കരിമ്പ്

കരിമ്പിലെ മൊസൈക് വൈറസ്

SCMV

വൈറസ്

ചുരുക്കത്തിൽ

  • ഇളം ഇലകളുടെ പുറത്ത് മുഴുവനായും ബാധിച്ച മൊസൈക് രൂപങ്ങള്‍.
  • ഇടുങ്ങിയ വിളറിയ വരകള്‍, ഇലകളുടെ സിരകള്‍ക്ക് സമാന്തരമായി നീളുന്നു.
  • മുതിര്‍ന്ന ഇലകൾ മൃതമാകുന്നു.
  • മുതിര്‍ന്ന ഇലകളില്‍ ചുവന്ന നിറമുള്ള ഭാഗങ്ങള്‍.
  • വളര്‍ച്ചാ മുരടിപ്പും വിളയാത്ത തണ്ടുകളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കരിമ്പ്

ലക്ഷണങ്ങൾ

ഇളം ചെടികളിലാണ് ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നത്. രോഗം ബാധിച്ച ചെടികളില്‍ ഇളം പച്ച മുതല്‍ മഞ്ഞ വരെ നിറമുള്ള മൊസൈക് രൂപത്തോട് സാദൃശ്യമുള്ള രൂപങ്ങള്‍ ഇലയുടെ പച്ച നിറത്തിനു മുകളില്‍ ഉയര്‍ന്നു വരും. ചിലപ്പോഴൊക്കെ മൊസൈക്ക് രൂപങ്ങള്‍ ഇടുങ്ങി വിളറിയതോ മൃതമായതോ ആയ വരകള്‍ ഇലകളുടെ സിരകള്‍ക്കു സമാന്തരമായി നീളുന്നു. ചില സംഭവങ്ങളില്‍ ഇളം തണ്ടുകളിലും വരകള്‍ കാണാന്‍ കഴിയും. പിന്നീട് ഇലകള്‍ ഒരു വിളര്‍ച്ച കാണിക്കും, വരകള്‍ വലുതായും കൂടുതല്‍ വിപുലമായും കാണപ്പെടും. ചെടി പാകമാകുമ്പോഴേക്കും, ഭാഗികമായി ചുവപ്പോ ക്ഷതങ്ങളോ ഇലകളുടെ പ്രതലത്തില്‍ ഉണ്ടാകുന്നു. രോഗബാധ ഉണ്ടാകുന്ന സമയത്തെ ആശ്രയിച്ച് ചെടികള്‍ ഗുരുതരമായി മുരടിക്കുകയോ, പൂര്‍ണ്ണമായും വന്ധ്യമായി മാറുകയോ ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കൃഷിയിടത്തിലും സമീപത്തും വൈറസ് പകരാന്‍ സാധ്യതയുള്ള കളകള്‍ നിയന്ത്രിക്കുക. മുഞ്ഞകള്‍ ആരോഗ്യമുള്ള ചെടികളില്‍ വൈറസിനെ സംക്രമിപ്പിക്കുമെന്നതിനാല്‍ അവയുടെ പെരുപ്പം നിരീക്ഷിച്ച് നിയന്ത്രിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മുഞ്ഞയുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് കീടനാശിനികള്‍ ഉപയോഗിക്കരുത്, കാരണം അവ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

മുഞ്ഞകള്‍ തീറ്റയിലൂടെ ഈ വൈറസിനെ പകര്‍ത്തുകയും ആരോഗ്യമുള്ള ചെടികൾക്ക് ഏതാനും ദിവസങ്ങള്‍ കൊണ്ട് രോഗബാധ വ്യാപിപ്പിക്കുകയും ചെയ്തേക്കാം. ചെടിയില്‍ നിന്നും ചെടിയിലേക്ക് യാന്ത്രികമായ സംക്രമണവും സാധ്യമാണ്, ചെടിയിലേറ്റ പരിക്കുകള്‍ വഴി ഈ വൈറസ് ഇലകളിലേക്ക് പകര്‍ന്നേക്കാം. കത്തികള്‍ മറ്റ് പണിയായുധങ്ങള്‍ എന്നിവയിലൂടെയുള്ള സംക്രമണം സാധ്യമല്ല, കാരണം വൈറസിന് ചെടിയുടെ കോശങ്ങളുടെ പുറത്തു അധികകാലം അതിജീവിക്കാന്‍ കഴിയില്ല.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള രോഗവിമുക്തമായ തണ്ടുകള്‍ ഉപയോഗിക്കുക.
  • ഈ ഇനം മുഞ്ഞകളെ തിന്നുന്ന മിത്ര കീടങ്ങള്‍ കൃഷിയിടത്തിൽ ധാരാളം ഉണ്ടെന്ന് ഉറപ്പു വരുത്തുക.
  • രോഗം ബാധിച്ച ചെടികളെ നിരീക്ഷിക്കുക.
  • ചെടികളില്‍ പരിക്കേല്‍ക്കുന്നതും കേടുപാട് വരുന്നതും ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക