ഗോതമ്പ്

കുള്ളന്‍ ഗോതമ്പ് വൈറസ്

WDV

വൈറസ്

ചുരുക്കത്തിൽ

  • ചെടി വളര്‍ച്ച മുരടിക്കുന്നു, കുറ്റിച്ചെടിയുടെ രൂപവും നാമ്പുകളുടെ കുറവും.
  • ഇലകളില്‍ സിരകള്‍ക്ക് സമാന്തരമായി, ക്രമേണ ഇല മുഴുവന്‍ ഗ്രസിക്കുന്ന വിളറിയ വരകള്‍.
  • കുറച്ചു കതിരുകളുടെ സാന്നിധ്യം, അവയില്‍ തന്നെ, ധാന്യമണികള്‍ ചെറുതും ചില സമയങ്ങളില്‍ ശൂന്യവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

കുള്ളന്‍ ഗോതമ്പ് വൈറസ് മൂലമുള്ള രോഗബാധ ചെടിയുടെ വളര്‍ച്ചാ മുരടിപ്പ്, കുറ്റിച്ചെടിയുടെ രൂപം, ഇലകളുടെയും നാമ്പുകളുടെയും കുറവ് എന്നിങ്ങനെ ഗുരുതരമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. മുഴുവന്‍ ഇലയും ഗ്രസിക്കാന്‍ കഴിയുന്ന വിളറിയ വരകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു. വളരെക്കുറച്ചു കതിരുകൾ മാത്രം വികസിക്കുകയും നിലവിലുള്ളവ ഫലഹീനമോ മുരടിച്ചതോ ആയിത്തീരുന്നു. ഗോതമ്പിന്റെ സസ്യഭാഗങ്ങളില്‍ നിന്ന് കോശങ്ങളുടെ സത്ത് ഊറ്റിക്കുടിക്കുന്ന സമോടെറ്റിക്സ് ഏലിയനിസ് എന്ന രോഗവാഹിയായ പുല്‍ച്ചാടിയാണ് വൈറസ് പകര്‍ത്തുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ വൈറസിനെതിരായി ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. രോഗവാഹികളായ കീടങ്ങളെ ദോഷകരമായ എണ്ണത്തിൽ കണ്ടെത്തിയാല്‍ മാത്രം കീടനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നു. ഇമിഡക്ളോപ്രിഡ് ഉപയോഗിച്ച് വിത്തുകള്‍ പരിചരിക്കുന്നത് രോഗവാഹികളെ നിയന്ത്രിക്കുന്നതില്‍ ഫലപ്രദമാണ്. വൈറസ് പകരുന്നത് ഒഴിവാക്കാന്‍ പൈറത്രോയിഡ് അല്ലെങ്കില്‍ മറ്റു കീടനാശിനികള്‍ ഉപയോഗിച്ച് ഗോതമ്പ് ചെടികള്‍ പരിചരിക്കാം.

അതിന് എന്താണ് കാരണം

സമോടെറ്റിക്സ് ഏലിയനിസ് എന്ന രോഗവാഹിയായ പുല്‍ച്ചാടി അസ്ഥിരമായ മാര്‍ഗ്ഗങ്ങളിലൂടെ പകര്‍ത്തുന്ന വൈറസാണ് ലക്ഷണങ്ങള്‍ക്ക് കാരണം. എന്തായാലും വൈറസ് മുക്ത പുല്‍ച്ചാടികളുടെ തീറ്റമൂലം രോഗം പകരില്ല. വൈറസ് പകരുന്നതിനു ചെടിയില്‍ പുല്‍ച്ചാടി ഏതാനും മിനിറ്റുകള്‍ സത്ത് ഊറ്റിക്കുടിക്കണം. തണുപ്പുകാല ഗോതമ്പിനെ ശരത് കാലത്തും വേനല്‍ക്കാല ഗോതമ്പിനെ വസന്തകാലത്തും ബാധിച്ച് പി. ഏലിയനിസ് ഓരോ വര്‍ഷവും 2-3 തലമുറ പൂര്‍ത്തിയാക്കും. ഇലച്ചാടികള്‍ തണുപ്പുകാലം മുട്ടയുടെ രൂപത്തില്‍ കഴിച്ചുകൂട്ടി ആദ്യ തലമുറ പുഴുക്കള്‍ മെയ്‌ മാസത്തില്‍ പ്രത്യക്ഷപ്പെടും. കീടങ്ങളുടെ പുഴുക്കളിലൂടെയോ മുട്ടയിലൂടെയോ വൈറസ് പകരുന്നില്ല. ബാര്‍ലി, ഓട്ട്സ്, വരക് മുതലായ നിരവധി ധാന്യങ്ങളെ കുള്ളന്‍ ഗോതമ്പ് വൈറസ് ബാധിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഇലകള്‍, തായ്തണ്ട്, മുളകള്‍ എന്നിവയില്‍ കീടങ്ങളുടെ സാനിധ്യം ദിനം പ്രതി പരിശോധിക്കണം.
  • പുല്‍ച്ചാടിയുടെ പ്രജനനം തടയുന്നതിന് രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ എത്രയും വേഗം നുള്ളിക്കളയണം.
  • കൃഷിയിടങ്ങളിലെ കളകളും ഇതര രോഗസാധ്യതയുള്ള ചെടികളും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കണം.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.
  • കീടങ്ങളുടെ പെരുപ്പം ഒഴിവാക്കാന്‍ കാലേക്കൂട്ടി ചെടി നടണം.
  • ചെടികളെ വീണ്ടും സജീവമാക്കാന്‍ രോഗം ബാധിച്ച കൃഷിയിടങ്ങളില്‍ സാധാരണയിലും നേരത്തെ വളമിടണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക