RTBV
വൈറസ്
ആര്‍ റ്റി ബി വി, ആര്‍ റ്റി എസ് വി എന്നീ വൈറസുകള്‍ ഒരുമിച്ചോ ഒറ്റയ്ക്കോ ചെടികളെ ബാധിക്കാം. രോഗാണുവാഹകർ നെല്ലിലെ പച്ച ഇലച്ചാടിയാണ്. രണ്ടു രോഗാണുക്കളാൽ രോഗം ബാധിച്ച ചെടികള്‍ ചെടി മുരടിപ്പ്, കുറഞ്ഞ മുളപൊട്ടല്‍ മുതലായ സവിശേഷമായി പറയപ്പെടുന്ന 'തുൻഗ്രോ ലക്ഷണങ്ങള്‍' കാണിക്കുന്നു. അവയുടെ ഇലകള്‍ അഗ്രഭാഗം മുതല്‍ താഴ് ഭാഗം വരെ മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച്- മഞ്ഞ നിറമാകുന്നു. നിറം മങ്ങിയ ഇലകളില്‍ ക്രമരഹിതമായ ചെറിയ, ഇരുണ്ട തവിട്ടു പുള്ളികളും കണ്ടേക്കാം. ഇളം ചെടികളില്‍ സിരകൾക്കിടയിലുള്ള ഭാഗം വിളറിയിരിക്കും. രൂക്ഷമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടെത്തുന്നത് ആര്‍ റ്റി ബി വി അല്ലെങ്കില്‍ ആര്‍ റ്റി എസ് വി എന്നിവയിൽ ഒന്ന് മാത്രം ആണെങ്കിലാണ് (ഉദാഹരണത്തിന്, നേരിയ മുരടിപ്പും ഇലകള്‍ക്ക് മഞ്ഞളിപ്പ് ഇല്ലായ്മയും). രോഗലക്ഷണങ്ങൾ പൊട്ടാസ്യം അപര്യാപ്തതയുമായി ആശയക്കുഴപ്പം ഉണ്ടാക്കാം, പക്ഷേ ഒരു വയലിലെ ചില ഭാഗങ്ങളിൽ മാത്രം തുൻഗ്രോ സംഭവിക്കുന്നു, അതേസമയം പൊട്ടാസ്യം അപര്യാപ്തത കൃഷിയിടം മുഴുവനും ദൃശ്യമാകും.
രോഗാണുവാഹികളായ പച്ച ഇലച്ചാടികളെ ആകര്‍ഷിച്ചു നിയന്ത്രിക്കാനും അതുപോലെ തന്നെ അവയുടെ പെരുപ്പം നിരീക്ഷിക്കാനും പ്രകാശക്കെണികള്‍ വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. പുലര്‍ച്ചേ, പ്രകാശക്കെണികള്‍ക്ക് സമീപം പറന്നിറങ്ങുന്ന ഇലച്ചാടികളെ പിടികൂടി കീടനാശിനി തളിച്ചോ/ പൊടി തൂകിയോ നശിപ്പിക്കാം. ഇത് എല്ലാ ദിവസവും ആവര്‍ത്തിക്കണം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ബ്യുപ്രോഫെസിൻ അല്ലെങ്കില്‍ പൈമെട്രോസിൻ അടങ്ങിയ കീടനാശിനികൾ പറിച്ചു നടീലിനു 15 മുതല്‍ 30 ദിവസങ്ങൾക്കു ശേഷം സമയ ബന്ധിതമായി ഉപയോഗിക്കുന്നത് കുറച്ചു വിജയപ്രദമാകാറുണ്ട്. എന്തായാലും പച്ച ഇലച്ചാടികള്‍ തുടര്‍ച്ചയായി സമീപ കൃഷിയിടങ്ങളിലേക്ക് നീങ്ങും, അങ്ങനെ ദ്രുതഗതിയില്‍ വളരെച്ചെറിയ സമയം കൊണ്ട് ത്രുൻഗ്രോ വ്യാപിക്കും, അതിനാല്‍ കൃഷിയിടത്തിനു ചുറ്റുപാടുമുള്ള കൃഷികളിലും കീടനാശിനി തളിക്കണം. ഇലച്ചാടികൾ ഭാഗികമായി പ്രതിരോധം നേടുമെന്നതിനാല്‍ ക്ലോപൈറിഫോസ്, ലാംട സൈഹാലോത്രിൻ അല്ലെങ്കിൽ മറ്റു കൃത്രിമ പൈറെത്രോയിഡ് സംയുക്തങ്ങൾ ഒഴിവാക്കുക.
നെഫോടെട്ടിക്സ് വിറസെന്‍സ് എന്ന് വിളിക്കുന്ന ഇലച്ചാടികള്‍ വഴിയാണ് വൈറസുകള്‍ പകരുന്നത്. ഒരു വര്‍ഷം രണ്ടു നെല്‍കൃഷിക്ക് നെല്‍കര്‍ഷകരെ അനുവദിക്കുന്ന ഉയര്‍ന്ന വിളവുള്ള, ചെറിയ വളര്‍ച്ചാ കാലയളവുള്ള നെല്ല് ഇനങ്ങളുള്ള കൃഷിയിടങ്ങളിലാണ് തുൻഗ്രോ വൈറസ് വ്യാപകമായിരിക്കുന്നത്. ഒരു ചെടിയില്‍ ഒരിക്കല്‍ തുൻഗ്രോ ബാധിച്ചാല്‍ അത് ഭേദമാകില്ല. നേരിട്ട് രോഗ നിയന്ത്രണത്തിലും ഫലപ്രദം പ്രതിരോധ നടപടികളാണ്. നെല്ലിന്‍റെ ഇരിപ്പൂ കൃഷി വ്യവസ്ഥയും നെല്ലിന്‍റെ ജനിതക ഐക്യരൂപവുമാണ് തുൻഗ്രോ രോഗം കൃഷിയിടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം. ജലസേചനം നടത്തുന്ന പ്രദേശങ്ങളിലെ നെല്‍ച്ചെടികള്‍ക്കാണ്, മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന ചെടികൾക്കോ കരനെല്ല് കൃഷിയ്ക്കോ ഉള്ളതിനേക്കാള്‍ ഈ രോഗസാധ്യത കൂടുതല്‍ കണ്ടുവരുന്നത്. ചെടിയുടെ അവശിഷ്ടങ്ങളും കുറ്റികളും അണുബാധയുടെ മറ്റു സ്രോതസുകളാണ്.