നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ വിളറിയ കുള്ളന്‍ വൈറസ്

CCDV

വൈറസ്

ചുരുക്കത്തിൽ

  • തളിരിലകളുടെ അഗ്രഭാഗത്ത് 'V' ആകൃതിയില്‍ കുഴിവുകളും കുനിവും.
  • ഇലയിലെ മാറ്റം പോഷകങ്ങളുടെ അഭാവം മൂലമാണ്.
  • ഇടമുട്ടുകളുടെ നീളക്കുറവ് മൂലം മരങ്ങള്‍ക്ക് കുറ്റിച്ചെടിപോലെ മുരടിച്ച രൂപം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇളം ഇലകളുടെ അഗ്രഭാഗത്തിനരികിലായി 'V' ആകൃതിയില്‍ കുഴിവുണ്ടായി ക്രമേണ താഴേക്കു വളയുന്നു. മുതിര്‍ന്ന ഇലകള്‍ക്ക് വലിപ്പക്കുറവും ചുളിവുകളും . കൂടാതെ വൃക്ഷശാഖകളിലെ ഇലപൊഴിയല്‍, വക്രത, കോട്ടം, മുകളിലേക്ക് ചുരുങ്ങല്‍, (കളിവള്ളം പോലെയുള്ള ഇലകള്‍). ഇലക്കോശങ്ങളിലെ വിളറിയ പുള്ളികള്‍ അല്ലെകില്‍ ഇലകളില്‍ നാനാവര്‍ണ്ണ നിറം മാറ്റം സാധാരണമാണ്, ഇവ പ്രധാനമായും ഈ രോഗത്തെ തുടര്‍ന്നുണ്ടാകുന്ന പോഷകങ്ങളുടെ അഭാവം മൂലമാണ്. രോഗം ബാധിച്ച ഇളം ചെടികള്‍ ഇടമുട്ടുകളുടെ കുറവ് മൂലം കുറ്റിച്ചെടികള്‍ പോലെ വളര്‍ച്ചാ മുരടിപ്പ് കാണിക്കും. ലക്ഷണങ്ങള്‍ മുതിര്‍ന്ന മരങ്ങളുടെ മുകള്‍ഭാഗത്തെ കുറച്ചു മേഖലകളില്‍ മാത്രമാണ് ബാധിക്കുന്നത് , സംക്രമിച്ചതിന് ശേഷം ആദ്യത്തെയോ രണ്ടാമത്തെയോ പുതിയ വളര്‍ച്ചയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. 20 മുതല്‍ 25°C വരെ ഊഷ്മാവില്‍ ലക്ഷണങ്ങളുടെ വളര്‍ച്ച ദൃശ്യമായി 30 മുതല്‍ 35°C ല്‍ സ്പഷ്ടമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, സി സി ഡി വി യുടെ കാഠിന്യമോ അണുബാധയോ കുറയ്ക്കുന്നതിനുള്ള ജൈവ ചികിത്സകള്‍ ഇതുവരെ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തെ തുരത്താന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, എപ്പോഴും ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച സമീപനം പരിഗണിക്കുക. വൈറല്‍ രോഗങ്ങള്‍ രാസചികിത്സയാല്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. ബേബറി വെള്ളീച്ചകളെ (പരബമിസിയ മൈറിക) അസറ്റമൈപ്രിഡ്, ബൂപ്രോഫെസിന്‍, പൈറിപ്രോക്സിഫെന്‍ എന്നിവയുടെ സജീവ ചേരുവകകള്‍ ഉപയോഗിച്ച് തുരത്താം.

അതിന് എന്താണ് കാരണം

നാരക വര്‍ഗ്ഗങ്ങളിലെ ക്ലോറോട്ടിക് കുള്ളന്‍ വൈറസ്(സി സി ഡി വി ) മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗബാധയുടെ ആദ്യ വര്‍ഷങ്ങളില്‍ മരങ്ങളില്‍ പൂവിടലും കായ്ക്കലും സാധാരണപോലെ തന്നെ ഉണ്ടാകും, പക്ഷേ വരും വര്‍ഷങ്ങളില്‍ പൂവിടലും കായ്ക്കലും ഗുരുതരമായി കുറയുന്നു, ഇത് സൂചിപ്പിക്കുന്നത് മരങ്ങളുടെ ആകെയുള്ള ഓജസ്സ് നഷ്ടമാണ്. നേരത്തെ കരുതിയിരുന്നത് ഇത് പ്രധാനമായും ഒട്ടുമുകുളങ്ങളുടെ ക്രമക്കേടാണ് എന്നാണ്. പക്ഷേ കീട രോഗാണുവാഹിയായ ബേബറി വെള്ളീച്ചകള്‍(പരബമിസിയ മൈറിക) ഇത് വളരെ വേഗത്തിലും വ്യാപകമായും പരത്തുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഫലങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലും ഉണ്ടാകുന്ന കുറവ് മൂലം ചിലപോഴുണ്ടാകുന്ന ഗുരുതരമായ വിളവു നഷ്ടം ( മുസംബിയില്‍ 50%) മൂലം ചിലയിനം നാരകവര്‍ഗ്ഗങ്ങളില്‍ ഈ രോഗം ഗുരുതരമാണെന്ന് കണക്കാക്കുന്നു . ചിലയിനങ്ങള്‍ ഈ രോഗത്തിനെതിരെ സഹനശക്തി വികസിച്ചിട്ടുണ്ട് (മധുര നാരങ്ങ) പക്ഷേ രോഗം ബാധിച്ച ലക്ഷണങ്ങള്‍ ഇല്ലാത്ത ചെടികള്‍ സംക്രമണ സ്രോതസായി പ്രവര്‍ത്തിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ രാജ്യത്തെ നിവാരണോപായ ചട്ടങ്ങള്‍ പരിശോധിക്കുക.
  • അംഗീകൃത, രോഗാണുവിമുക്തമായ നാരകവര്‍ഗ്ഗ നടീല്‍ വസ്തുക്കളുടെ മാത്രം ഉപയോഗം ഈ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രധാനമാണ്.
  • പണിയായുധങ്ങള്‍ക്കും മരങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ ശുചിത്വം പരിപാലിക്കുക.
  • കൃഷിയിടങ്ങള്‍ക്കിടയിലൂടെ രോഗം ബാധിച്ച മരത്തിന്റെ ഭാഗങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക