നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ സോറോസിസ് വൈറസ്

CPsV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളുടെ സിരകള്‍ക്കിടയില്‍ ഉണ്ടാകുന്ന വിളര്‍ച്ച അല്ലെങ്കില്‍ മഞ്ഞ പാടുകള്‍.
  • പട്ടയിലുണ്ടാകുന്ന പൊറ്റകളും അടരുകളും.
  • പട്ടയിലെ വടുക്കള്‍ക്ക് ചുറ്റും പശിമ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

നാരകവര്‍ഗ്ഗ വളയപ്പുള്ളി വൈറസിന്റെ ലക്ഷണങ്ങളുമായി ഇവയുടെ ലക്ഷണങ്ങള്‍ കൂടിക്കുഴയരുത്. അവ ഇലകള്‍, കായകള്‍, പട്ട, തായ്ത്തടി, വേരുകള്‍, ശിഖരങ്ങള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇലകള്‍ വിളറിയ അടരുകളോ പുള്ളികളോ മുതല്‍ പുള്ളിക്കുത്തുകളുടെ രൂപത്തിലുള്ള നിറം മാറ്റം വരെയുള്ള വളരെയധികം ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇലകള്‍ പാകമാകുന്നതോടെ ലക്ഷണങ്ങളും മങ്ങിതുടങ്ങും. സോറോസിസ് ബാധിച്ച കായകളില്‍ വളയ ആകൃതിയിലുള്ള നിറം മങ്ങിയ രൂപങ്ങള്‍ വളര്‍ന്നേക്കാം. എന്തായാലും ഈ രോഗത്തിന്റെ ഏറ്റവും സാധാരണ ലക്ഷണം പട്ടയുടെ ക്ഷയമാണ്. ഇത് സാധാരണ ആരംഭിക്കുന്നത് പിന്നീട് വലുതായി തുറന്നു വന്ന് പട്ടയുടെ പാളികള്‍ അടര്‍ന്നുപോയി പാടുകളായി അവശേഷിക്കുന്ന പൊന്തലുകള്‍ അല്ലെങ്കില്‍ കുമിളകള്‍ ആയാണ്. പൊറ്റകളും അടരുകളും പിന്നീട് തായ്ത്തടിയുടെ മറ്റു ഭാഗങ്ങളിലും പ്രധാന ശിഖരങ്ങളിലും വ്യാപിക്കും. വടുക്കളുടെ അരികുകളില്‍ സാധാരണയായി പശിമ വ്യാപിക്കും. കൂടുതല്‍ വളര്‍ന്ന ഘട്ടങ്ങളില്‍, പട്ടയുടെ ആഴത്തിലുള്ള പാളികളും തടിയും പശ നിറഞ്ഞു നശിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിന്റെ ഗൌരവം നിയന്ത്രിക്കുന്നതിനോ കുറയ്ക്കുന്നതിനോ എന്തെങ്കിലും ജൈവശാസ്ത്ര നിയന്ത്രങ്ങള്‍ ഉള്ളതായി ഇതുവരെ അറിയില്ല. താങ്കള്‍ക്ക് അറിവുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, എപ്പോഴും ജൈവശാസ്ത്ര ചികിത്സാ രീതികളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച സമീപനം പരിഗണിക്കുക. രാസ ചികിത്സയിലൂടെ വൈറസ് രോഗങ്ങള്‍ നേരിട്ട് നിയന്ത്രിക്കാന്‍ സാധ്യമല്ല. ഒരു തോട്ടത്തില്‍ സോറോസിസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ കൊമ്പ് കോതുന്നതും ബഡ്ഡിംഗ് നടത്തുന്നതുമായ പണിയായുധങ്ങള്‍ ബ്ലീച് ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. ഈ രോഗം തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സാക്ഷ്യപ്പെടുത്തിയ രോഗാണുവിമുക്തമായ ബഡ് വുഡ് മാത്രം ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുക എന്നതാണ്.

അതിന് എന്താണ് കാരണം

സിട്രസ് സോറോസിസ് വൈറസ് മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്, ആഗോളവ്യാപകമായി ഏറ്റവും ഹാനികാരിയായ നാരകവര്‍ഗ്ഗ രോഗാണു വൈറസ് ആയാണ് ഇതിനെ കണക്കാക്കുന്നത്. ഇത് പ്രധാനമായും പകരുന്നത് രോഗം ബാധിച്ച ബഡ് വുഡ് അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന അണുബാധയേറ്റ പണിയായുധങ്ങള്‍ എന്നിവയിലൂടെയാണ്. ചില നാരകവര്‍ഗ്ഗ ഇനങ്ങളുടെ വിത്തുകള്‍ ഈ രോഗം വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഓല്‍പിഡിയം ബ്രാസിക കുമിള്‍ അല്ലെങ്കില്‍ ഇതുവരെ തിരിച്ചറിയാത്ത ഒരു വായുവിലൂടെ സഞ്ചരിക്കുന്ന ഒരു രോഗാണുവാഹി എന്നിവ സ്വാഭാവികമായ വ്യാപനം നടത്തുന്നതായി ചില തെളിവുകളുണ്ട്. ബഡ് വുഡ് സാക്ഷ്യപ്പെടുത്തല്‍ പദ്ധതികള്‍ നടപ്പിലാക്കിയതിന് ശേഷം സോറോസിസ് സംഭവങ്ങള്‍ പല സ്ഥലങ്ങളിലും കുറഞ്ഞതായി കാണുന്നുണ്ട്. പ്രധാനമായും ഓറഞ്ച്, മുസംബി എന്നിവയെ ബാധിക്കുന്നു, പക്ഷെ മാന്‍ഡറിന്‍, ടാന്‍ഗറിന്‍, ലെമണ്‍, പൊമെലോ, ലൈം എന്നിവയിലും ലക്ഷണങ്ങള്‍ കണ്ടേക്കാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ രാജ്യത്തെ നിവരാണോപായ ചട്ടങ്ങള്‍ പരിശോധിക്കുക.
  • , താങ്കളുടെ ചെടിയുടെ മൂലകാണ്ഡങ്ങളുടെ ഒട്ടിക്കലിനായി രോഗ വിമുക്തമായ സാക്ഷ്യപ്പെടുത്തിയ ബഡ് വുഡ് ഉപയോഗിക്കുക.
  • മുറിവ് തഴമ്പിന്റെ രൂപീകരണം ബലപ്പെടുത്താന്‍ പട്ടയിലെ രോഗം ബാധിച്ച ഭാഗം ചുരണ്ടി കളയുക, ഇത് താത്കാലിക രോഗശാന്തിയിലേക്ക് നയിക്കും.
  • രോഗം ബാധിച്ച മരങ്ങളെ മാറ്റി സ്ഥാപിക്കുന്നത് വിളവും ഉത്പാദനവും നേടാന്‍ പരിഗണിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക