തുവര പരിപ്പ്

സ്റ്റെറിലിറ്റി മൊസൈക്ക്

PPSMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളില്‍ ഇളം പച്ച നിറത്തിലും കടും പച്ച നിറത്തിലും മൊസൈക്ക് രൂപങ്ങള്‍ കാണുന്നു.
  • ചെടികള്‍ പൂക്കളും ബീജാങ്കുരങ്ങളും ഇല്ലാതെ കുറ്റിച്ചെടിയായി വളരുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


തുവര പരിപ്പ്

ലക്ഷണങ്ങൾ

രോഗത്തിന്‍റെ പ്രാരംഭ ദശയില്‍ ഇളം ഇലകളുടെ സിരകള്‍ ഇളം പച്ച നിറമാകും. അടുത്ത പടിയായി ഇളം നിറത്തിലും കടും നിറത്തിലുമുള്ള മൊസൈക്ക് രൂപങ്ങള്‍ വികസിക്കുന്നു. പൂക്കളും ബീജാങ്കുരങ്ങളും ഉത്പാദിപ്പിക്കാതെ ചെടികള്‍ കുറ്റിയായി വളരുന്നു. ഇലകളുടെ വലിപ്പം കുറഞ്ഞു വരുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിളവെടുപ്പിനു ശേഷം രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുക. പ്രാരംഭദശയില്‍ രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത്‌ നശിപ്പിക്കുന്നത് വൈറസ് കൂടുതല്‍ ബാധിക്കാതെ തടയും.

രാസ നിയന്ത്രണം

കെല്‍തെയ്ന്‍, റ്റെഡിയോന്‍ എന്നീ ചാഴി നാശിനികള്‍, ഒരു ലിറ്റര്‍ വെള്ളത്തിന്‌ ഒരു മി.ലി എന്ന കണക്കില്‍ ചാഴികളെ കൊല്ലാന്‍ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

എറിയോഫിഡ് എന്ന ചാഴിയിലൂടെയാണ് ഈ വൈറസ് പകരുന്നത്. തുവരയെ ബജ്റയുമായോ അരിച്ചോളവുമായോ ഇടവിള കൃഷി ചെയ്യുമ്പോള്‍ രോഗാണുബാധയേല്‍ക്കാനുള്ള സാധ്യത കൂടിവരുന്നു. ഊഷ്മളവും വരണ്ടതുമായ കാലങ്ങളില്‍, ലക്ഷണങ്ങള്‍ പ്രകടമാകില്ല.


പ്രതിരോധ നടപടികൾ

  • ചാഴികളെ നിയന്ത്രിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക