വാഴ

വാഴയിലെ കുക്കുമ്പർ മൊസേക്ക് വൈറസ്

CMV

വൈറസ്

ചുരുക്കത്തിൽ

  • മഞ്ഞയും പച്ചയും നിറങ്ങളിൽ കാണപ്പെടുന്ന മൊസേക്ക് മാതൃകകൾ ഇലകളെ കാഴ്ചയിൽ വിവക്ത്രമാക്കുന്നു.
  • വളർന്ന് വരുന്ന ഇലകളിൽ രൂപവൈകൃതമുണ്ടാവുകയും അരികിൽ കറുത്ത നിർജ്ജീവമായ കലകൾ കാണപ്പെടുകയും ചെയ്യുന്നു.
  • ഇലകളുടെ കൂമ്പിലും തടയുടെ ആന്തരിക കോശങ്ങളിലും ചീഞ്ഞ ഭാഗങ്ങൾ പ്രത്യക്ഷപ്പെടാം.
  • രോഗബാധയുള്ള ചെടികൾകള്‍ക്ക് പാകമെത്താനോ കുലകൾ ഉത്പാദിപ്പിക്കാനോ കഴിയില്ല.
  • പഴങ്ങൾ വലിപ്പം കുറഞ്ഞും, നിറംമങ്ങിയ വരകളോടും, നിർജ്ജീവമായ ഭാഗങ്ങളോടും കൂടി കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

ചെടിവളർച്ചയുടെ ഏത് ഘട്ടത്തിലും രോഗം ബാധിക്കപ്പെടാം, പ്രധാനമായും ഇലകളിലാണ് കാണപ്പെടുക. ഇലകളിലെ സിരകൾക്ക് സമാന്തരമായി, തുടർച്ചയായോ ഇടവിട്ടോ ഉള്ള വരകൾ കൊണ്ട് മൊസേക്ക് പോലുള്ള മാതൃകകൾ ദൃശ്യമാകുന്നതാണ് പ്രഥമലക്ഷണങ്ങൾ. ഇലകൾ കാഴ്ചയിൽ വിവക്ത്രമാക്കുന്നു. പിന്നീട്, ഇലപത്രം പൂർണ്ണമായി വികസിക്കാതിരിക്കുകയും, കൂടാതെ ഇലകളുടെ അരികുകൾ ക്രമരഹിതമായി വളഞ്ഞും മൃതകോശങ്ങളുടെ പുള്ളികളോട് കൂടിയും കാണപ്പെടുന്നു. ഇളം ഇലകളും വലിപ്പം കുറഞ്ഞ് കാണപ്പെടുന്നു. ഇലപോളകളിൽ അഴുകിയ ഭാഗങ്ങൾ ദൃശ്യമാകുകയും ഇത് പിന്നീട് തടയിലേക്കും കന്നിലേക്കും വ്യാപിക്കുന്നു. മുതിർന്ന ഇലകൾ കറുത്ത നിറത്തിലോ പർപ്പിൾ നിറത്തിലോ ഉള്ള കോശനാശം സംഭവിച്ച വരകൾ ദൃശ്യമാക്കുകയും പൊഴിയുകയും ചെയ്യുന്നു. രോഗബാധയുള്ള ചെടികൾക്ക് കരുത്തുള്ള കുലകൾ പുറപ്പെടുവിക്കാൻ സാധിക്കില്ല. പഴങ്ങൾ എപ്പോഴും ലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും സാധാരണയായി വലിപ്പം കുറഞ്ഞ് കാണപ്പെടുകയും, നിറംമങ്ങിയ വരകളോടും, നിർജ്ജീവമായ ഭാഗങ്ങളോടും കൂടി കാണപ്പെടും.

ശുപാർശകൾ

ജൈവ നിയന്ത്രണം

വൈറൽ രോഗങ്ങൾക്ക് നേരിട്ടുള്ള പരിചരണങ്ങൾ സാധ്യമല്ലെങ്കിലും ഏഫിഡുകൾ വഴിയുള്ള രോഗബാധയുടെ സാധ്യത കുറയ്ക്കാൻ സാധിക്കും. ഏഫിഡ് സ്പീഷിസുകൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാനാകുന്ന, പരാന്നഭോജി, പരാദം, അല്ലെങ്കിൽ ഇരപിടിയൻ കീടങ്ങൾ, പൂപ്പലുകൾ തുടങ്ങിയ പ്രകൃത്യാലുള്ള വിവിധ ശത്രുക്കളുണ്ട്. കന്നുകൾ 40°C-ൽ വരണ്ട ചൂട് പരിചരണം ഒരു ദിവസത്തേക്ക് നൽകുന്നതും രോഗബാധ തടയാൻ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറൽ രോഗങ്ങൾക്ക് നേരിട്ടുള്ള പരിചരണങ്ങൾ സാധ്യമല്ല, പക്ഷേ മറ്റ് ആതിഥേയ സസ്യങ്ങളെയും രോഗാണുവാഹകരെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. കീടനാശിനികൾ ആവശ്യമാണെങ്കിൽ, ഡെമെറ്റോൺ മീഥൽ, ഡൈമീതൊയേറ്റ്, മെലത്തയോൺ തുടങ്ങിയവ ഇലവിതാനങ്ങളിൽ തളിച്ച് ഉപയോഗിക്കാവുന്നതാണ്. രേഖപ്പെടുത്തിയിട്ടുള്ള രാസവസ്തുക്കൾ വളരെയധികം വിഷമയമുള്ളതാണെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഓർമ്മിക്കുക.

അതിന് എന്താണ് കാരണം

ലക്ഷണങ്ങൾ ഒരു വൈറസ് മൂലമാണ് സംഭവിക്കുന്നത്. സാധാരണയായി, നടാനുപയോഗിക്കുന്ന കന്നുകൾ പോലെയുള്ള രോഗം ബാധിക്കപ്പെട്ട ചെടി ഭാഗങ്ങൾ ഉപയോഗിക്കുന്നതിലൂടെയാണ് പ്രാഥമികമായി രോഗം വ്യാപിക്കുന്നത്. ഏഫിഡ് സ്പീഷിസുകൾ വൈറസിനെ മറ്റ് ചെടികളിലേക്കും കൃഷിയിടങ്ങളിലേക്കും ദ്വിതീയമായി വ്യാപിപ്പിക്കുന്ന രോഗാണുവാഹകരായി വർത്തിക്കുന്നു. വെള്ളരിയും തക്കാളിയും വൈറസുകൾക്ക് നിഷ്‌ക്രിയമായ ആതിഥേയ സസ്യങ്ങളാണ്. അതുകൊണ്ടാണ് അവയ്ക്ക് രോഗലക്ഷണങ്ങൾ കാണിക്കാതെ വൈറസുകൾക്ക് അഭയം നൽകാൻ സാധിക്കുന്നത്. താമസിച്ചുള്ളതോ അല്ലെങ്കിൽ കാലവർഷത്തിന് ശേഷമോ ഉള്ള തുടർച്ചയായുള്ള മഴ തുടങ്ങിയ പ്രത്യേക കാലാവസ്ഥകൾ രോഗബാധയ്ക്ക് സഹായകരമാകുന്നു. വാഴയ്ക്ക് വലിയ ഭീക്ഷണിയായ ഈ രോഗം കനത്ത വിളനാശത്തിനും കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്തെ നിവാരണോപായ നടപടികൾ കൃത്യമായി അനുസരിക്കുക.
  • വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽവസ്തുക്കൾ ഉപയോഗിക്കുക.
  • രോഗബാധയ്ക്ക് സാധ്യതയുള്ള ചെടികൾ തോട്ടത്തിൽ നടാതിരിക്കുക.
  • രോഗങ്ങൾക്കും രോഗാണുവാഹകരായ മുഞ്ഞകളെപ്പോലെയുള്ള പ്രാണികളുടെ ലക്ഷണങ്ങൾക്കും ചെടികളും കൃഷിസ്ഥലവും പരിശോധിക്കുക.
  • തക്കാളി, വെള്ളരി എന്നിവയുടെ കുടുംബത്തിൽ നിന്നുള്ള ചെടികളും ചോളം, ഗിനിപ്പുല്ല്, ഡിജിറ്റാലിയ എന്നീ ജനുസുകളിലെ ചെടികള്‍ പോലെ രോഗാണുക്കൾക്ക് ആതിഥ്യമേകുന്ന മറ്റ് ചെടികൾ വാഴയുടെ സമീപം വളർത്താതിരിക്കുക.
  • രോഗബാധയുള്ള കൃഷിയിടങ്ങളിൽ നിന്നും മുഞ്ഞകള്‍ വ്യാപിക്കുന്നത് നിരീക്ഷിക്കുന്നതിന്, തടവിളയായി കാട്ടുചണമ്പ് (Crotalaria juncea) മൂന്ന്, നാല് വരികളിലായി നടുക.
  • രോഗബാധയുള്ള ചെടികൾ കൃഷിയിടത്തിൽ നിന്ന് നീക്കം ചെയ്ത് കുഴിച്ചുമൂടിയോ കത്തിച്ചോ നശിപ്പിക്കുക.
  • വിവിധ കൃഷിയിടങ്ങളിൽ വാഴക്കന്നുകൾ വ്യാപിക്കാൻ ഇടയാക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക