തക്കാളി

ടൊബാക്കൊ മൊസൈക് വൈറസ്

TMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളില്‍ പച്ചയും മഞ്ഞയും നിറമുള്ള പുള്ളിക്കുത്തുകളോടെ രോഗം ബാധിച്ച ഇലകള്‍ വികൃതമാകുന്നു.
  • ചെടികള്‍ കാലാവസ്ഥയും മറ്റുമനുസരിച്ച് പല രീതിയില്‍ മുരടിക്കുകയും ഫലങ്ങള്‍ ഗുരുതരമായി കുറയുകയും ചെയ്തേക്കാം.
  • പാകമെത്തുന്ന ഫലങ്ങളില്‍ ബാഹ്യമായി തവിട്ടു പുള്ളികകളും കാമ്പില്‍ ആന്തരികമായി തവിട്ടു കുരുക്കളും വളരുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
വഴുതന
പുകയിലച്ചെടി
തക്കാളി

തക്കാളി

ലക്ഷണങ്ങൾ

വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ചെടിയുടെ ഏതു ഭാഗത്തും ഇത് ബാധിക്കാം. പാരിസ്ഥിതിക വ്യവസ്ഥകള്‍ (വെളിച്ചം, ദിന ദൈര്‍ഘ്യം, താപനില) എന്നിവ ആശ്രയിച്ചാണ്‌ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. രോഗം ബാധിച്ച ഇലകള്‍ പച്ചയും മഞ്ഞയും നിറത്തിലുള്ള പുള്ളിക്കുത്തുകളോ മൊസൈക് രൂപങ്ങളോ ദൃശ്യമാക്കും. തളിരിലകള്‍ നേരിയ തോതില്‍ വികൃതമാകുന്നു. മുതിര്‍ന്ന ഇലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കടും പച്ച ഭാഗങ്ങളുണ്ടാകും. ചില സംഭവങ്ങളില്‍ ഇരുണ്ട മൃതമായ വരകള്‍ തണ്ടുകളിലും ഇലഞ്ഞെടുപ്പുകളിലും പ്രത്യക്ഷപ്പെടും. ചെടികള്‍ കാലാവസ്ഥയും മറ്റുമനുസരിച്ച് മുരടിക്കുകയും ഫലങ്ങള്‍ ഗുരുതരമായി കുറയുകയും ചെയ്തേക്കാം. ക്രമംതെറ്റി വിളയുന്ന ഫലങ്ങളില്‍ ബാഹ്യമായി തവിട്ടു പുള്ളികകളും കാമ്പില്‍ ആന്തരികമായി തവിട്ടു കുരുക്കളും വളരുന്നു. വിളവും ഗണ്യമായി കുറഞ്ഞേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

70°C ചൂടില്‍ വിത്തുകളെ 4 ദിവസമോ 82-85°C -ല്‍ 24 മണിക്കൂറോ വിത്തുകളെ ഉണക്കുന്നത് വൈറസില്‍ നിന്നു രക്ഷ നേടാന്‍ സഹായിക്കും. മറ്റൊരു വിധത്തില്‍, വിത്തുകള്‍ 15 മിനിറ്റ് ട്രൈസോഡിയം ഫോസ്ഫേറ്റ് 100 g/l ലായനിയില്‍ മുക്കിവച്ചതിന് ശേഷം വെള്ളത്തില്‍ നന്നായി കഴുകി ഉണക്കുക.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. തക്കാളി മോസൈക് വൈറസിനെതിരെ ഫലപ്രദമായ രാസചികിത്സ ഇല്ല.

അതിന് എന്താണ് കാരണം

ചെടിയിലോ ഉണങ്ങിയ മണ്ണിലെ വേരിന്റെ അവശിഷ്ടങ്ങളിലോ 2 വര്‍ഷം വരെ (കൂടുതല്‍ മണ്ണിലും 1 മാസം) ഈ വൈറസ് അതിജീവിക്കും. വേരിലെ ചെറിയ മുറിവുകള്‍ വഴി ചെടികള്‍ക്ക് രോഗബാധ ഉണ്ടായേക്കാം. അണുബാധയേറ്റ വിത്തുകള്‍, തൈകള്‍, കളകള്‍, ചെടിയുടെ മറ്റു ഭാഗങ്ങള്‍ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. കാറ്റ്, മഴ, പുല്‍ച്ചാടികള്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍ എന്നിവയും കൃഷിയിടങ്ങള്‍ക്കിടയില്‍ വൈറസിനെ പകര്‍ത്തും. ചെടികള്‍ കൈകാര്യം ചെയ്യുന്ന തെറ്റായ കൃഷിരീതികളും വൈറസ് സംക്രമണത്തിനു അനുകൂലമാണ്. ദിന ദൈര്‍ഘ്യം, താപനില, പ്രകാശതീവ്രത എന്നിവ പോലെ തന്നെ ചെടിയുടെ ഇനവും പ്രായവും രോഗബാധ കാഠിന്യത്തെ നിര്‍ണ്ണയിക്കും.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസുകളില്‍ നിന്നും ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയും സഹനശക്തിയുമുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ഞാറ്റടി മണ്ണിലെ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ നീരാവി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
  • വൈറസ് അണുബാധ മുന്‍കാലങ്ങളില്‍ ഉണ്ടായ കൃഷിയിടത്തില്‍ കൃഷി ചെയ്യരുത്.
  • കൈകള്‍ കഴുകി, കൈയ്യുറകള്‍ ധരിക്കുകയും താങ്കളുടെ പണിയായുധങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കുകയും ചെയ്തായിരിക്കണം ചെടികള്‍ കൈകാര്യം ചെയ്യേണ്ടത്.
  • തക്കാളി ചെടികള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങള്‍ (സിഗരറ്റ് പോലെയുള്ള) ഉപയോഗിക്കരുത്.
  • ഞാറ്റടികളും കൃഷിയിടങ്ങളും നിരീക്ഷിച്ച് രോഗം ബാധിച്ച ചെടികള്‍ നീക്കം ചെയ്ത് കത്തിച്ചു കളയണം.
  • ഈ രോഗബാധയ്ക്ക് ആതിഥ്യമരുളുന്ന മറ്റിതര ചെടികള്‍ തക്കാളിയ്ക്ക് സമീപം നടരുത്.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകളെ കണ്ടെത്തി ഉന്മൂലനാശം ചെയ്യുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങൾ കത്തിച്ചുനശിപ്പിച്ച് ഉഴുതുമറിക്കുക.
  • ആതിഥ്യമേകാത്ത വിളകള്‍ ഉപയോഗിച്ച് രണ്ടു വര്‍ഷത്തില്‍ ഒരിക്കൽ വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക