മുന്തിരി

മുന്തിരിവള്ളിയിലെ ഇലചുരുട്ടി രോഗം

GLD

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ചുവന്ന മുന്തിരി ഇനങ്ങളിൽ ഇലകളുടെ സിരകൾക്കിടയിലുള്ള കലകൾ കടും ചുവപ്പും വെളുത്ത ഇനങ്ങളിൽ മഞ്ഞയും നിറമായി മാറുന്നു.
  • ഇലകൾ താഴേയ്‌ക്ക് ചുരുളുന്നതും ഇലയുടെ അരികുകൾ കപ്പുപോലെ രൂപപ്പെടുന്നതും വ്യക്തമായി കാണാൻ കഴിയും.
  • മുന്തിരിവള്ളികളുടെ വളർച്ച കുറവ്, നീളംകുറഞ്ഞ ചില്ലകൾ, ചെറിയ ഇലവിതാനം എന്നിവ ഉണ്ടായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

വിവിധതരം മുന്തിരിച്ചെടികൾ വൈറസുകളാൽ ബാധിക്കപ്പെടാനുള്ള സാധ്യതയെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യാപകമായി വ്യത്യാസപ്പെടുന്നു, മാത്രമല്ല വേനൽക്കാലത്തിൻ്റെ അവസാനമോ മഴക്കാലത്തോ ഇത് നന്നായി ദൃശ്യമാകും. ചുവന്ന പുറംതൊലിയുള്ള ഇനങ്ങളിൽ, ഇലകളുടെ സിരകൾക്കിടയിലുള്ള കലകൾ ആഴത്തിലുള്ള ചുവപ്പ് മുതല്‍ പർപ്പിൾ വരെ നിറമായി മാറുകയും ഇലയുടെ അരികുകൾ താഴേക്ക് ചുരുളുകയോ അല്ലെങ്കിൽ ഒരു കപ്പ് പോലെയുള്ള രൂപമാറ്റം ഉണ്ടാകുകയോ ചെയ്യുന്നു. വെളുത്ത ഇനങ്ങളിൽ, ഇലയുടെ അരികുകൾ താഴേക്ക് ചുരുളുകയോ അല്ലെങ്കിൽ ഒരു കപ്പ് പോലെയുള്ള രൂപമാറ്റം ഉണ്ടാകുകയോ ചെയ്യുന്നതോടൊപ്പം, കലകൾ മഞ്ഞനിറമാകും. പൊതുവേ, പ്രധാന സിരകൾ പച്ചനിറമായിത്തന്നെ തുടരും, എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ നിറവ്യത്യാസം മുഴുവൻ ഇല കലകളെയും ബാധിക്കുന്നു. മുന്തിരിവള്ളികളിൽ വളർച്ച കുറവ്, നീളം കുറഞ്ഞ ശിഖരങ്ങൾ, ചെറിയ ഇലവിതാനം എന്നിവ ഉണ്ടായേക്കാം. വർഷങ്ങൾ കഴിയവേ, പാകമാകുന്നതിനുള്ള കാലതാമസവും സമാനമല്ലാത്ത കായകള്‍, പഞ്ചസാരയുടെ കുറഞ്ഞ അളവ്, കായയുടെ നിറംമാറ്റം, അസിഡിറ്റി വർദ്ധിക്കൽ എന്നിവയ്ക്കും ഈ രോഗം കാരണമാകാം. വർഷങ്ങൾ കഴിയവേ, മുന്തിരിവള്ളികളുടെ ഉല്പാദനക്ഷമതയുടെ ഇടിവ് വ്യക്തമാകും, ഇത് ബാധിക്കപ്പെട്ട മുന്തിരിത്തോട്ടങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നു. ലോകമെമ്പാടും മുന്തിരിവള്ളിയെ ബാധിക്കുന്ന വലിയ പ്രാധാന്യമുള്ള, ഗുരുതരമായ രോഗമാണിത്.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, മുന്തിരിവള്ളിയിലെ ഇലചുരുട്ടി രോഗത്തിൻ്റെ ഇതര ചികിത്സ മാർഗ്ഗങ്ങൾ ഞങ്ങൾക്ക് അറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേൾക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറൽ രോഗങ്ങളെ രാസ സംയുക്തങ്ങൾ ഉപയോഗിച്ച് പരിചരിക്കാൻ കഴിയില്ല. തുള്ളിനന രീതി പിന്തുടരുന്ന മുന്തിരിത്തോട്ടങ്ങളിൽ, സീസണിൽ ഏത് സമയത്തും മീലിമൂട്ടകൾക്കെതിരെ ചില കീടനാശിനികൾ ഉപയോഗിക്കാം. അസറ്റമിപ്രിഡ് അടങ്ങിയ ഉൽ‌പന്നങ്ങൾ ഇലകളിൽ തളിച്ച്, തുള്ളി നനരീതി ലഭ്യമല്ലാത്ത മുന്തിരിത്തോട്ടങ്ങളിലെ താടിയിലും പ്രധാന ശാഖകളിലും പ്രയോഗിക്കാം. മീലിമൂട്ടകളെയും ശല്ക്കങ്ങളെയും നിയന്ത്രിക്കുന്നതിന് മറ്റ് കാർഷിക നടപടികളും ജൈവിക മാർഗ്ഗങ്ങളും ലഭ്യമാണ്.

അതിന് എന്താണ് കാരണം

മുന്തിരിവള്ളികളിലെ ഇലചുരുട്ടി രോഗവുമായി ബന്ധപ്പെട്ട വൈറസുകൾ എന്ന് വിളിക്കുന്ന, പത്ത് വ്യത്യസ്ത വൈറസുകളുടെ ഒരു കൂട്ടമാണ് മുന്തിരിവള്ളികളിലെ ഇലചുരുട്ടി രോഗത്തിൻ്റെ ലക്ഷങ്ങൾക്ക് കാരണം. കായിക പ്രജനനം, രോഗം ബാധിച്ച സസ്യവസ്തുക്കളുടെ ഗതാഗതം, ഒട്ടിക്കൽ എന്നിവയാണ് രോഗം വിദൂര സ്ഥലങ്ങളിലേക്ക് പകരാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. കൂടാതെ, രോഗാണുവാഹകരായ രണ്ട് പ്രാണികൾ മീലിമൂട്ടകളും മൃദു ശല്ക്കങ്ങളും, മുന്തിരിവള്ളികൾക്കും ചിലപ്പോൾ മുന്തിരിത്തോട്ടങ്ങൾക്കുമിടയിൽ പ്രാദേശികമായി രോഗം വ്യാപിപ്പിക്കാൻ കഴിവുള്ളവയാണ്. ഈ വൈറസുകൾ യാന്ത്രികമായി പകരുന്നതായി അറിവില്ല, ഉദാഹരണത്തിന് പ്രൂണിങ് ഉപകരണങ്ങൾ അല്ലെങ്കിൽ കൊയ്ത്തുയന്ത്രം മുഖേന, മാത്രമല്ല അവ വിത്തുകൾ വഴിയും വ്യാപിക്കപ്പെടുകയില്ല. ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അപര്യാപ്തതയുടെ ലക്ഷണങ്ങൾ മുന്തിരിവള്ളികളിലെ ഇലചുരുട്ടി രോഗലക്ഷണങ്ങളുടേതിന് സമാനമാണ്. അതിനാൽ, പ്രതിരോധ നടപടികളുടെ തീരുമാനമെടുക്കുന്നതിന് മുമ്പ് അണുബാധ സ്ഥിരീകരിക്കേണ്ടതുണ്ട്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ രാജ്യത്ത് ബാധകമാണെങ്കിൽ, നിവരണോപായ നിയന്ത്രണങ്ങൾ പരിശോധിക്കുക.
  • ഇലചുരുട്ടി വൈറസ് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തിയ നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കുക.
  • ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗത്തിൻ്റെ ലക്ഷണങ്ങൾക്കായി മുന്തിരിത്തോട്ടം പതിവായി നിരീക്ഷിക്കുക.
  • മുന്തിരിവള്ളികളിലെ ഇലചുരുട്ടിരോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ, മീലിമൂട്ടകളുടെയും മൃദുവായ ശല്ക്കങ്ങളുടെയും സാന്നിധ്യം പരിശോധിക്കുക.
  • സംശയമുണ്ടെങ്കിൽ, താങ്കളുടെ മുന്തിരിവള്ളികൾ ഒരു ലബോറട്ടറിയിൽ വൈറസുകൾ ഉണ്ടോയെന്നറിയാൻ പരിശോധിക്കുക.
  • വൈറസ് ബാധിച്ച വള്ളികൾ, വേരുപടലം ഉൾപ്പെടെ നീക്കം ചെയ്ത് നശിപ്പിക്കുക.
  • മൂലകാണ്ഡങ്ങളില്‍ ബാധിക്കപ്പെട്ടതാകാൻ സാധ്യത ഉള്ളതിനാൽ, ടോപ്പ്-ഗ്രാഫ്റ്റിംഗ് ഒഴിവാക്കുക.
  • ബാധിക്കപ്പെട്ട ചെടിയുടെ ഭാഗങ്ങള്‍ മറ്റ് മുന്തിരിത്തോട്ടങ്ങളിലേക്ക് കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക