നാരക വിളകൾ

സിട്രസ് ട്രിസ്റ്റെസ വൈറസ്

CTV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • തായ്ത്തണ്ടിലും തണ്ടിലും കുഴികളുണ്ടാകുന്നു.
  • ഇലച്ചാര്‍ത്തുകളുടെ മഞ്ഞപ്പും മരങ്ങളുടെ പൊതുവായ പതനവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

സി റ്റി വി രോഗബാധയുടെ ലക്ഷണങ്ങള്‍ വിവിധ തരത്തിലാണ്, അവ ബാധിക്കുന്ന ചെടി, പ്രത്യേക വൈറസിന്റെ കാഠിന്യം, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചുമാണ്. മൂന്നു പ്രധാന ലക്ഷണങ്ങള്‍: ചെടിയുടെ പതനം (ട്രിസ്റ്റെസ), തായ്തണ്ടിലും തണ്ടിലുമുണ്ടാകുന്ന കുഴികള്‍, ഇലകളുടെ മഞ്ഞപ്പ്. പതനത്തില്‍ ഇലകളുടെ വിളര്‍ച്ചയും രോഗം ബാധിച്ച മരത്തിന്റെ പൊതുവായ നാശവും ഉള്‍പ്പെടുന്നു. ആദ്യ ലക്ഷണങ്ങള്‍ പതുക്കെയായിരിക്കും, ഒരു പക്ഷെ ശ്രദ്ധയില്‍പ്പെടാന്‍ നിരവധി മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ വേണ്ടി വരും. പതനം വളരെ പെട്ടന്നായിരിക്കാം, ആദ്യ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കകം രോഗം ബാധിച്ച ചെടിയുടെ പതനം സംഭവിക്കും. വശംവദമായ മരങ്ങളുടെ തായ്ത്തണ്ടിലും തണ്ടുകളിലും നിരവധി കുഴികള്‍ വളരുന്നു. ചില ഇനങ്ങളില്‍ പുറം തൊലിയിലെ എണ്ണയുടെ പുള്ളികള്‍ അല്ലെങ്കില്‍ കായകളില്‍ പശിമയുള്ള തവിട്ടു പുള്ളികള്‍ വളരുന്നു.

Recommendations

ജൈവ നിയന്ത്രണം

നാരക തോട്ടങ്ങളിലെ മുഞ്ഞകളെ സ്വാഭാവികമായി നിയന്ത്രിക്കാന്‍ കഴിയുന്ന പരഭോജി കടന്നലുകള്‍ അല്ലെങ്കില്‍ ഗാലീച്ചയെ ഉപയോഗിച്ച് ചില കൃഷിയിട പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട്. വ്യാവസായികമായി ലഭ്യമായ സംയുക്തങ്ങള്‍ (സ്വാഭാവിക പൈറത്രം, ഫാറ്റി ആസിഡുകള്‍) കീടഘാതകരായ സോപ്പുകളോ ഉദ്യാനസംബന്ധിയായ എണ്ണകളോ (ചെടി അല്ലെങ്കില്‍ മത്സ്യ എണ്ണ ) ഉപയോഗിച്ച് പെരുപ്പം നിയന്ത്രിക്കാം. വെള്ളവും ഏതാനും തുള്ളി ഡിറ്റര്‍ജന്റും ചേര്‍ന്ന നേര്‍ത്ത ലായനി ചെടിയുടെ ഇലകളില്‍ തളിച്ചും മുഞ്ഞകളെ തുടച്ചു മാറ്റാന്‍ കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച സമീപനം എപ്പോഴും പരിഗണിക്കുക. വൈറസുകളെ രാസചികിത്സകള്‍ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാന്‍ സാധ്യമല്ല. മുഞ്ഞകളുടെ രാസ നിയന്ത്രണതിനായി തയ്യാറാക്കിയ ഡേറ്റ പരിശോധിക്കുക.

അതിന് എന്താണ് കാരണം

ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത് ട്രിസ്റ്റെസ വൈറസ് ആണ്, പ്രത്യേകിച്ചും നാരക തോട്ടങ്ങളിലെ ഏറ്റവും ഹാനികാരിയും നാശകാരിയുമായ വൈറസ്. നാരകത്തിലെ കറുത്ത മുഞ്ഞയായ ടോക്സോപ്റ്റെറ സിട്രിസൈഡ വഴിയാണ് ഇത് പ്രധാനമായും അസ്ഥിരമായ രീതിയില്‍ പകരുന്നത്. രോഗം ബാധിച്ച ചെടികളില്‍ നിന്ന് 5-60 മിനിട്ടുകള്‍ ഭക്ഷിക്കുമ്പോഴാണ് മുഞ്ഞകളിലേക്ക് വൈറസ് കടന്നുകൂടുന്നത്, പക്ഷേ ഇത് പകര്‍ത്താനുള്ള കഴിവ് 24 മണിക്കൂറുകള്‍ക്ക് ശേഷം നഷ്ടപ്പെടും. ഈ കുടുംബത്തിലെ മറ്റു കീടങ്ങളും ഇത് പകര്‍ത്തുന്നതില്‍ സംഭാവന നല്‍കുന്നുണ്ട് (ഉദാഹരണത്തിന് പരുത്തിയിലെ മുഞ്ഞ, ആഫിസ് ഗോസിപ്പി). അണുബാധയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗ്രാഫ്റ്റിംഗ് നടത്തുന്നതും വൈറസ് മറ്റു കൃഷിയിടങ്ങിലിലേക്ക് വ്യാപിക്കുന്നതില്‍ സംഭാവന നല്‍കുന്നു. വൈറസിന്റെ കാഠിന്യം അനുസരിച്ചാണ് ലക്ഷണങ്ങളുടെ ഗൌരവം. ചില ഇനങ്ങള്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കില്ല. മറ്റു ഇനങ്ങള്‍ ഗുരുതരമായ പതനത്തിനും മരത്തിന്റെ നാശത്തിനോ തായ്ത്തണ്ടിലും തണ്ടിലും ആഴത്തിലുള്ള കുഴികള്‍ക്കും കാരണമാകുന്നു. വൈറസ് ബാധയ്ക്കും പെരുപ്പത്തിനും ഏറ്റവും അനുകൂലമായ ഊഷ്മാവ് 20-25°C ആണ്.


പ്രതിരോധ നടപടികൾ

  • രോഗവ്യാപനം തടയുന്നതിന് താങ്കളുടെ മേഖലയിലെ നിവാരാണോപായ ചട്ടങ്ങള്‍ പരിശോധിക്കുക.
  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്ന് മാത്രം നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ (ചില സങ്കര ഇനങ്ങള്‍ വൈറസിനോട് സഹിഷ്ണുത പുലര്‍ത്തുന്നവയാണ്).
  • നേഴ്സറികളും ഗ്രീന്‍ ഹൗസുകളും പ്രാണി വിമുക്തമായി സൂക്ഷിക്കുക.
  • രോഗബാധയുള്ളതായി സംശയിക്കുന്ന നാരകവര്‍ഗ്ഗ വസ്തുക്കള്‍ മറ്റു കൃഷിയിടങ്ങളിലേക്ക് വഹിച്ചുകൊണ്ട് പോകരുത്.
  • രോഗലക്ഷണങ്ങള്‍ക്കായി നാരകത്തോട്ടം പതിവായി നിരീക്ഷിക്കണം.
  • താങ്കള്‍ ലക്ഷണങ്ങളുമായും അവ പരത്തുന്ന കീടങ്ങളുമായും പരിചിതമായിരിക്കണം എന്ന് ഉറപ്പു വരുത്തണം.
  • രോഗം ബാധിച്ച മരങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കണം.
  • താങ്കളുടെ ചെടിയില്‍ നിന്നും മുഞ്ഞകളെ അകറ്റി നിര്‍ത്തുന്നതിനായി സമ്മിശ്ര കൃഷി ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക