നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ പാണ്ട്

Citrus leprosis virus sensu lato

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ പുഴു തിന്ന പാടുകളോടെ വൃത്താകൃതിയിലുള്ള വടുക്കള്‍.
  • തണ്ടുകളില്‍ ചെറിയ, വിളറിയ വടുക്കള്‍, ഫലങ്ങളില്‍ ഇരുണ്ട കുഴിഞ്ഞ വടുക്കള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകള്‍, തണ്ടുകള്‍, ഫലങ്ങള്‍ എന്നിവയിലെ തദ്ദേശ ലക്ഷണങ്ങള്‍ വൈറസാണ് ഉത്പാദിപ്പിക്കുന്നത്. ഇലകളിലെ സവിശേഷമായ ലക്ഷണങ്ങള്‍ സാധാരണ വലിയ വൃത്താകൃതിയിലുള്ള (5 മുതല്‍ 12 മി.മി. വരെ വ്യാസം) ഇളം മഞ്ഞ മുതല്‍ ഇരുണ്ട തവിട്ടു വരെ നിറമുള്ള 2-3 മി.മി. വരെ വ്യാസമുള്ള മൃതമായ പുള്ളികള്‍ കേന്ദ്രമായ വടുക്കളാണ്. തിന്നുതീര്‍ക്കുന്ന ഭാഗങ്ങള്‍ ഒരുമിച്ചു ചേരുന്ന 1-3 വരെ കേന്ദ്രീകൃതമായ വലയങ്ങലായി വളരുന്ന വിളറിയ വലയങ്ങളോടെ ചുറ്റപ്പെട്ടാണ് തിന്നുതീര്‍ക്കുന്ന ഭാഗങ്ങള്‍ കാണപ്പെടുന്നത്. പഴകിയ വടുക്കളില്‍, ഒരു ഇരുണ്ട കേന്ദ്രഭാഗവും കാണാന്‍ കഴിയും. ഇളം തണ്ടുകളില്‍ വടുക്കള്‍ ചെറിയതും വിളറി കുഴിഞ്ഞവയും ആയിരിക്കും. സമയം പോകെ, അവ തണ്ടിലൂടെ ദീര്‍ഘിച്ചു ഒരുമിച്ചു ചേര്‍ന്ന് ഉണങ്ങുകയും ഇരുണ്ട തവിട്ടു നിറമോ ചുവപ്പ് കലര്‍ന്ന നിറമോ ആയിത്തീരുന്നു. വളരുന്ന കേന്ദ്രത്തില്‍ നേരെ മുറിച്ചാല്‍ ശിഖരങ്ങളുടെ ഉള്ളിലേക്ക് വടുക്കള്‍ ദീര്‍ഘിക്കുന്നത് കാണാം. ഫലങ്ങളില്‍, ഇരുണ്ടതും കുഴിഞ്ഞതുമായ വടുക്കള്‍ കൂടിയ അളവില്‍ കാണാന്‍ കഴിയും, അവ ബാഹ്യ ഭാഗത്ത്‌ മാത്രമേ ബാധിക്കൂ. ഫലങ്ങള്‍ കൊഴിഞ്ഞു പോകുകയോ വിപണനയോഗ്യമല്ലാതെ ആകുകയോ ചെയ്തേക്കാം.

Recommendations

ജൈവ നിയന്ത്രണം

രോഗാണുവാഹികളായ പുഴുക്കളുടെ ബ്രേവിപാല്‍പസ് ഇനത്തിലെ ഇരപിടിയന്‍മാരെ സാധാരണ അതേ പരിസ്ഥിതിയില്‍ കണ്ടെത്താന്‍ കഴിയും. ഫൈറ്റോസിഡൈ കുടുംബത്തിലെ യൂസിയസ്, ആംബ്ലിസ്യു, ഫൈറ്റോസിയലസ് അല്ലെങ്കില്‍ ഫൈസിയോഡസ് സുലുഗൈ എന്നീ ജനുസില്‍ ഉള്‍പ്പെടുന്നവയാണ് സിട്രസ് തോട്ടത്തിലെ ബി. ഫോനിസിസ് രോഗാണുവാഹികളായ പുഴുക്കളുടെ ഏറ്റവും പ്രധാന സ്വാഭാവിക ശത്രുക്കള്‍. മെറ്റര്‍ഹിസിയം അല്ലെങ്കില്‍ ഹിര്‍സുറ്റെല തോംപ്സോനൈയുടെ എന്‍റോമോ പതോജനിക് കുമിളുകള്‍ അടങ്ങിയ രൂപങ്ങളും പെരുപ്പം കുറയ്ക്കാന്‍ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ എപ്പോഴും പ്രതിരോധ നടപടികളെ ജീവശാസ്ത്രപരമായ ചികിത്സകളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. അക്രിനാര്‍ട്ടിന്‍, അസോസൈക്ലോട്ടിന്‍, ബൈഫെന്‍ട്രിന്‍, സൈഹെക്സാട്ടിന്‍, ഡികൊഫോള്‍, ഹെക്സിതയസോക്സ്‌, ഫെന്‍ബുടാട്ടിന്‍ ഓക്സൈഡ് എന്നിവ പ്രധാന സംയുക്തങ്ങളായ ചാഴിനാശിനികള്‍ സിട്രസ് ലെപ്രോസിസ് വൈറസിനെ വഹിക്കുന്ന പുഴുക്കള്‍ക്കെതിരെ ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ലക്ഷണങ്ങള്‍ക്ക് കാരണം സാധാരണ നാരക വര്‍ഗ്ഗ ചെടികളില്‍ ഇതിനോട് സമാനമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മൂന്ന് വൈറസുകളുടെ ഒരു കൂട്ടമാണ്‌. ബ്രേവിപാല്‍പസ് എന്ന ജനുസിലെ നിരവധി പുഴുക്കളാണ് ഈ രോഗം ഏറിയും കുറഞ്ഞും സംക്രമിപ്പിക്കുന്നത്. ഉദാഹരണത്തിന്, കാലിഫോര്‍ണിയയില്‍ രോഗവ്യാപനം നടത്തിയ തിരച്ചറിഞ്ഞ മൂന്നു വൈറസുകള്‍ ബി.കാലിഫോര്‍ണികസ്, ബി. ഒബോവാറ്റസ്, ബി. ഫോനിസിസ് എന്നിവയാണ്. ഇതില്‍ അവസാനം പറഞ്ഞതാണ് ഏറ്റവും അപകട കാരിയായ രോഗാണുവാഹി. പുഴുവിന്റെ സജീവമായ എല്ലാ ഘട്ടങ്ങളിലും (ലാര്‍വ, ഇളം പുഴു, മുതിര്‍ന്നവ)രോഗാണുവാഹി ആകുകയും വൈറസിനെ സംക്രമിപ്പിക്കുകായും ചെയ്യും, അതിനൊപ്പം തന്നെ ലാര്‍വയാണ് ഈ വൈറസിനെ കൂടുതല്‍ കാര്യക്ഷമമായി പകര്‍ത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള ബഡ് വുഡ്, വിത്തുകള്‍ എന്നിവ ഉപയോഗിക്കുക.
  • രോഗം ബാധിച്ച മരങ്ങള്‍ നീക്കം ചെയ്യുകയും ശാഖകള്‍ മുറിച്ചു മാറ്റുകയും ചെയ്യണം.
  • തോട്ടത്തിന് ചുറ്റുമുള്ള കളകള്‍ നിയന്ത്രിക്കണം.
  • പുഴുക്കള്‍ വ്യാപിക്കുന്നത് തടയുന്നതിനായി കാറ്റ് തടയുന്നതിനുള്ള മറകള്‍ നിര്‍മ്മിക്കുക.
  • തൊഴിലാളികള്‍ക്കും പണിയായുധങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ശുചിത്വം ഉറപ്പു വരുത്തണം.
  • അണുബാധയേറ്റ മരങ്ങളുടെ ഭാഗങ്ങള്‍ കൈമാറ്റം ചെയുന്നത് നിയന്ത്രിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക