ബാധിക്കപ്പെടുന്നതായി കാണുന്നില്ലെങ്കിലും, വിത്തറകളുടെ വികസനം പലപ്പോഴും കുറയുകയോ വികലമാകുകയോ ചെയ്യുന്നു, അതിൽ കുറച്ച് വിത്തുകൾ മാത്രം കാണപ്പെടും. മൊത്തത്തിൽ, ചെടികളുടെ വളർച്ച മുരടിച്ച് കാണപ്പെടും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബീൻ മൊസേക്ക് വൈറസിന്‍റെ വ്യാപനം തടയുന്നതിന് അഫിഡ് കൂട്ടങ്ങളെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇലയുടെ അടിവശത്ത് അഫിഡിന്‍റെ സാന്നിധ്യം പരിശോധിക്കുക, ഉണ്ടെങ്കിൽ ഉടൻ തന്നെ കീടനാശിനി സോപ്പ്, വേപ്പെണ്ണ അല്ലെങ്കിൽ പൈറിത്രോയിഡ് അടിസ്ഥാനപ്പടുത്തിയുള്ള ജൈവ ഉല്പന്നങ്ങൾ കൊണ്ട് പരിചരിക്കുക. അഫിഡിനെ ഭക്ഷിക്കുന്ന ഇരപിടിയൻമാരേയും ഉപയോഗപ്പെടുത്താം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസിനെതിരെ പരിചരണങ്ങളില്ല, പിന്നെ അഫിഡ് കൂട്ടങ്ങളെ പൂർണ്ണമായും നിയന്ത്രണത്തിലാക്കുക എന്നതും ബുദ്ധിമുട്ടാണ്. യഥാർത്ഥത്തിൽ വൈറസ് വ്യാപനം തടയാനാവശ്യമായ അത്രയും വേഗത്തിൽ അഫിഡുകൾ നശിക്കുന്നില്ല. മിനറൽ ഓയിൽ (1%) മാത്രമായോ, അല്ലെങ്കിൽ കീടനാശിനിയുമായി കലർത്തിയോ ഉപയോഗിക്കുന്നത് വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കും. ഏതായാലും, പുതുതായി വളരുന്ന നാമ്പുകൾ സംരക്ഷിക്കാൻ ആ രീതികൾ ചിലവേറിയതും ഇടയ്ക്കിടയ്ക്ക് പരിചരണം ആവർത്തിക്കേണ്ടതായും വരുന്നു. ചെടിയുടെ വിളവും കുറയുന്നു.

അതിന് എന്താണ് കാരണം

ബീൻ യെല്ലോ മൊസേക്ക് വൈറസ് (BYMV) ആണ് ലക്ഷണങ്ങൾക്ക് കാരണം. മിക്കപ്പോഴും അതിന്‍റെ കൂടെ മറ്റു വൈറസുകൾ ബാധിക്കുന്നത് ലക്ഷണങ്ങളുടെ വൈവിധ്യങ്ങൾ വിശദമാക്കുന്നു, ഉദാഹരണത്തിന്, കുക്കുമ്പർ മൊസേക്ക് വൈറസ് ആണ്(CMV). ബീൻസിനെ കൂടാതെ ഇത് മറ്റു പ്രധാന പയറുവിളകളായ നിലക്കടല, സോയാബീൻ, അമരക്ക എന്നിവയേയും ബാധിക്കുന്നു. ക്ലോവറിന്‍റെ വിവിധ ജാതികൾ, അൽഫാൽഫ, പിന്നെ ലൂപിൻ എന്നി ചെടികൾ വൈറസിന് ശൈത്യം അതിജീവിക്കാനുള്ള ആതിഥേയ ചെടികളായി വർത്തിക്കുന്നു. ഗ്ലാഡിയസ് പോലെയുള്ള പൂച്ചെടികൾ പയർവർഗ്ഗ വിളകളല്ലാത്ത മറ്റ് ആതിഥേയ ചെടികളാണ്. വൈറസ് ഒരു ചെടിയിൽ നിന്ന് മറ്റെരു ചെടിയിലേക്ക് രോഗാണു വാഹകരായ പ്രാണികളിലൂടെയാണ് വ്യാപിക്കുന്നത്, എങ്കിലും ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും രോഗബാധ സാധ്യമാണ് എന്ന് ചില സംശയങ്ങളും ഉണ്ട്. അഫിഡുകളുടെ ഇരുപതിൽ കൂടുതൽ ജാതികൾ അസ്ഥിരമായി ഇതിനെ വഹിക്കുന്നു. ബാധിക്കപ്പെട്ട ചെടി ഭാഗങ്ങൾ ഉപയോഗിച്ച് ഒട്ടിക്കൽ നടത്തുമ്പോഴോ അല്ലെങ്കിൽ യാന്ത്രികമായോ ഇതിന് വ്യാപിക്കാൻ സാധിക്കും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളിൽ നിന്നുള്ള ചെടികളോ അല്ലെങ്കിൽ ആരോഗ്യമുള്ള വിത്തുകളോ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • ലഭ്യമെങ്കിൽ, പ്രതിരോധശേഷി ഉള്ള ചെടികൾ ഉപയോഗിക്കുക.
  • ഇലപടർപ്പുകളുടെ നിബിഡത കൂട്ടാൻ ചെടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുക.
  • അൽഫാൽഫ, ക്ലോവർ, മറ്റു പയറുവർഗ്ഗങ്ങൾ, അല്ലെങ്കിൽ ഗ്ലാഡിയസ് പോലെയുള്ള പൂക്കളുടെ അടുത്ത് ബീൻവിളകൾ കൃഷി ചെയ്യരുത്.
  • തടസ്സം സൃഷ്ടിക്കുന്ന വിള എന്ന രീതിയിൽ കൃഷിയിടത്തിനു ചുറ്റും ധാന്യവിളകളുടെ നിര ഉപയോഗപ്പെടുത്തുക.
  • അഫിഡുകളുടെ ജീവചക്രം തടസ്സപ്പെടുത്താൻ പ്ലാസ്റ്റിക് അല്ലെങ്കിൽ ജൈവ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പുതയിടുക.
  • കൃഷിയിടവും അതിനുചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും കളകൾ നീക്കം ചെയ്യുക.
  • മിത്ര കീടങ്ങളുടെ വളർച്ച കൂടാൻ കീടനാശിനികളുടെ ഉപയോഗം കുറക്കുക.
  • പ്രത്യേകിച്ചും രോഗബാധയുടെ ചരിത്രമുള്ള കൃഷിയിടങ്ങളിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക