ഉഴുന്ന് & ചെറുപയർ

ഉഴുന്നുപരിപ്പിലെ ഇല ചുരുട്ടി വൈറസ്

ULCV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • മൂന്നാമത്തെ മൂന്നില വലുതായി ഇളം പച്ചനിറമായി തീരുന്നു.
  • ഇലകൾ ചുരുങ്ങുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുകയും, ചുളിഞ്ഞ് പരുപരുത്ത് തുകലു പോലെ ആയിത്തീരുകയും ചെയ്യുന്നു.
  • ബാധിക്കപ്പെട്ട ചെടികൾ പൂക്കുലകളിലെ വൈകല്യവും വളർച്ച മുരടിപ്പും കാണിക്കുന്നു.
  • വിത്തറകളും വിത്തും ഉണ്ടാകുന്നത് വല്ലാതെ കുറയുകയും, അതിയായ വിളവ് നഷ്ടത്തിന് കാരണമാവുകയും ചെയ്യും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

ബാധിക്കപ്പെട്ട വിത്തിൽ നിന്നുള്ള ഇളംചെടിയിലെ മൂന്നാമത്തെ മൂന്നില പതിവിലും വലുതാകുന്നു. ഈ ഇലകൾ പതിവിലും ഇളം പച്ചയായി തീരുന്നു. ഇലഞെട്ടുകൾ നീളം കുറഞ്ഞും സിരകൾ വ്യത്യകമായ ചുവപ്പ് നിറംമാറ്റത്തോടുകൂടി കട്ടി കൂടിയും കാണപ്പെടും. നടീലിന് ഒരു മാസത്തിന് ശേഷം, ഇലകൾ ചുരുങ്ങുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുകയും ചുളിഞ്ഞ് പരുപരുത്ത് തുകലു പോലെ ആയിത്തീരുകയും ചെയ്യുന്നു. രോഗവാഹകരായ കീടങ്ങളിൽ നിന്ന് രോഗം ബാധിക്കപ്പെട്ട ചെടികളുടെ വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ, സാധാരണയായി ഇളം ഇലകൾ ലക്ഷണം കാണിക്കുമ്പോൾ മുത്ത ഇലകൾ ലക്ഷണങ്ങൾ കാണിക്കാതെ നിലകൊള്ളുന്നു. ഇലകൾ സിരകളിലെ ഹരിത വർണ്ണനാശം സുവ്യക്തമായി ദൃശ്യമാക്കും, മാത്രമല്ല ഇലകൾ വികലമാവുകയും ചെയ്യും. ചെറിയ പുഷ്പ മുകുളങ്ങളും ചെടികളിൽ വളർച്ച മുരടിപ്പും കാണപ്പെടുന്നു. ചില ഉല്പാദനക്ഷമതയുള്ള പൂക്കളിൽ, നിറം മങ്ങിയ അധിക വലിപ്പമുള്ള വിത്തുകൾ കാണുന്നു. പരാഗരേണുകളുടെ ഫലപുഷ്ടിയും, വിത്തറകളുടെ രൂപപ്പെടലും വല്ലാതെ കുറയുകയും, അതിയായ വിളവ് നഷ്ടത്തിന് കാരണമാവുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

വ്യത്യസ്ത ജൈവ രീതികൾ ബാധിപ്പ് നിയന്ത്രിക്കാൻ സഹായിക്കും. സ്യൂഡോമോണാസ് ഫ്ലൂറസൻസ് ഉപയോഗിച്ചുള്ള ഇലകളിലെ അല്ലെങ്കിൽ മണ്ണിലെ തളിപ്രയോഗം രോഗവാഹകരുടെ കൂട്ടം നിയന്ത്രിക്കാൻ ഉപകാരപ്പെടും. പുതുമയുള്ള മോരും കസീനും(പാൽ പ്രോട്ടീൻ) രോഗത്തിന്‍റെ വ്യാപനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിറാബിലിസ് ജലപ്പ, കതരാന്തസ് റോസിയസ്, ഡറ്റ്യൂറ മെറ്റൽ, ബൊഗയിൻവില്ല സ്പ്പക്റ്റാബിലിസ്, ബൊയിറാവിയ ഡിഫ്യൂസ, അസിഡിരാക്റ്റ ഇൻഡിക്ക തുടങ്ങിയ പല ചെടികളുടെ സത്തുകൾ വൈറസിന്‍റെ കൃഷിയിടത്തിലെ സാന്നിധ്യത്തെ സ്വാധീനിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ വൈറസിനെതിരെ ഒരു രാസപരിചരണവും ലഭ്യമല്ല പക്ഷേ ചംക്രമണവ്യവസ്ഥയെ ബാധിക്കുന്ന കീടനാശിനികൾ, രോഗവാഹകരുടെ കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. ഇമിഡാക്ലോപ്രിഡ് 70 WS @ 5 മിലി/ കിലോഗ്രാം എന്ന അളവിൽ വിത്തുകൾ പരിചരിക്കുന്നത് സാധാരണയായി ശുപാർശ ചെയ്യാറുണ്ട്. ഡൈമെഥോവേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള കീടനാശിനി ഉല്പന്നങ്ങൾ ഇലകളിൽ തളിച്ച് പ്രയോഗിക്കാം. 2,4- ഡിക്സോഹെക്സാഹൈഡ്രോ ।,3,5-ട്രൈയാസീൻ (DTH) വൈറസിന്‍റെ പടർച്ച തടയുകയും ഇതിന്‍റെ സുഷുപ്താവസ്ഥ കാലം നീട്ടുകയും ചെയ്യുന്നു.

അതിന് എന്താണ് കാരണം

വൈറസ് മിക്കവാറും വിത്തുകളിലൂടെ ബാധിക്കുന്നവയാണ്, അത് പ്രാധമിക ബാധിപ്പ് ഇളംചെടികളിൽ പ്രത്യക്ഷപ്പെടുന്നതിലേക്ക് നയിക്കുന്നു. ദ്വിതീയ ബാധിപ്പ് ചെടികളിൽ നിന്ന് ചെടികളിലേക്ക്, രോഗാണുവാഹകരായ ചിലയിനം മുഞ്ഞകൾ (ഉദാഹരണത്തിന് അഫിസ് കാക്കിവോറ, അ.ഗോസിപ്പൈ), ഒരു വെള്ള ഈച്ച (ബെമിസിയ ടബാക്കി) ഇലതീനി വണ്ട് (ഹീനോസെപ്പിലാക്കിന ഡോഡികാസ്റ്റഗ്മ) എന്നിവ മുഖാന്തരമാണ് സംഭവിക്കുന്നത്. ചെടിയുടെ സഹനശേഷിയുടെ നില, കൃഷിയിടത്തിൽ രോഗവാഹകരുടെ സാന്നിധ്യം, നിലനില്ക്കുന്ന കാലാവസ്ഥാ ഘടകങ്ങൾ എന്നിവ അനുസരിച്ചാണ് വൈറസ് വ്യാപനത്തിന്‍റെ പരിധിയും രോഗത്തിന്‍റെ തീവ്രതയും തീരുമാനിക്കപ്പെടുന്നത്. ബാധിക്കപ്പെടുന്ന സമയത്തിനനുസരിച്ച് വൈറസിന്, 35% മുതൽ 81% വരെ വിളവ് നഷ്ടം വരുത്താൻ സാധിക്കും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളിൽ നിന്നോ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ രോഗാണു-വിമുക്തമായ വിത്തുകൾ ഉപയോഗിക്കുക.
  • നിങ്ങളുടെ സ്ഥലത്ത് ലഭ്യമെങ്കിൽ, സഹനശേഷിയോ പ്രതിരോധശക്തിയോ ഉള്ള ഇനങ്ങൾ നടുക.
  • നിങ്ങളുടെ ചെടികളിലും കൃഷിയിടത്തിലും രോഗാണുവാഹകരുടെ ലക്ഷണങ്ങൾക്കായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ടതായി തോന്നുന്ന ചെടികൾ നീക്കം ചെയ്ത് കുഴിച്ചിടുക.
  • നിങ്ങളുടെ കൃഷിയിടത്തിനടുത്തുള്ള അധിക കളവളർച്ച ഒഴിവാക്കുക (ഈ കളകൾ രോഗാണുക്കൾക്ക് ആശ്രയമേകിയേക്കാം).
  • രോഗത്തിന്‍റെ വ്യാപനം കുറയ്ക്കാൻ ചോളം, അരിച്ചോളം, ബജ്‌റ എന്നിവ പോലുള്ള രോഗാണുക്കൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന വിളകൾ ഉപയോഗിക്കുക.
  • വിളവെടുപ്പിന് ശേഷം സസ്യാവശിഷ്ടങ്ങൾ കത്തിച്ചുകളയുക.
  • രോഗവാഹകർക്ക് വിധേയമാകാത്ത ചെടികൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക