തക്കാളി

തക്കാളിയിലെ മഞ്ഞ ഇല ചുരുട്ടി വൈറസ്

TYLCV

വൈറസ്

ചുരുക്കത്തിൽ

  • മഞ്ഞിച്ച ചുരുണ്ട ഇലകൾ.
  • വളർച്ച മുരടിപ്പ്.
  • കായകളുടെ എണ്ണം കുറവ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

തൈച്ചെടികളായിരിക്കുന്ന ഘട്ടത്തില്‍ ബാധിക്കപ്പെട്ടാൽ, റ്റിവൈഎല്‍സിവി (TYLCV) ഇളം ഇലകള്‍ക്കും നാമ്പുകള്‍ക്കും ഗുരുതരമായ മുരടിപ്പുണ്ടായി ചെടികള്‍ കുറ്റിച്ചെടിപോലെയായി മാറുന്നു. മുതിര്‍ന്ന ചെടികളില്‍ രോഗബാധ അധികരിച്ച ശിഖരങ്ങള്‍, കട്ടിയുള്ള ചുക്കിച്ചുളിഞ്ഞ ഇലകള്‍, ഇലയുടെ പ്രതലത്തില്‍ വ്യക്തമായി കാണും വിധം സിരകള്‍ക്കിടയിലെ ഹരിതനാശം എന്നിവയ്ക്ക് കാരണമാകുന്നു. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകൾ തുകല്‍പോലെയായി അവയുടെ ഹരിതനാശം സംഭവിച്ച അരികുകള്‍ മുകളിലേക്കും ഉള്ളിലേക്കും ചുരുളുന്നു. പൂവിടുന്നതിന് മുൻപാണ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍, പുറമേ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കിലും ഫലങ്ങളുടെ എണ്ണം സാരമായി കുറയുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ടിവൈഎൽസിവി -യ്ക്കെതിരെ പരിചരണ മാർഗ്ഗങ്ങളൊന്നും ഇല്ല. വൈറസ് ബാധിപ്പ് ഒഴിവാക്കാൻ വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിക്കുക.

രാസ നിയന്ത്രണം

ഒരിക്കൽ വൈറസ് ബാധിക്കപ്പെട്ടാൽ, ബാധിപ്പിനെതിരെ പരിചരണമാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. വൈറസ് ബാധ ഒഴിവാക്കാൻ വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിക്കുക. പൈറേത്രോയിഡുകളുടെ കുടുംബത്തിലെ കീടനാശിനികൾ ഉപയോഗിച്ച് മണ്ണ് കുതിർക്കുന്നതോ അല്ലെങ്കിൽ തൈച്ചെടികളിൽ തളിക്കുന്നതോ വെള്ളീച്ചകളുടെ എണ്ണം കുറയ്ക്കും. എന്നിരുന്നാലും, അവയുടെ അധിക ഉപയോഗം വെള്ളീച്ചയില്‍ പ്രതിരോധ ശക്തി വളര്‍ത്തും.

അതിന് എന്താണ് കാരണം

റ്റിവൈഎല്‍സിവി (TYLCV) വിത്തിലൂടെയോ യാന്ത്രികമായോ പകരുന്ന രോഗമല്ല. ഇവ ബെമീസ്യ തബസി ഇനത്തിലെ വെള്ളീച്ചകൾ വഴിയാണ് പകരുന്നത്. ഈ വെള്ളീച്ചകള്‍ നിരവധി ചെടികളുടെ ഇലകളുടെ അടിവശത്ത് ആഹരിക്കുകയും ഇളം ചെടികളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. പൂര്‍ണ്ണ രോഗബാധാ ചക്രം ഏകദേശം 24 മണിക്കൂറിൽ നടക്കും, കൂടാതെ ഉയര്‍ന്ന താപനിലയോടു കൂടിയ വരണ്ട കാലാവസ്ഥ അനുകൂലവുമാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശക്തിയും സഹനശേഷിയുമുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • വെള്ളീച്ചയുടെ പെരുപ്പം നിയന്ത്രിക്കാന്‍ നേരത്തേ നടുക.
  • സ്ക്വാഷ്, വെള്ളരി ഇനങ്ങള്‍ പോലെയുള്ള രോഗ സാധ്യതയില്ലാത്ത ചെടികളുമായി ഓരോനിര ഇടവിളകൃഷി ചെയ്യുക.
  • വിത്ത് ബെഡ്ഡുകളിൽ വലവിരിച്ച് വെള്ളീച്ചകൾ തകളുടെ ചെടികളിൽ എത്തുന്നത് തടയുക.
  • രോഗസാധ്യതയുള്ള ഇതര വിളകള്‍ താങ്കളുടെ വിളയുടെ സമീപത്ത് നടുന്നത് ഒഴിവാക്കുക.
  • വെള്ളീച്ചയുടെ ജീവിതചക്രം തടസ്സപ്പെടുത്തുന്നതിന് വിത്ത് ബെഡിലോ അല്ലെങ്കിൽ കൃഷിയിടത്തിലോ പുതയിടുക.
  • മഞ്ഞ പശക്കെണികൾ ഉപയോഗിച്ച് കീടത്തെ കൂട്ടത്തോടെ പിടിക്കുക.
  • കൃഷിയിടം നിരീക്ഷിച്ച്, രോഗം ബാധിച്ച ചെടികള്‍ പറിച്ചെടുത്ത്‌ കൃഷിയിടത്തിൽ നിന്നും ദൂരെ മാറ്റി കുഴിച്ചിടുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ കണ്ടെത്തി നശിപ്പിക്കുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിക്കുകയോ കത്തിച്ചു കളയുകയോ ചെയ്യണം.
  • രോഗസാധ്യതയില്ലാത്ത ചെടികൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക